കാമുകനുമായി നടി സുസ്മിത സെന്‍ വേര്‍പിരിഞ്ഞോ? മറുപടിയുമായി പ്രണയം തുളുമ്പുന്ന പുത്തന്‍ ഫോട്ടോ
ബോളിവുഡ് സുന്ദരി സുസ്മിത സെന്‍ വൈകാതെ വിവാഹിതയാവുമെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കാമുകനായ റോഹ്മന്‍ ഷോവലും സുസ്മിതയും ഒരുമിച്ചാണ് താമസമെന്ന് അറിഞ്ഞത് മുതല്‍ നിരന്തരം ഗോസിപ്പുകള്‍ വരാറുമുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ ബ്രേക്കപ്പ് ആയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്.
സുസ്മിത പങ്കുവെച്ചൊരു കുറിപ്പുമായി ബന്ധപ്പെട്ടാണ് ആരാധകര്‍ക്കിടയില്‍ പുതിയ സംശയങ്ങള്‍ ഉടലെടുത്തത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ചില വ്യത്യാസങ്ങള്‍ താരതമ്യം ചെയ്ത് കൊണ്ടെഴുതിയ സുസ്മിതയുടെ കുറിപ്പ് അതിവേഗം വൈറലായി. ഒപ്പം ഇരുവരും വേര്‍പിരിഞ്ഞുവെന്നും വിധി എഴുതി. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

റോഹ്മാനൊപ്പം പുറത്തിറങ്ങിയപ്പോഴുള്ള സുസ്മിതയുടെ ഫോട്ടോസാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി മാറിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡ്രസില്‍ മാസ്‌ക് വെച്ച് പുറത്തേക്ക് പോവാനിറങ്ങിയതാണ്. മുന്‍പ് പ്രചരിച്ച വാര്‍ത്തകളെല്ലാം തള്ളി കളയാന്‍ പാകത്തിന് കൂടുതല്‍ സ്‌നേഹത്തോടെയാണ് താരജോഡികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന് രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സിംഗിള്‍ മദറായി കഴിയുകയായിരുന്നു സുസ്മിത സെന്‍. 2018 മുതലാണ് റോഹ്മാനുമായി അടുപ്പത്തിലാവുന്നത്. അന്ന് മുതല്‍ സുസ്മിതയ്ക്കും മക്കള്‍ക്കുമൊപ്പമാണ് റോഹ്മാനും. നടിയുമായി ഏറെ പ്രായ വ്യത്യാസമുള്ളതിന്റെ പേരില്‍ ഇരുവരും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. എന്നാല്‍ പരസ്പരമുള്ള സ്‌നേഹവും കരുതലും എത്രത്തോളമുണ്ടെന്ന് തുറന്ന് പറഞ്ഞതോടെ താരങ്ങള്‍ വിവാഹം കഴിക്കണമെന്നായിരുന്നു ആരാധകരുടെ ആഗ്രഹവും.
ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം
Recommended Video
വേര്‍പിരിയല്‍ ഇതിനിടെ പത്ത് വർഷങ്ങൾക്ക് ശേഷം താൻ അഭിനയത്തിലേക്ക് തിരിച്ച് വരികയാണെന്ന് പറഞ്ഞും സുസ്മിത എത്തിയിരുന്നു. ആരാധകർ കാത്തിരുന്ന പല സന്തോഷ വാർത്തകളുമായിട്ടാണ് റോഹ്മാനൊപ്പം പലപ്പോഴും നടി എത്തിയിരുന്നത്. വാര്‍ത്ത പ്രചരിച്ചതോടെ ദയവ് ചെയ്ത് അതിന് നില്‍ക്കരുതെന്ന മുന്നറിയിപ്പുമായിട്ടാണ് ആരാധകരെത്തിയത്. സുസ്മിതയുടെ പോസ്റ്റിന് താഴെ നിങ്ങളുടെ വിവാഹത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത സത്യമാവരുതെന്നുള്ള മുന്നറിയിപ്പും പ്രിയപ്പെട്ടവര്‍ കൊടുത്തിരുന്നു.


Click it and Unblock the Notifications