For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുസ്മിതയ്‌ക്കൊപ്പം എന്നും കാമുകനുണ്ട്! എന്നാല്‍ വിവാഹം നടക്കാത്തതിന്റെ കാരണം പറഞ്ഞ് റോഹ്മാന്‍

  |

  താരങ്ങളുടെ കുടുംബവിശേഷം അറിയാന്‍ കാത്തിരിക്കുന്ന ചില ആരാധകരാണ് പലപ്പോഴും ഗോസിപ്പുകള്‍ പ്രചരിപ്പിക്കാറുള്ളത്. എത്രയോ കാലമായി സിംഗിള്‍ മദറായി കഴിയുകയായിരുന്നു ബോളിവുഡിന്റെ പ്രിയ സുന്ദരി സുസ്മിത സെന്‍. കഴിഞ്ഞ വര്‍ഷം മുതല്‍ സുസ്മിതയുടെ വിവാഹ വാര്‍ത്ത വീണ്ടും പ്രചരിക്കാന്‍ തുടങ്ങി.

  നടിയുടെ ആണ്‍സുഹൃത്ത് റോഹ്മാന്‍ ഷോവലിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയതോടെയായിരുന്നു ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നത്. ഒന്നിച്ചാണ് താമസമെങ്കിലും ഇരുവരും പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യത്തിന് ഉത്തരമായി വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരങ്ങള്‍.

  ലോക് ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ കഴിയുന്ന സുസ്തമിയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഒപ്പം സഹായിയായി കാമുകന്‍ റോഹ്മാന്‍ ഷോവലും ഉണ്ടായിരുന്നു. ഇപ്പോഴിതാ ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും റോഹ്മാന്‍ ഷോവലിനുമൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലെത്തിയിരിക്കുകയാണ് നടി. ഇതിനിടെയാണ് വിവാഹത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നത്. എന്നാണ് നിങ്ങള്‍ വിവാഹിതരാവുക എന്നതായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

  റോഹ്മാനെ നോക്കി ചിരിച്ച് കൊണ്ട് ഇത് നിങ്ങള്‍ക്കുള്ള ചോദ്യമാണെന്ന് പറഞ്ഞ് സുസ്മിത തന്ത്രപരമായി അതില്‍ നിന്നും ഒഴിവായി.സുസ്മിത സമ്മതിച്ചാല്‍ ഉടനെ വിവാഹിതരാവുമെന്നായിരുന്നു റോഹ്മാന്റെ മറുപടി. ഇതോടെ വിവാഹത്തിന് സമ്മതം മൂളാത്തത് സുസ്മിതയാണോ എന്ന ചോദ്യവും ഉയര്‍ന്നു. എന്തായാലും വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുമോ എ്ന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യമായിട്ടാണ് പ്രണയത്തെ കുറിച്ച് സുസ്മിത മനസ് തുറക്കുന്നത്.

  43 വയസുകാരിയായ സുസ്മിതയും 29 വയസുകാരനായ റോഹ്മാന്‍ ഷോവലും മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണ്. മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ആളാണ് റോഹ്മാന്‍. ഇരുവരും മക്കള്‍ക്കാപ്പം തന്നെയാണ് താമസം. കഴിഞ്ഞ വര്‍ഷം സുസ്മിതയുടെ സഹോദരനും വ്യവസായിയുമായ രാജീവ് സെന്നിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ റോഹ്മാന്‍ എത്തിയത് മുതല്‍ ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വന്ന് കൊണ്ടിരുന്നു. പിന്നാലെ മക്കള്‍ക്കൊപ്പം വിദേശ രാജ്യങ്ങളില്‍ അവധി ആഘോഷിക്കാന്‍ പോയപ്പോഴും സുസ്മിതയ്‌ക്കൊപ്പം റോഹ്മാന്‍ ഉണ്ടായിരുന്നു.

  പ്രായമെത്ര കൂടിയാലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സുസ്മിതെ വെല്ലാന്‍ ആരുമില്ലെന്ന് വേണം പറയാന്‍. എല്ലാ ദിവസവും കഠിനമായ വ്യായമങ്ങളാണ് നടി ചെയ്യാറുള്ളത്. കൂട്ടിന് റോഹ്മാനും ഉണ്ടാവും. കഴിഞ്ഞ ആഴ്ച അത്തരത്തിലുള്ള ചില വെറൈറ്റി വര്‍ക്കൗട്ട് ചിത്രങ്ങള്‍ നടി പുറത്ത് വിട്ടിരുന്നു. റോഹ്മാന്റെ മുകളില്‍ കയറിയും മറ്റുമായി സാഹസികത നിറഞ്ഞതായിരുന്നു വര്‍ക്കൗട്ട്. അതിനെ കുറിച്ച് ഒരു കുറിപ്പും നടി എഴുതി വെച്ചിരുന്നു.

  1994 ല്‍ ഐശ്വര്യ റായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കൊണ്ട് സുസ്മിത സെന്‍ ഫെമിന മിസ് ഇന്ത്യ കീരിടം സ്വന്തമാക്കിയത്. പിന്നാലെ മിസ് യൂണിവേഴ്സ് മത്സരത്തിലും നടി പങ്കെടുത്തിരുന്നു. മിസ് വേള്‍ഡ് കൂടി ആയതോടെയാണ് സുസ്മിതയെ തേടി സിനിമയിലേക്കുള്ള അവസരങ്ങള്‍ വരുന്നത്. ദസ്റ്റക് എന്ന ചിത്രത്തിലാണ് ആദ്യമായി സുസ്മിത അഭിനയിക്കുന്നത്. പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു ലഭിച്ചത്. 2010 ലാണ് അവസാനമായി അഭിനയിക്കുന്നത്.

  മിസ് ഇന്ത്യ മത്സരത്തിന് ഉപയോഗിച്ച തന്റെ വസ്ത്രങ്ങള്‍ ഒരുക്കിയതിനെ കുറിച്ച് പണ്ട് പറഞ്ഞ സുസ്മിതയുടെ വീഡിയോയും കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും പ്രചരിച്ചിരുന്നു.

  സരോജിനി നഗറില്‍ നിന്നും ഒരു ലോക്കല്‍ ടൈലറാണ് തനിക്ക് അതൊക്കെ തുന്നി തന്നത്. നാല് ഗൗണ്‍ ആയിരുന്നു മിസ് ഇന്ത്യ മത്സരത്തില്‍ ധരിക്കേണ്ടിയിരുന്നത്. ഒരു സാധാരണ മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നും വരുന്നതിനാല്‍ അതിന്റേതായ പരിമിതികള്‍ തനിക്കുണ്ടായിരുന്നു. എന്റെ അമ്മ ചോദിച്ചു. അതിനിപ്പോ എന്താണ കുഴപ്പം. അവര് നിന്റെ വസ്ത്രത്തിലല്ല നോക്കുക. നിന്നെയാണ്. അത് കൊണ്ട് ഞങ്ങള്‍ സരോജിനി നഗറിലെ മാര്‍ക്കറ്റില്‍ പോയി തുണിത്തരങ്ങള്‍ വാങ്ങി ഒരു ലോക്കല്‍ ടൈലറിന് കൊടുത്തു. ഇത് ടിവിയില്‍ വരും. അത് കൊണ്ട് നന്നായി തയ്യാറാക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അയാളുടെ ജോലി മനോഹരമായി ചെയ്യുകയും ചെയ്തു.

  സുസ്മിതയുടെ പഴയ വീഡിയോ

  English summary
  Sushmita Sen And Rohman Shawl On Wedding Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X