Don't Miss!
- Finance
സ്വര്‍ണ വില കുതിച്ചുയരുമ്പോൾ എങ്ങനെ ലാഭമുണ്ടാക്കും; അറിയാം 'ഗോള്‍ഡ് ലീസിംഗ്'
- News
എത്തിയത് ലോട്ടറി വാങ്ങാനെന്ന പേരില്‍ എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലോട്ടറി അടിച്ചുമാറ്റി
- Lifestyle
12 വര്‍ഷത്തിന് ശേഷം ഏറ്റവും വലിയ ഗ്രഹമാറ്റം: സൂര്യ-വ്യാഴ മാറ്റത്തില്‍ അപൂര്‍വ്വയോഗം 3 രാശിക്ക്
- Technology
ഒറ്റയടിക്ക് 50-60 ജിബി ഡാറ്റ കിട്ടും, ആവശ്യം പോലെ ഉപയോഗിക്കാം! കിടിലൻ 2 പ്ലാനുകളുമായി എയർടെൽ
- Automobiles
സിയറ കണ്‍സെപ്റ്റിന് പിന്നില്‍ രത്തന്‍ ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും
- Travel
മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ
- Sports
IND vs NZ: പൃഥിയേക്കാള് മിടുക്കനോ ഗില്‍? ടി20യില്‍ എന്തുകൊണ്ട് ഓപ്പണര്‍- ഹാര്‍ദിക് പറയും
'ജീവിതം ആഘോഷിക്കുകയാണ്'; എന്തു കൊണ്ട് വിവാഹം കഴിക്കുന്നില്ലെന്ന ചോദ്യത്തോട് സുസ്മിത
മുൻ വിശ്വ സുന്ദരിയായ സുസ്മിത സെന്നിന്റെ ജീവിതം ബി ടൗൺ മാധ്യമങ്ങളിൽ നിറയുകയാണ്. മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയുമായി താരം പ്രണയത്തിലാണെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് സുസ്മിതയെ സംബന്ധിച്ചുള്ള ചർച്ചകൾ ചൂട് പിടിച്ചത്. സുസ്മിതയുടെ മുൻ പ്രണയങ്ങളും വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി.
മോഡൽ റൊഹ്മാൻ, ഫിലിം മേക്കർ വിക്രം ഭട്ട്, നടൻ രൺദീപ് ഹൂഡ തുടങ്ങിയ താരങ്ങളുമായുള്ള സുസ്മിതയുടെ മുൻ പ്രണയങ്ങളാണ് ചർച്ചയായത്. സുസ്മിതയ്ക്കെതിരെ വലിയ തോതിൽ സൈബർ അധിക്ഷേപവും നടന്നു. സുസ്മിത വസ്ത്രം മാറുന്നത് പോലെ കാമുകൻമാരെ മാറ്റുകയാണെന്നായിരുന്നു ഉയർന്ന ആക്ഷേപം.

46 കാരിയായ സുസ്മിത ഇപ്പോഴും അവിവാഹിതയാണ്. രണ്ട് പെൺമക്കളെ താരം ദത്തെടുത്തിട്ടുണ്ട്. റെനി, അലിഷ എന്നിവരാണ് സുസ്മിതയുടെ മക്കൾ. നേരത്തെ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്ന് സുസ്മിതയ്ക്ക് നേരെ ചോദ്യം വന്നിരുന്നു. അന്ന് താരം അതിന് മറുപടിയും നൽകി. സിംഗിൾ ആയിരിക്കുന്നവർ ജീവിതം ആഘോഷിക്കുകയാണ്. അവർക്ക് പങ്കാളികളെ ലഭിക്കാത്തത് കൊണ്ടല്ല വിവാഹം കഴിക്കാത്തതെന്നായിരുന്നു സുസ്മിതയുടെ പ്രതികരണം.

അടുത്തിടെയും ഇതേപറ്റി സുസ്മിത സംസാരിച്ചിരുന്നു. മൂന്ന് തവണ ഞാൻ വിവാഹത്തിനടുത്ത് എത്തിയതാണ്. പക്ഷെ അത് നടന്നില്ല. ദൈവം തന്നെ മോശം ബന്ധങ്ങളിൽ നിന്ന് രക്ഷിച്ചെന്നാണ് താൻ കരുതുന്നതെന്നായിരുന്നു ട്വിങ്കിൾ ഖന്നയുമായുള്ള അഭിമുഖത്തിൽ സുസ്മിത പറഞ്ഞത്.
അതേസമയം തന്റെ മക്കൾ കാരണമല്ല താൻ വിവാഹം കഴിക്കാത്തതെന്നും സുസ്മിത പറഞ്ഞിരുന്നു. റെനി ദത്തെടുത്ത ശേഷം അവൾക്ക് എന്റെ ജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലാക്കാത്ത ഒരു പുരുഷനും തന്റെ ജീവിതത്തിൽ കടന്നു വന്നിട്ടില്ലെന്നായിരുന്നു സുസ്മിത പറഞ്ഞത്.

1994 ലാണ് സുസ്മിത വിശ്വ സുന്ദരിപട്ടം ചൂടുന്നത്. ഇന്ത്യയിലാദ്യമായി വിശ്വ സുന്ദരിപട്ടം എത്തിച്ചതും സുസ്മിതയാണ്. ശേഷം ലാറ ദത്ത, ഹർനാസ് സന്ധു എന്നിവർക്കാണ് ഈ നേട്ടം കൈവരിക്കാനായത്. 18ാം വയസ്സിലാണ് സുസ്മിത വിശ്വസുന്ദരി പട്ടം നേടുന്നത്. പിന്നീട് മോഡലിങ്ങിലും സിനിമകളിലും ശ്രദ്ധയൂന്നിയ താരം 24ാം വയസ്സിൽ മകൾ റെനിയെ ദത്തെടുത്തു.
സുസ്മിതയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ സഹോദരൻ രാജീവ് സെൻ, മുൻ കാമുകൻ വിക്രം ഭട്ട് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ രൺവീർ സിംഗ്, പ്രിയങ്ക ചോപ്ര തുടങ്ങിയവരും സുസ്മിതയ്ക്കും ലളിത് മോദിക്കും പിന്തുണയറിയിച്ചിരുന്നു.
-
ഗര്‍ഭിണിയാവരുത്, 18 പേര്‍ക്കും ഫ്ളൈറ്റ് വേറെയായിരിക്കും; ബിഗ് ബോസില്‍ പോവാനുള്ള കടമ്പകളിങ്ങനെ
-
കൂടെയുള്ളവരെ മോശമായി സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കും, ബന്ധങ്ങളുടെ വിലയറിയാം: അഭിലാഷ് പിള്ള
-
ഞാന്‍ നോര്‍മലല്ലെന്ന് മനസിലായത് പ്രസവം കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷമാണ്; ആ നാളുകളെ പറ്റി സുപ്രിയ മേനോന്