Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാമുകന് നല്കിയ സാഹസിക ചലഞ്ച് ഏറ്റെടുത്ത് സുസ്മിത സെന്‍! നടി ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകരും
ഓരോ ദിവസം കഴിയുംതോറും ബോളിവുഡ് നടി സുസ്മിത സെന്‍ അത്ഭുതമായി കൊണ്ടിരിക്കുകയാണ്. സാധാരണക്കാരെല്ലാം ലോക് ഡൗണ്‍ സമയത്ത് ഉറങ്ങി തീര്‍ക്കുകയാണെങ്കില്‍ സുസ്മിത അടക്കമുള്ള താരങ്ങള്‍ ഫിറ്റ്നസ് നിലനിര്‍ത്താനുള്ള ശ്രമങ്ങളിലാണ്. കാമുകന് റോഹ്മാന് ഷോലിനൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ റോഹ്മാന്റെ ഒരു ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് നടി. ഒരു കാല് നിലത്ത് വച്ച് മറ്റേ കാല് അതിന് മുകളില്‍ വെച്ച് ബാലന്‍സ് ചെയ്ത് യോഗ ചെയ്യാനായിരുന്നു റോഹ്മാന് വെല്ലുവിളിച്ചത്. അത് അക്ഷരംപ്രതി ചെയ്യാന്‍ സുസ്മിതയ്ക്ക് സാധിച്ചു. ആരാണ് എല്ലായിപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതെന്ന് ഊഹിച്ച് നോക്കൂ എന്നും നടി പറയുന്നു. മാത്രമല്ല നിങ്ങള്‍ക്കും ഇത് ചെയ്ത് നോക്കാവുന്നതാണെന്നും അതിനുള്ള നിര്‍ദ്ദേശവും നടി സൂചിപ്പിച്ചു.
ഇന്‍സ്റ്റാഗ്രാമിലൂടെ യോഗ പോസിഷനില്‍ നില്ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യങ്ങള്‍ സുസ്മിത പറഞ്ഞത്. പിന്നാലെ താന്‍ സ്വയം ചലഞ്ച് ചെയ്യുന്നൊരു ചിത്രവും സുസ്മിത പങ്കുവെച്ചിരുന്നു. ഇത് ഞാന്‍ എന്നെ തന്നെ ചലഞ്ച് ചെയ്തതാണ്. ഒരു കാലില്‍ തന്നെ ശരീരം ബാലന്‍സ് ചെയ്ത് കൊണ്ടായിരുന്നു ഈ യോഗ നടി ചെയ്തത്.
ലോക് ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ കഴിയുന്ന സുസ്തമിതയും കാമുകന് റോഹ്മാന് ഷോവലും ഒന്നിച്ചാണ് വര്‍ക്കൗട്ട് ചെയ്യാറുള്ളത്. നേരത്തെ ഇരുവരും ഒന്നിച്ചുള്ള ചില സാഹസിക അഭ്യാസ പ്രകടനങ്ങളുടെ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്നിരുന്നു. ഇതോടെ ഇരുവരുടെയും വിവാഹത്തെ കുറിച്ചുളള ചോദ്യങ്ങളും ഉയര്‍ന്ന് വന്നിരുന്നു.
കഴിഞ്ഞ ദിവസം അതിനുള്ള ഉത്തരം താരങ്ങള്‍ പങ്കുവെച്ചിരുന്നു. ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലെത്തിയാണ് ഒരു ആരാധകന്റെ ചോദ്യത്തിന് റോഹ്മാന് മറുപടി പറഞ്ഞത്. സുസ്മിത സമ്മതിച്ചാല്‍ ഉടനെ വിവാഹിതരാവുമെന്നായിരുന്നു റോഹ്മാന്റെ മറുപടി. സുസ്മിതയും റോഹ്മാന് ഷോവലും മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണ്.
നിങ്ങള്‍ വിര്‍ജിന്‍ ആണോ? അലക്സാന്ഡ്രയോടുള്ള ചോദ്യത്തിന് കലക്കന്‍ മറുപടി! എലീനയ്ക്കും സമ്മാനമുണ്ട്
മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന റോഹ്മാനുമായി സുസ്മിത ലിവിംഗ് റിലേഷനിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മക്കള്‍ക്കൊപ്പം വിദേശ രാജ്യങ്ങളില്‍ അവധി ആഘോഷിക്കാന്‍ പോയപ്പോഴും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ വരുമ്പോഴുമെല്ലാം സുസ്മിതയ്ക്കൊപ്പം റോഹ്മാന് ഉണ്ടായിരുന്നു. ഇതോടെയാണ് ഇവരുടെ പ്രണയം പുറത്ത് അറിയുന്നത്.
മലൈക അറോറയെ പ്രണയിക്കാനുള്ള കാരണങ്ങളിതാണ്, വിവാഹത്തെ കുറിച്ച് പ്രതികരിച്ച് അർജുൻ കപൂർ