ദത്തെടുത്ത കുട്ടികളാണെങ്കിലും അഭിമാനം മാത്രമേയുള്ളു! പെണ്‍മക്കളെ കുറിച്ച് നടി സുസ്മതി സെന്‍
ബോളിവുഡ് സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. മോഡലിംഗ് രംഗത്തുനിന്ന് അഭിനയത്തിലേക്ക് എത്തിയ നടി കരിയറിന്റെ തുടക്കകാലത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ആളാണ്. മിസ് യൂണിവേഴ്‌സ് പട്ടമടക്കം സ്വന്തമാക്കിയിട്ടുള്ള സുസ്മിത അഭിനയത്തിലേക്ക് ചുവടുറപ്പിച്ചു.
എന്നാല്‍ സിനിമയില്‍ അധികകാലം നില്‍ക്കാതെ നടി കരിയര്‍ അവസാനിപ്പിച്ചു. പിന്നീട് കുറെ കാലം സിസ്മിതയെ പറ്റി യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. അഭിനയത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്ന സുസ്മിത വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോള്‍ സിനിമയേക്കാളും വെബ് സീരിസുകളിലാണ് സ്മിത അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ഇടയ്ക്ക് നടിയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. കാമുകനായ റോഹ്‌മാന്‍ ഷോവലുമായിട്ടുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പേരിലായിരുന്നു സുസ്മിത വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍ കാമുകനും നടിയും വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കരിയറിനൊപ്പം രണ്ട് പെണ്‍കുട്ടികളുടെ അമ്മയുടെ റോളും സുസ്മിത മനോഹരമായി കൈകാര്യം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. വിവാഹിത അല്ലെങ്കിലും രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സിംഗിള്‍ മദര്‍ ആയി ജീവിക്കുകയായിരുന്നു നടി. ഇപ്പോഴിതാ തന്റെ മക്കളെ ഓര്‍ത്ത് അഭിമാനമാണെന്ന് പറയുകയാണ് നടി.
നിലവില്‍ 48 വയസ്സുള്ള സുസ്മിത അമ്മയായതിന് ശേഷമുള്ള തന്റെ ജീവിതത്തെ പറ്റിയാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. സിനിമയില്‍ നിന്ന് മാറി നില്‍ക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയപ്പോഴാണ് റെനി, അലീഷ എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളെ സുസ്മിത ദത്തെടുക്കുന്നത്.

'ഒരു അമ്മയെന്ന നിലയില്‍ എല്ലാ ദിവസവും മക്കളുടെ കാര്യത്തില്‍ അഭിമാനമേ ഉള്ളൂ. എന്നാല്‍ ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതും അത് മുന്നോട്ട് കൊണ്ട് പോവുക എന്നതും വലിയ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. ഒറ്റയ്ക്ക് തന്നെ ഞാന്‍ എല്ലാം ചെയ്തു. എന്ന് കരുതി സുസ്മിത സെന്നിന് എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയും എന്ന ധാരണ ശരിയല്ലെന്നാണ്', നടി പറയുന്നു.
സിംഗിള്‍ പാരന്റ് ആയിരുന്നു എന്നതില്‍ സന്തോഷമേയുള്ളൂ. സത്യം പറഞ്ഞാല്‍ മക്കളായ റെനിയുടെയും അലിഷയുടെയും പ്രായം തന്നെയേ എനിക്കും ഉള്ളതായിട്ട് തോന്നാറുള്ളു. മാത്രമല്ല എല്ലാ ദിവസവും എനിക്ക് പഠിക്കാനുള്ള കൂടുതല്‍ അനുഭവങ്ങള്‍ കിട്ടുകയാണെന്നും നടി വ്യക്തമാക്കുന്നു.
ഇരുപത്തിനാല് വയസുള്ളപ്പോഴായിരുന്നു സുസ്മിത സെന്‍ സിംഗിള്‍ മദറാവുന്നത്. 2000 ത്തിലാണ് മൂത്തമകളായ റെനിയെ സുസ്മിത ആദ്യം ദത്തെടുക്കുന്നത്. ഇപ്പോള്‍ മകള്‍ക്ക് 25 വയസായി. ശേഷം 2020 ലാണ് ഇളയമകള്‍ അലിഷയെ സ്വന്തമാക്കുന്നത്. അലിഷയ്ക്ക് ഇപ്പോള്‍ പതിനാല് വയസും പ്രയമുണ്ട്.


Click it and Unblock the Notifications











