രാജീവിനെ കെട്ടിപ്പിടിച്ച് നടി ചാരു, വിവാഹമോചനം ചർച്ചയാകുമ്പോൾ പുതിയ ചിത്രവുമായി താരങ്ങൾ
വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു താര വിവാഹമായിരുന്നു നടി സുസ്മിത സെന്നിന്റെ സഹോദരൻ രജീവ് സെന്നിന്റേയും നടി ചാരു അശോപയുടേയും. 2019 ജൂലൈ 11 ആയിരുന്നു ഇവരുടെ താര വിവാഹം. രജസ്ഥാനി, ബംഗാളി ആചാരവിധി പ്രാകാരം ഗോവയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളും വിശേഷങ്ങളും വാർത്തകളിൽ ഇട പിടിച്ചിരുന്നു.
എന്നാൽ വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുന്നതിന് മുൻപ് തന്നെ താരങ്ങളുടെ സൗന്ദര്യ പിണക്കങ്ങളുടെ വാർത്തകൾ പുറത്തു വന്നിരുന്നു. താരങ്ങൾ തന്നെ ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രജീവ് സെന്നിന്റേയും ചാരുവിന്റേയും പുതിയ ചിത്രങ്ങളാണ്. വിവാഹമോചനം വിധിയെഴുതിയവരുടെ മുന്നിലേയ്ക്കാണ് താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.

ദുർഗ്ഗാഷ്ടമി ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച താരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബംഗാളി ആചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ചാരു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ഒക്ടോബർ 17 ന് ആരംഭിച്ച നവരാത്രി ആഘോഷങ്ങൾ ഇരുവരും ഒരുമിച്ചാണ് ആഘോഷിക്കുന്നത്.

ആരാധകർക്ക് നവരാത്രി ആശംസകൾ നേർന്നു കൊണ്ടാണ് ചാരു ഭർത്താവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. രാജീവിനോടൊപ്പം വളരെ അടുത്തു നിൽക്കുന്ന ചിത്രമായിരുന്നു നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മഞ്ഞ നിറത്തിലുള്ല ലെഹങ്കയും നെറ്റിയിൽ സിന്ദൂരവും ധരിച്ചാണ് ചിത്രത്തിൽ ചാരു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗോൾഡന് നിറത്തിലുള്ള കുർത്തയും വെള്ള പൈജാമയുമായിരുന്നു രജീവിന്റെ വേഷം. താരങ്ങളുടെ ദുർഗ്ഗാഷ്ടമി ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട് ഇരുവർക്കും ആശംസകളും നേർന്നിട്ടുണ്ട്.

ദാമ്പത്യ ജീവിതത്തിലെ ബുദ്ധിമുട്ടുകളെ കുറിച്ച് വാർത്തകൾ പുറത്തു വന്നപ്പോൾ തന്നെ വിവാഹ മോചന വാർത്തകളും ബോളിവുഡ് കോളങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് വിശദീകരണവുമായി രജീവ് സെൻ രംഗത്തെത്തുകയും ചെയ്തിരുന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാരുവുമായി അടുപ്പമുള്ള ആരോ അവരുടെ തീരുമാനങ്ങളെ തെറ്റായ രീതിയിൽ സ്വാധീനിക്കുന്നുവെന്നും രാജീവ് സെൻ പറയുന്നു. ''അവർ നിഷ്കളങ്കയായ ഒരു പെൺകുട്ടിയാണ്. ചാരുവിന്റെ സുഹൃത്തുക്കളിൽ ആരോ ഒരാളാണ് ഈ പ്രചരണങ്ങൾക്ക് പിന്നിൽ. അയാളെ ഞാൻ കണ്ടെത്തിയാൽ തീർച്ചയായും പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരും''- രാജീവ് സെൻ പറഞ്ഞു.

രാജീവിന്റെ അഭിമുഖം ചർച്ചയായതോടെ മറുപടിയുമായി ചാരുവും രംഗത്തെത്തിയിരുന്നു. താൻ പ്രായപൂർത്തിയായ പക്വതയുള്ള ഒരു വ്യക്തിയാണെന്നും മറ്റൊരാൾക്ക് തന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്നും നടി വ്യക്തിമാക്കി. ''രാജിവിന്റെ തീരുമാനങ്ങളിലാണ് മറ്റുള്ളവരുടെ സ്വാധീനം വ്യക്തമാകുന്നത്. അല്ലെങ്കിൽ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഞങ്ങളുടെ വിവാഹ ചിത്രങ്ങൾ അദ്ദേഹം എന്തിന് നീക്കം ചെയ്തു? ഞാൻ നിഷ്കളങ്കയാണെന്ന് അദ്ദേഹം പറയുന്നു. അങ്ങനെയാണെങ്കിൽ ഒന്നാം വിവാഹവർഷികത്തിന് മുൻപ് എന്തുകൊണ്ടാണ് അദ്ദേഹം മുംബെെയിലെ വീട് വിട്ടുപോയത്. അതാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. എനിക്കെന്റെ ജീവിതം പൊതുസമൂഹത്തിന് മുന്നിലേക്ക് ഇട്ടുകൊടുക്കാൻ താൽപര്യമില്ല. അതുകൊണ്ടാണ് മൗനം പാലിച്ചത്''- ചാരു അശോപ കൂട്ടിച്ചേർത്തു. എന്നാൽ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറയാൻ ചാരു ആദ്യം തയ്യാറല്ലായിരുന്നു
Recommended Video

Click it and Unblock the Notifications