ജൂണ്‍ ആദ്യവാരത്തോടെ സുശാന്ത് മരുന്ന് കഴിക്കുന്നത് നിര്‍ത്തി, ഹൃദയാഘാതം നേരിട്ടു, ഡോക്ടറുടെ മൊഴി
ഇന്ത്യൻ സിനിമ ലോകത്തേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ച ഒരു വിയോഗമായിരുന്നു നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റേത്. ദിനംപ്രതി ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്ത് വരുന്നത്. സുശാന്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് നടിയും കാമുകിയുമായ റിയ ചക്രവർത്തിയെ സിബിഐ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു . തുടർന്ന് നടി വെള്ളിയാഴ്ച ഹാജരാകുകയും ചെയ്തിരുന്നു.

സുശാന്ത് സിങ് രജപുത് ജൂണ്‍ ആദ്യവാരത്തോടെ മരുന്ന് കഴിക്കുന്നത് നിര്‍ത്തിയതായി ഡോക്ടർ കെര്‍സി ചാവ്ദ. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസിന് നല്‍കിയ മൊഴിയില്‍ ഇത് ഉണ്ടെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നേരത്തെ അഞ്ച് മനോരോഗ വിദഗ്ധരുടെ മൊഴിയും മുംബൈ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ കെര്‍സി ചാവ്ദ, പര്‍വീന്‍ ദാദചഞ്ചി, ഹരീഷ് ഷെട്ടി, നികിത ഷാ, സൂസന്‍ വാക്കര്‍ എന്നിവർ സുശാന്ത് സിങ്ങ് രജ്പുത് കടുത്ത വിഷാദരോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.
ഡോക്ടർ കെര്‍സി ചാവ്ദ നേരത്തെ മുംബൈയ് പോലീസിനോട് പറഞ്ഞത് ഇങ്ങനെ... സുശാന്ത് 2020 ജൂൺ ആദ്യവാരത്തേടെ മരുന്ന് കഴിക്കുന്നത് നിർത്തിയിരുന്നു. തുടർന്ന് ജൂൺ ആദ്യ വാരത്തില്‍ തന്നെ ഹൃദയാഘാതം നേരിട്ടിരുന്നു. അദ്ദേഹത്തിന് കടുത്ത ഉത്കണ്ഠ, വിഷാദം, അസ്തിത്വ പ്രതിസന്ധി എന്നിവ നേരിട്ടിരുന്നു. ഇത് മുംബൈ പോലീസിനോട് പറഞ്ഞിരുന്നുവെന്നും ചാവ്ദ പറഞ്ഞു.
സുശാന്തിന്റെ കേസുമായി ബന്ധപ്പെട്ട് നടിയും കാമുകിയുമായ റിയ ചക്രവർത്തിയെ സിബിഐ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിരുന്നു. തുടർന്ന് നടിവെള്ളിയാഴ്ച ഹാജരാവുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സിബിഐ റിയയുടെ സഹോദരൻ ഷോവിക്, സുശാന്തിന്റെ റൂംമേറ്റ് സിദ്ധാർഥ് പിതാനി, അപ്പാർട്ട്മെന്‍റ് വാച്ച്മാൻ, ജോലിക്കാര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. സുശാന്തുമായുള്ള ബന്ധത്തെ പറ്റിയും അവസാനം നേരിൽ കണ്ടതിനെ കുറിച്ചുമായിരുന്നു ഷോവിക്കിനോട് സിബിഐ ഉദ്യോഗസ്ഥർ ചോദിച്ചത്. സുശാന്തിന്റെ കേസിൽ മൂന്ന് വ്യത്യസ്ത എഫ്ഐആറാണ് ഫയൽ ചെയ്തിരിക്കുന്നത്. റിയയ്ക്കെതിരെ എൻസിബി ക്രിമിനല്‍ കേസ് ഫയൽ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications