കാമുകനൊപ്പമുള്ള വീഡിയോ പുറത്ത് വിട്ട് നടി സുസ്മിത സെന്‍! ഈ ബന്ധത്തിന് പിന്നിലെ രഹസ്യം പറഞ്ഞ് നടി

ബോളിവുഡ് സുന്ദരി സുസ്മിത സെന്നിന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരന്തരം സുസ്മിതയുടെ വിവാഹ വാര്‍ത്തകള്‍ വന്നിരുന്നു. അതിന് കാരണം കാമുകന്‍ റോഹ്മാന്‍ ഷോവലിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ സുസ്തിമയ്ക്കും മക്കള്‍ക്കുമൊപ്പമാണ് റോഹ്മാനും കഴിയുന്നത്.

ലോക്ഡൗണ്‍ നാളുകളില്‍ വര്‍ക്കൗട്ടിനാണ് ഇരുവരും സമയം കൂടുതല്‍ ചിലവഴിക്കുന്നത്. റോഹ്മാനൊപ്പമുള്ള കഠിനമായ ചില വ്യായമമുറകള്‍ സുസ്മിത പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അത്തരമൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി. കൂട്ടത്തില്‍ ഒരു പ്രണയബന്ധം നിലനിന്ന് പോവുന്നതിന് വേണ്ട കാരണങ്ങളെ കുറിച്ചും അതിന് കാരണമാവുന്ന വ്യക്തിയെ കുറിച്ച് കൂടി സൂചിപ്പിച്ചിരിക്കുകയാണ് സുസ്മിത.

susmitha-sen

റോഹ്മാന്റെ തുടയില്‍ ചവിട്ടി പൊങ്ങിയ സുസ്മിത അദ്ദേഹത്തിന്റെ കാലില്‍ തന്നെ ബാലന്‍സ് ചെയ്ത് ഏറെ നേരം ഉയര്‍ന്ന് നില്‍ക്കുകയാണ്. രണ്ട് പേരില്‍ ആരെങ്കിലും ഒരാള്‍ മാറിയാല്‍ സുസ്മിത താഴെ വീഴും. എന്നാല്‍ അത്രയും ബാലന്‍സോടെ ഇരുവരും നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. ' എന്റെ ശക്തിയുള്ളയാള്‍, റോഹ്മാന്‍ ഷോവലിനെ ഞാന്‍ സ്‌നേഹിക്കുന്നു.

ഒരു ഉറപ്പുള്ള സ്‌നേഹബന്ധത്തിന് വേണ്ടത് ബാലന്‍സ് ചെയ്യുന്നൊരു കേന്ദ്രമാണ്. വഴക്കമുള്ള മനസ്, പരസ്പര ശക്തി, ആഴത്തിലുള്ള വിശ്വാസവുമാണ്. ഈ ഭാവം എത്ര പ്രതീകാത്മമാണെന്നും സുസ്മതി വീഡിയോയ്ക്ക് താഴെ കുറിച്ചു. പറക്കുന്നവരെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന കാര്യം കൂടി ഹാഷ് ടാഗിലൂടെ നടി സൂചിപ്പിച്ചിരിക്കുകയാണ്.

susmitha-sen

ആദ്യമായിട്ടാണ് റോഹ്മാനെ സ്‌നേഹിക്കുന്ന കാര്യം നടി പരസ്യപ്പെടുത്തി കൊണ്ട് എത്തുന്നത്. നേരത്തെ സുസ്മിതയും റോഹ്മാന്‍ ലൈവ് വീഡിയോയില്‍ എത്തിയപ്പോള്‍ വിവാഹത്തെ കുറിച്ച് ആരാധകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും നടി അതില്‍ നിന്നും ഒഴിവായി. സുസ്മിത സമ്മതിച്ചാല്‍ താന്‍ വിവാഹത്തിന് തയ്യാറാണെന്ന് അന്ന് തമാശരൂപേണ റോഹ്മാന്‍ പറയുകയും ചെയ്തിരുന്നു.

43 വയസുകാരിയായ സുസ്മിതയും 29 വയസുകാരനായ റോഹ്മാന്‍ ഷോവലും മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണ്. മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ആളാണ് റോഹ്മാന്‍. സുസ്മിത ദത്തെടുത്ത രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഇരുവരും താമസിക്കുന്നത്. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരങ്ങള്‍ പങ്കുവെക്കാറുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X