For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമകളിൽ കാണുന്നില്ല , പക്ഷെ സമ്പത്തിൽ മുൻപന്തിയിൽ; സുസ്മിതയുടെ വരുമാനമിങ്ങനെ

  |

  ബോളിവുഡിൽ എപ്പോഴും വ്യത്യസ്തത പുലർത്തുന്ന താരമാണ് സുസ്മിത സെൻ. വിശ്വ സുന്ദരപട്ടം ആദ്യമായി ഇന്ത്യയിലെത്തിച്ച സുസ്മിത വ്യക്തിജീവിതത്തിലും കരിയറിലും എപ്പോഴും തന്റേതായ തെരഞ്ഞെടുപ്പുകൾക്കാണ് പ്രാധാന്യം നൽകിയത്. 24ാം വയസ്സിൽ കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ഒരു പെൺകുഞ്ഞിനെ നടി ദത്തെടുക്കുന്നത്. അന്ന് പ്രായത്തിന്റെ പക്വതക്കുറവു കൊണ്ട് തോന്നുന്നതാണെന്ന് പറഞ്ഞ് പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുസ്മിത തീരുമാനത്തിൽ ഉറച്ചു നിന്നു.

  കുറച്ചു വർഷങ്ങൾക്കുള്ളിൽ രണ്ടാമതൊരു കുഞ്ഞിനെ കൂടി സുസ്മിത ദത്തെടുത്തു. ഇന്ന് റെനി, അലീഷ എന്നീ രണ്ട് ദത്ത് പുത്രികളുടെ അമ്മയാണ് സുസ്മിത. രണ്ട് പേർക്കും എന്റെ ഹൃദയത്തിലൂടെയാണ് ജൻമം കൊടുത്തതെന്നും ഇരുവരും തന്റെ മക്കൾ തന്നെയാണെന്നും സുസ്മിത നേരത്തെ പറഞ്ഞിട്ടുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ആര്യ എന്ന ഹോട്സ്റ്റാർ സീരീസിലൂടെയാണ് സുസ്മിത അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയത്. രണ്ട് സീസണുകളിറങ്ങിയ സീരീസ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

  സിനിമകളിൽ അധികം കാണുന്നില്ലെങ്കിലും സുസ്മിത ആഡംബര പൂർണമായ ജീവിതമാണ് നയിക്കുന്നത്. സിനിമകളിൽ നിന്നല്ലാതെ മറ്റ് വരുമാന ശ്രോതസ്സുകളും നടിക്കുണ്ട്. 18ാം വയസ്സിൽ മിസ് ഇന്ത്യ പട്ടം ചൂടി പിന്നീട് വിശ്വ സുന്ദരിയുമായ സുസ്മിതക്ക് ഫാഷൻ ലോകത്ത് തന്റേതായ ഒരു സ്ഥാനമുണ്ട്. ഇതിന് പുറമെ മറ്റ് ബിസിനസുകളും നടിക്കുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 9 കോടിയാണ് സുസ്മിതയുടെ വാർഷിക വരുമാനം. മാസം 60 ലക്ഷത്തോളമാണ് വരുമാനം. 74 കോടിയുടെ ആസ്തിയാണ് സുസ്മിതയ്ക്കുള്ളത്.

  മുംബൈയിലെ ഫ്ലാറ്റിലാണ് സുസ്മിത ഇപ്പോൾ മക്കളോടൊപ്പം കഴിയുന്നത്. ആഡംബര കാറുകളുടെ വൻ കലക്ഷൻ തന്നെ താരത്തിന്റെ പക്കലുണ്ട്. 1.42 കോടി വില വരുന്ന BMW 7 സീരീസിലെ 730 Ld മോഡൽ, BMW X6, ഓഡി Q7 , Lexus LX 470 എന്നീ കാറുകളുടെ ശേഖരമാണ് സുസ്മിതയ്ക്കുള്ളതെന്നാണ് കാർ ദേഖോയിൽ വന്ന റിപ്പോർട്ട്.

  സിനിമകളിലും വെബ് സീരീസിലും അഭിനയിക്കാൻ 3-4 കോടിയാണ് സുസ്മിത വാങ്ങുന്ന പ്രതിഫലമെന്നാണ് വിവരം. പരസ്യ ബ്രാൻഡുകളിൽ നിന്നും 1.5 കോടിയാണ് പ്രതിഫലം. ബം​ഗാളി മാഷിസ് കിച്ചൺ എന് പേരിൽ ഒരു റെസ്റ്റോറന്റും സുസ്മിതയ്ക്കുണ്ടായിരുന്നു. പക്ഷെ അതിപ്പോൾ പൂട്ടി.

  തന്ത്ര എന്റർടെയ്ൻമെന്റ് എന്ന പേരിൽ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയും സുസ്മിത നടത്തുന്നുണ്ട്. 2005 ലാണ് ഇത് തുടങ്ങിയത്. നേരത്തെ തന്നെ ഉയർന്ന സാമ്പത്തിക ശേഷിയുള്ളവരാണ് സുസ്മിതയുടെ കുടുംബം. സുസ്മിതയുടെ പിതാവ് ഷുബീർ സെൻ എയർഫോഴ്സ് വിം​ഗ് കമാൻഡർ ആയിരുന്നു. ദുബായിലെ പ്രമുഖ ജ്വല്ലറി ഡിസൈനറാണ് സുസ്മിതയുടെ അമ്മ സുഭ്ര സെൻ. രാജീവ് സെൻ ആണ് സുസ്മിതയുടെ സഹോദരൻ.

  കരിയറിന്റെ തുടക്കത്തിൽ മൾട്ടി നാഷണൽ ബ്രാൻഡുകളുടെ മുഖമായി സുസ്മിത എത്തിയിട്ടുണ്ട്. മിസ് ഇന്ത്യ, മിസ് വേൾഡ്, മിസ് യൂണിവേഴ്സ് മത്സരം ഇന്ത്യയിൽ ഒരു ട്രെൻഡായി വന്നത് സുസ്മിതയുടെയും ഐശ്വര്യ റായിയുടെയും വരവോടെയാണ്. 1994 ലെ മിസ് യൂണിവേഴ്സ് ആണ് സുസ്മിത സെൻ. അതേ വർഷത്തെ മിസ് വേൾഡാണ് ഐശ്വര്യ റായി.

  Read more about: sushmita sen bollywood
  English summary
  Sushmita sen might not be the superstar, but super rich; find out Sushmita sen's networth and lifestyle
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X