ഇരുപത്തിയൊന്നാം വയസ്സിൽ അമ്മ; മകളെ കിട്ടാനായി നടത്തിയ പോരാട്ടത്തെ കുറിച്ച് സുഷ്മിത സെൻ
മിസ് യൂണിവേഴ്സും, ബോളിവുഡ് താരവുമായ സുഷ്മിത സെൻ വ്യക്തിജീവിതത്തിന്റെ പേരിൽ ഏറെ വാർത്തകൾ സൃഷ്ടിച്ചിട്ടുണ്ട്. വിശ്വസുന്ദരി മത്സരത്തിന്റെ വേദിയിൽ വച്ച് ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹമുണ്ടെന്ന് 'മേ ഹൂം നാ' നായിക പറഞ്ഞപ്പോൾ, അത് ആരും കാര്യമായി എടുത്തിരുന്നില്ല. പക്ഷെ വെറും ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോൾ അതിന് വേണ്ടി ഇറങ്ങിത്തിരിച്ച് പ്രശസ്ത താരം ആരാധകരെയും, സിനിമ രംഗത്തെയും ഒരുപോലെ ഞെട്ടിച്ചു. ഈ തീരുമാനം കരിയറിനെയും, ജീവിതത്തെയും പല രീതിയിൽ ബാധിക്കാമെന്ന് എല്ലാവരും മുന്നറിയിപ്പ് കൊടുത്തപ്പോഴും അവർ തന്റെ തീരുമാനവുമായി മുന്നോട്ട് പോയി.
തന്റെ മൂത്ത മകളായ റെനിയെ ദത്തെടുക്കാൻ താൻ നടത്തിയ നീണ്ട പോരാട്ടത്തെ കുറിച്ച് സുഷ്മിത സെൻ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. നീണ്ട നിയമ പോരാട്ടത്തെക്കുറിച്ചും, നടിയുടെ ദത്തെടുത്ത കുട്ടിയെ പിന്തുണയ്ക്കുന്നതിനുള്ള "സാമ്പത്തിക ഉദ്ദേശ്യം" പ്രകടിപ്പിക്കുന്നതിനായി തന്റെ അച്ഛൻ തന്റെ സ്വത്തുക്കൾ മുഴുവൻ വിട്ടു തരാൻ തയ്യാറായതിനെ കുറിച്ചും പ്രശസ്ത താരം വെളിപ്പെടുത്തി.

തന്റെ മകളായ റെനിയെ ദത്തെടുക്കുന്നതിനുള്ള നിയമപോരാട്ടം തുടങ്ങുമ്പോൾ തനിക്ക് 21 വയസ്സായിരുന്നുവെന്നും, അത് തനിക്ക് 24 വയസ്സാകുന്നത് വരെ തുടർന്നുവെന്നും സുഷ്മിത സെൻ ഡോ. ഷീൻ ഗുരിബുമായി അവരുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. കോടതിയുടെ തീരുമാനം ഏത് വഴിക്ക് പോകുമെന്ന് അറിയാതെ താൻ നിരന്തരം അനുഭവിച്ചിരുന്ന ഭയത്തെക്കുറിച്ച് അവർ തുറന്നു പറഞ്ഞു.
"21 വയസ്സിൽ നിയമപരമായി പ്രായപൂർത്തിയായപ്പോൾ, ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെ, 21 മുതൽ 24 വയസ്സ് വരെ നിയമപോരാട്ടം നടത്തി. അത് തുടങ്ങി കഴിഞ്ഞപ്പോൾ, കുറഞ്ഞത് എന്റെ മകൾ ഫോസ്റ്റർ കെയറിൽ എന്റെ കൂടെ ഉണ്ടായിരുന്നു. പക്ഷേ, 'കുടുംബ കോടതി ഇനി എനിക്ക് അനുകൂലമായി വിധിച്ചില്ലെങ്കിൽ ഞാൻ എന്തുചെയ്യും? അവർ എന്റെ മോളെ തിരികെ കൊണ്ടുപോകും, ഇപ്പോൾ ഈ കുട്ടി എന്നെ അമ്മേ എന്ന് വിളിക്കാൻ തുടങ്ങിയിരിക്കുന്നു' എന്ന നിരന്തരമായ ഭയത്തിലും ആഘാതത്തിലുമാണ് ഞാൻ ജീവിക്കുന്നത്. പക്ഷെ അപ്പോഴും എനിക്ക് ഒരു പദ്ധതി ഉണ്ടായിരുന്നു," സുഷ്മിത വെളിപ്പെടുത്തി.

"കാർ ഓടിക്കണമെന്ന് ഞാൻ എന്റെ അച്ഛനോട് പറഞ്ഞു; അദ്ദേഹം അവളെ കൂട്ടിക്കൊണ്ടുപോയി, വണ്ടിയിൽ എങ്ങോട്ടെങ്കിലും കൊണ്ട് പോവും. അത് കേട്ടപ്പോൾ എന്റെ അച്ഛൻ പറഞ്ഞു: "ഇപ്പോൾ നമ്മൾ ശരിക്കും അതിര് കടക്കുകയാണ്. നമ്മൾ അതൊന്നും ചെയ്യാൻ പോകുന്നില്ല," എന്ന്. പക്ഷേ ഞാൻ ഉറച്ചുനിന്നു - അവർക്ക് എന്റെ കുഞ്ഞിനെ എന്നിൽ നിന്ന് എടുത്തു കൊണ്ടുപോവാൻ കഴിയില്ല," തന്റെ മകൾ റെനിയെയും കൊണ്ട് ഓടിപ്പോകാൻ വരെ താൻ ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് പ്രശസ്ത ബോളിവുഡ് താരം വെളിപ്പെടുത്തി.
കുട്ടിയെ പോറ്റാൻ തയ്യാറാണെന്ന് കാണിച്ച്, "സാമ്പത്തിക ഉദ്ദേശ്യം" കാണിക്കാൻ കോടതി തന്റെ പിതാവിനോട് ആവശ്യപ്പെട്ടതിനെക്കുറിച്ച് ചർച്ച ചെയ്ത സുസ്മിത സെൻ, "എനിക്ക് എന്റെ അച്ഛനെ ഓർത്ത് വളരെ അഭിമാനമുണ്ട്. ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ഒരു അച്ഛൻ ആവശ്യമുള്ള ഒരു രാജ്യത്ത്, അദ്ദേഹം കാരണമാണ് എനിക്ക് എന്റെ കുട്ടികൾ ഉണ്ടായത്. എന്റെ കുട്ടിയെ പോറ്റാൻ സാമ്പത്തിക ഉദ്ദേശ്യം കാണിക്കണമെന്നും അദ്ദേഹത്തിന്റെ ആസ്തികളിൽ പകുതിയിലധികം ഒപ്പിടണമെന്നും കോടതി അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ എന്റെ അച്ഛൻ കോടതിയോട് പറഞ്ഞു, 'ഞാൻ വലിയ ധനികനല്ല, അതിനാൽ നിങ്ങൾ അതിൽ പകുതി എടുത്താൽ അത് ഒന്നുമല്ല. അവളുടെ പേരിൽ എനിക്കുള്ളതെല്ലാം നിരുപാധികമായി ഒപ്പിടാൻ ഞാൻ വന്നിരിക്കുന്നു," എന്ന്," സുഷ്മിത സെൻ പറഞ്ഞു നിർത്തി.


Click it and Unblock the Notifications











