ഒരുമിച്ച് താമസിച്ചിരുന്നവരാണ്, എന്നിട്ടും പിരിഞ്ഞോ? നടി സുസ്മിത സെന്നും കാമുകനും വേര്‍പിരിഞ്ഞതായി റിപ്പോർട്ട്

വിക്കി കൗശലും കത്രീന കൈഫും വിവാഹിതരാവുമെന്ന് വര്‍ഷങ്ങളായി വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഈ മാസമാണ് താരങ്ങള്‍ വിവാഹിതാരവുന്നത്. ഇനി ബോളിവുഡ് കാത്തിരിക്കുന്ന വിവാഹങ്ങളിലൊന്ന് നടി സുസ്മിത സെന്നും കാമുകനും മോഡലുമായ റോഹ്മാന്‍ ഷോവലും തമ്മിലുള്ളതാണ്. 2018 മുതല്‍ പ്രണയിച്ച് തുടങ്ങിയ താരങ്ങള്‍ ലിവിംഗ് ടുഗദറായി കഴിയുകയാണ്. അന്ന് മുതലിങ്ങോട്ട് ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാവുമോ എന്ന ചോദ്യങ്ങള്‍ വന്നിരുന്നെങ്കിലും താരങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയില്ല.

എന്നാല്‍ സുസ്മിതയും റോഹ്മനും തമ്മില്‍ വേര്‍പിരിഞ്ഞോ എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വന്ന മാറ്റമാണ് ഇത്തരം സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. അതേ സമയം ജീവിതത്തിലെ പുതിയ ചില തീരുമാനങ്ങളെ കുറിച്ചും മാറ്റങ്ങളെ പറ്റിയും സുസ്മിത എഴുതിയ പോസ്റ്റും ശ്രദ്ധേയമാവുകയാണ്. വിശദമായി വായിക്കാം...

പ്രായം കുറവുള്ള മോഡലുമായി പ്രണയത്തിലായി സുസ്മിത സെൻ

മോഡലിങ് രംഗത്ത് നിന്നും മിസ് യൂണിവേഴ്‌സായി, പിന്നീട് സിനിമയിലേക്ക് എത്തി സൂപ്പര്‍ താരമായി മാറിയ നടിയാണ് സുസ്മിത സെന്‍. സൗന്ദര്യത്തിന് പുറമേ അഭിനയം കൊണ്ടും ഇന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ സുസ്മിത ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് പ്രണയത്തിന്റെ പേരിലാണ്. മോഡലും നടനുമായ റോഹ്മാന്‍ ഷോവരും സുസ്മിതയും 2018 മുതല്‍ പ്രണയിച്ച് വരികയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ കണ്ടതോടെയാണ് ഗോസിപ്പുകള്‍ പ്രചരിച്ച് തുടങ്ങിയത്. പിന്നീട് കേട്ടതൊക്കെ സത്യമാണെന്ന് താരങ്ങള്‍ പറയുകയും ചെയ്തു.

സുസ്മിതയും റോഹ്മാൻും പിരിഞ്ഞതായി പാപ്പരാസികൾ

കഴിഞ്ഞ കുറേ കാലങ്ങളായി റോഹ്മാനും സുസ്മിതയും ഒരുമിച്ചാണ് താമസം. ഒപ്പം സുസ്മിത ദത്തെടുത്ത രണ്ട് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. വര്‍ക്കൗട്ടും ജീവിതശൈലിയിലെ മാറ്റങ്ങളുമൊക്കയായി താരകുടുംബം സന്തുഷ്ടമായി കഴിയുകയായിരുന്നു. എന്നാല്‍ ആഴ്ചകളും മാസങ്ങളുമായി റോഹ്മാനെ കുറിച്ച് യാതൊന്നും സുസ്മിത പറയുന്നില്ല. രണ്ടാളും ഒരുമിച്ചുള്ള ഫോട്ടോസ് പോലും സോഷ്യല്‍ മീഡിയയില്‍ വന്നിട്ട് കാലങ്ങളായി. എന്നാല്‍ മക്കളുടെ കൂടെയും മറ്റ് കുടുംബാംഗങ്ങളുടെ കൂടെയുമുള്ള ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

താരങ്ങൾ പരസ്പരം അൺഫോളോ ചെയ്യുന്നതായി കണ്ടുപിടുത്തം

ഇതിനിടയിലാണ് സുസ്മിതയും കാമുകനും ഇന്‍സ്റ്റാഗ്രാമിലൂടെ ഫോളോ ചെയ്യുന്നത് നിര്‍ത്തിയെന്ന് അറിയുന്നത്. ഇരുവരുടെയും ഫോളോവേഴ്‌ലസ് ലിസ്റ്റില്‍ സെര്‍ച്ച് ചെയ്താല്‍ പേരുകള്‍ കാണില്ല എന്നതാണ് ശ്രദ്ധേയം. സുസ്മിതയെ ഫോളോ ചെയ്യുന്നത് ആറ് മില്യണ്‍ ആളുകളാണ്. എന്നാല്‍ നടി തിരിച്ച് കേവലം ഏഴ് പേരെ മാത്രമേ ഫോളോ ചെയ്യുന്നുള്ളു. അതിലൊരാള്‍ മകള്‍ റീന സെന്‍ ആണ്. റോഹ്മാന്റെ പേജ് നോക്കിയാലും ഏകദേശം ഇത് തന്നെയാണ് അവസ്ഥ. 82 പേരെ റോഹ്മാന്‍ ഫോളോ ചെയ്യുന്നുണ്ടെങ്കിലും അതില്‍ സുസ്മിത മാത്രം ഇല്ല. അടുത്ത കാലത്തൊന്നും സുസ്മിതയുടെ കൂടെയുള്ള ചിത്രങ്ങള്‍ റോഹ്മാനും പങ്കുവെച്ചിട്ടില്ല. ഇന്‍സ്റ്റാ പേജില്‍ നിറയെ സെല്‍ഫി ചിത്രങ്ങളാണ്. ഇതോടെ രണ്ടാള്‍ക്കുമിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സുസ്മിതയെ ഏറെ മനസിലാക്കി വന്ന ആളാണെന്ന് പറഞ്ഞിട്ടും രണ്ടാളും വേര്‍പിരിഞ്ഞ് പോവുകയാണെങ്കില്‍ അത് ശരിയായ തീരുമാനം അല്ലെന്നാണ് പ്രിയപ്പെട്ടവര്‍ പറയുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
തനിക്ക് സർജറി നടന്നതായി സുസ്മിത സെൻ

സൂപ്പര്‍ നായികയായിട്ടും വര്‍ഷങ്ങളോളം സിംഗിള്‍ മദറായി കഴിഞ്ഞിരുന്ന സുസ്മിതയുടെ ജീവിതത്തിലേക്ക് റോഹ്മാന്‍ വരികയായിരുന്നു. പിന്നീട് സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു നടിയുടേത്. കാമുകനുമായിട്ടുള്ള പ്രായ വ്യത്യാസത്തിന്റെ പേരില്‍ നടി നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ സുസ്മിത ഏതോ സര്‍ജറി നടത്തിയതായിട്ടാണ് മറ്റ് വിവരങ്ങള്‍. പുതിയ വര്‍ക്കൗട്ട് ഫോട്ടോയുമായി എത്തിയ നടിയുടെ ക്യാപ്ഷനാണ് ഇത്തരം സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. 'ഞാന്‍ അവളെ മിസ് ചെയ്യുന്നു. ഇപ്പോള്‍ ആറ് മാസത്തിലേറെയായി പരിശീലനം ചെയ്തിരുന്നില്ല. അതിന് മുന്‍പ് സുഖമില്ലായിരുന്നു. പിന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഒടുവില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന അച്ചടക്കത്തിലേക്ക് മടങ്ങാന്‍ ശസ്ത്രക്രിയ കഴിഞ്ഞ് ആറ് ആഴ്ചകള്‍ കഴിയാന്‍ ഇപ്പോള്‍ ദിവസങ്ങള്‍ എണ്ണുകയാണ്. ഡിസംബര്‍ മുപ്പതിന് ഞാന്‍ പരിശീലനം ആരംഭിക്കുന്നതിനെ കുറിച്ചും മറ്റ് കാര്യങ്ങളും പറയാമെന്നാണ് സുസ്മിത സൂചിപ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X