'ആദ്യ വിവാഹം മറച്ചുവെച്ചു'; ഭാര്യയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് സുസ്മിത സെന്നിന്റെ സഹോദരൻ രാജീവ്!
കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ചയാകുന്ന ഒരു വാർത്ത നടി ചാരു അസോപയും ഭർത്താവും സുസ്മിത സെന്നിന്റെ സഹോദരനുമായ രാജീവ് സെന്നുമായുള്ള വിവാഹമോചനമാണ്. സിനിമകളിൽ തിളങ്ങിയിട്ടില്ലെങ്കിലും രാജീവ് സെൻ മോഡൽ, സംരംഭകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
2019ലായിരുന്നു നടി ചാരു അസോപയുമായുള്ള രാജീവിന്റെ വിവാഹം നടന്നത്. ഗോവയിലും മുംബെെയിലും വെച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം ഇരുവർക്കിടയിലും പ്രശ്നങ്ങൾ ഉടലെടുത്ത് തുടങ്ങി. ഇരുവരും ഇപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
പലപ്പോഴായി ഇരുവരുടേയും വിവാഹ മോചനം സംബന്ധിച്ചുള്ള കിംവദന്തികൾ സോഷ്യൽമീഡിയകളിൽ വൈറലായിരുന്നു. പക്ഷെ അപ്പോഴൊന്നും താര ദമ്പതികളുടെ ആരാധകർ വാർത്ത വിശ്വസിച്ചിരുന്നില്ല.
കാരണം തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷവും ഗർഭകാല വിശേഷവും ശേഷം മകൾ സിയാന പിറന്ന ശേഷമുള്ള മാറ്റങ്ങളും ഇരുവരും ഒരുമിച്ചാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്.
ഇതോടെയാണ് വിവാഹ മോചിതരാകുന്നുവെന്ന വാർത്തകൾ കുറഞ്ഞത്. എന്നാലിപ്പോൾ രണ്ടുപേരും ഔദ്യോഗികമായി വിവാഹമോചനം പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജീവ് സെന്നിന് ഒരുപാട് അവസരങ്ങൾ നൽകിയെന്നും ഇനിയതിന് സാധിക്കില്ലെന്നും ചാരു അസോപ പറയുന്നു. തനിക്ക് മുമ്പ് ചാരു മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും ആ വിവരം മറച്ചുവെച്ചുവെന്നുമാണ് രാജീവ് സെന്നിന്റെ ആരോപണം.
'ഞങ്ങളുടെ വിവാഹത്തിൽ ഇനിയൊന്നും ബാക്കിയില്ല. കഴിഞ്ഞ മൂന്ന് വർഷങ്ങളായി കടുത്ത പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്.'
'വിവാഹം കഴിഞ്ഞ നാൾ മുതൽ സ്വയം നന്നാകാൻ ഞാൻ അദ്ദേഹത്തിന് ഒരുപാട് അവസരങ്ങൾ നൽകി. അദ്ദേഹത്തിന് എന്നെ വിശ്വാസമില്ല. അതെനിക്ക് ഇനിയും സഹിക്കാൻ കഴിയില്ല.'

'ഞാൻ നോട്ടീസ് അയച്ചിട്ടുണ്ട്. പരസ്പര സമ്മതത്തോടെ വേർപിരിയണമെന്നാണ് ആഗ്രഹം. പരസ്പരം പോരടിക്കുന്ന മാതാപിതാക്കളുള്ള വിഷലിപ്തമായ അന്തരീക്ഷത്തിൽ എന്റെ മകൾ വളരരുതെന്ന നിർബന്ധം എനിക്കുണ്ട്.'
'തന്റെ ആദ്യ വിവാഹത്തിന്റെ കാര്യം രാജീവിന് അറിയാമായിരുന്നു. എന്നാൽ അത് മറച്ചുവച്ചുവെന്നാണ് ഇപ്പോൾ ആരോപിക്കുന്നത്. മകൾ സിയാനിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് രാജീവ് അംഗീകരിക്കുന്നില്ല.'
'കുടുംബത്തിന് വേണ്ടത്ര സമയം നൽകുന്നില്ലെന്നും' ചാരു അസോപ പറയുന്നു. തന്നോട് സത്യം പറയാതെ മറച്ചുവെച്ചതാണ് വേദനിപ്പിച്ചതെന്ന് രാജീവ് സെൻ പറയുന്നു.

'ചാരുവിന്റെ ഭൂതകാലം ചുഴിഞ്ഞുപോയിട്ടില്ല. നേരത്തേ വിവാഹിതയായിരുന്നുവെന്ന വിവരം പറഞ്ഞിരുന്നുവെങ്കിൽ ഞാൻ അത് സ്‌നേഹത്തോടെ ബഹുമാനത്തോടെ മനസിലാക്കുമായിരുന്നു.'
'ചാരുവിന്റെ വാദങ്ങൾ വിചിത്രമാണ്. ഞാൻ അവളെ അവധിക്ക് കൊണ്ടുപോകുമ്പോൾ ഭർത്താവ് അവൾക്ക് ഏറ്റവും വിലപ്പെട്ട വസ്തുവായി മാറുന്നു.'
'അവധിക്കാലം കഴിയുമ്പോൾ ഭർത്താവിനെ തനിക്ക് അടുത്ത് കിട്ടാറില്ലെന്ന് അവൾ പറയുന്നു. എന്റെ മകൾ സിയാനയ്ക്ക് സ്വയം സംസാരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകുന്നു' എന്നാണ് രാജീവ് സെൻ പറയുന്നത്.

മാസങ്ങൾക്ക് മുമ്പും ചാരു അസോപയെ കുറിച്ച് പറഞ്ഞ് രാജീവ് സെൻ രംഗത്തെത്തിയിരുന്നു. 'ചാരുവുമായി അടുപ്പമുള്ള ആരോ അവരുടെ തീരുമാനങ്ങളെ തെറ്റായ രീതിയിൽ സ്വാധീനിക്കുന്നുവെന്നാണ് അന്ന് രാജീവ് സെൻ പറഞ്ഞത്. അവർ നിഷ്കളങ്കയായ ഒരു പെൺകുട്ടിയാണ്.'
'ചാരുവിന്റെ സുഹൃത്തുക്കളിൽ ആരോ ഒരാളാണ് അവളെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുന്നത്. അയാളെ ഞാൻ കണ്ടെത്തിയാൽ തീർച്ചയായും പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരും' എന്നായിരുന്നു.
ബാൽവീർ, മേരെ ആംഗ്നെ മേ, ജിജി മാ എന്നീ ടിവി പരമ്പരകളിൽ പ്രവർത്തിച്ചിട്ടുള്ള നടിയാണ് ചാരു അസോപ. 2021 നവംബറിലാണ് ഇരുവർക്കും മകൾ സിയാന പിറന്നത്.


Click it and Unblock the Notifications