നടി സുസ്മിത ഇതുവരെ 9 പേരെ പ്രണയിച്ചു; 24 വയസ് മുതല്‍ തുടങ്ങിയ പ്രണയമാണെങ്കിലും ഇപ്പോഴും സിംഗിളായി തുടരുകയാണ്
ബോളിവുഡ് സുന്ദരി സുസ്മിത സെന്‍ കഴിഞ്ഞ ദിവസമാണ് തന്റെ നാല്‍പ്പത്തിയാറാം ജന്മദിനം ആഘോഷിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ രണ്ട് പെണ്‍കുട്ടികളെ ദത്ത് എടുത്ത് സിംഗിള്‍ മദറായി കഴിഞ്ഞ് വരികയായിരുന്നു നടി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോഡലും നടനുമായ റോഹ്മാന്‍ ഷോവലുമായി സുസ്മിത പ്രണയത്തിലാണ്. എങ്കിലും ഇപ്പോഴും സിംഗളായി തുടരുകയാണ്. എന്ത് കൊണ്ടാണ് സുസ്മിത വിവാഹം കഴിക്കാത്തതെന്ന് ചോദിച്ചാല്‍ അതിന് അനേകം കാര്യങ്ങള്‍ പറയാനുണ്ടാവും. എന്നാല്‍ റോഹ്മാനെ പരിചയപ്പെടുന്നതിന് മുന്‍പേ നിരവധി പ്രണയങ്ങള്‍ നടിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ രസകരമായ ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രചരിക്കുന്നത്.

പ്രമുഖ സംവിധായകനും എഴുത്തുകാരനും നിര്‍മാതാവുമായ വിക്രം ഭട്ടും സുസ്മിത സെന്നും തമ്മില്‍ ഒരു കാലത്ത് പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് ദസ്തക് എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് തുടങ്ങിയ സൗഹൃദം പ്രണയമായി. സുസ്മിതയെ പ്രണയിക്കുന്ന സമയത്ത് വിക്രം വിവാഹിതനായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും കുറേ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വന്നതോട് കൂടി അധികാലം നീണ്ട് പോയില്ല. കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുന്നേ തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു.

മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയമായിരുന്നു സുസ്മിതയും രണ്‍ദീപ് ഹൂഡയും തമ്മില്‍. പ്രണയം പരസ്യമായതിനാല്‍ രണ്ടാളും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ വളരെ മോശമായൊരു സാഹചര്യത്തിലൂടെ ഇരുവരുടെയും പ്രണയം അവസാനിക്കുകയായിരുന്നു. സുസ്മിതയുമായി വേര്‍പിരിഞ്ഞത് തന്റെ ജീവിതത്തില്‍ നടന്ന ഏറ്റവും നല്ലൊരു കാര്യമാണെന്ന്് രണ്‍ദീവ് പറഞ്ഞിരുന്നു. സുസ്മിതയുമായിട്ടുള്ള മൂന്ന് വര്‍ഷത്തെ ബന്ധത്തില്‍ ഏറ്റവും വലിയ കാര്യമായി തോന്നിയത് അവളുടെ മകള്‍ റിനിയുമായിട്ടുള്ള സൗഹൃദമാണ്. ഞാന്‍ പോകരുതെന്ന് സുസ്മിത ആഗ്രഹിച്ചത് കൊണ്ട് ഒരു തിയറ്റര്‍ റിഹേഴ്‌സല്‍ മാത്രമേ എനിക്ക് നഷ്ടപ്പെട്ടിട്ടുള്ളു.

കോര്‍ണര്‍ സ്റ്റോണ്‍ എന്ന ടാലന്റ് മാനേജ്‌മെന്റ് കമ്പനിയുടെ തലവനാണ് ബണ്ടി സച്ച്‌ദേവ്. അദ്ദേഹം ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹയുമായി പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സുസ്മിത സെന്നിനൊപ്പം ബണ്ടിയെ പലതവണ ഒരുമിച്ച് കണ്ടപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തീപിടിച്ചിരുന്നു. അന്ന് അദ്ദേഹം സുസ്മിതയുടെ മാനേജര്‍ കൂടിയായിരുന്നു. പിന്നീട് അതൊരു ഗോസിപ്പ് ആയിരുന്നുവെന്ന തരത്തില്‍ ഒരു ചിരിയിലൂടെ സുസ്മിത ആ ബന്ധം ഒതുക്കി കളഞ്ഞു.

സുസ്മിതയ്ക്ക് 36 വയസ്സുള്ളപ്പോള്‍, 22 കാരനായ ഇംതിയാസ് ഖത്രി എന്ന ബിസിനസുകാരനുമായി നടി പ്രണയത്തിലായിരുന്നു. ഇരുവരും ഗോവയില്‍ വെച്ച് റാംപില്‍ നടന്നത് നല്ല സൗഹൃദത്തിലായിരുന്നു. പലപ്പോഴും സുഹൃത്തുക്കളുടെ കൂടെ ഇരുവരും കറങ്ങി നടക്കുന്നതും പതിവായിരുന്നു. ഇതോടെ താരങ്ങള്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നു. എന്നാല്‍ ഇതിനെ കുറിച്ച് സുസ്മിത ഒരിക്കലും പ്രതികരിച്ചിട്ടില്ല. അതേ സമയം തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് ഇംതിയാസ് പലപ്പോഴും പറഞ്ഞിരുന്നു.
Recommended Video

സുസ്മിതയുടെ ദുല്‍ഹ മില്‍ ഗയ എന്ന സിനിമയുടെ സംവിധായകനായിരുന്ന മുദാസ്സീര്‍ അസീസ്, ഹോട്ട്‌മെയിലിന്റെ നിര്‍മാതാവ് സബീര്‍ ഭാട്ടിയ, സഞ്ജയ് നാരംഗ്, റിതിക് ഭാസിന്‍, എന്നിങ്ങനെ നിരവധി പേരുമായി സുസ്മിത പ്രണയത്തിലാണെന്ന തരത്തില്‍ കിംവദന്തികള്‍ പ്രചരിച്ചിരുന്നു. അതില്‍ പലതും സത്യമാവുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ റോഹ്മാന്‍ ഷോവലിനൊപ്പം ലിവിംഗ് റിലേഷനിലാണ് നടി. മൂന്നാല് വര്‍ഷമായിട്ടുള്ള ഇരുവരുടെയും ബന്ധം ഇപ്പോഴും ശക്തമായി തുടരുകയാണ്.


Click it and Unblock the Notifications