ബിസിനസുകാരനായ കാമുകനുമായി അകന്നു; മുൻ പങ്കാളി തിരിച്ചെത്തി; വീണ്ടും ഒരുമിച്ച് സുസ്മിതയും റൊഹ്മാനും

ബോളിവുഡ് താരങ്ങൾക്കിടയിൽ വ്യത്യസ്തയാണ് ന‌ടി സുസ്മിത സെൻ. താരം ജീവിതത്തിലെടുത്ത പല തീരുമാനങ്ങളും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. വിശ്വസുന്ദരി പട്ടം ചൂടി ഇന്ത്യയുടെ അഭിമാനമായി മാറിയ സുസ്മിത കുറച്ച് നാൾ ബോളിവുഡിൽ സാന്നിധ്യം അറിയിച്ചെങ്കിലും പിന്നീ‌ട് അഭിനയ രം​ഗം വിട്ടു. ബോളിവുഡിലെ പല രീതികളുമായും പൊരുത്തപ്പെട്ട് പോകാൻ സുസ്മിതയ്ക്ക് കഴിഞ്ഞിരുന്നില്ല.

അടുത്ത കാലത്താണ് താരം വീണ്ടും അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്. ആര്യ എന്ന സീരീസിലൂടെ ശക്തമായ തിരിച്ച് വരവ് സുസ്മിതയ്ക്ക് സാധ്യമായി. സുസ്മിതയുടെ സ്വകാര്യ ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. നിരവധി തവണ പ്രണയത്തിലായ സുസ്മിത ഇപ്പോഴും അവിവാഹിതയാണ്. അടുത്തിടെ സുസ്മിതയുടെ പ്രണയം ബോളിവുഡിൽ വലിയ തോതിൽ ചർച്ചയായിരുന്നു.

Sushmita Sen, Rohman Shaw

മോ​ഡ‍ലായ റൊഹ്മാൻ ഷാളുമായി പ്രണയത്തിലാണെന്ന് സുസ്മിത നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. സുസ്മിതയേക്കാൾ 15 വയസ് കുറവാണ് റൊഹ്മാന്. സുസ്മിതയുടെ കുടുംബവുമായും റൊഹ്മാന് അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ഇരുവരും പിരിഞ്ഞു. ബ്രേക്കപ്പായെന്നും സുഹൃത്തുക്കളായി തുടരുമെന്നും സുസ്മിത സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കുകയും ചെയ്തു. 2021 ലാണ് ഇവർ പിരിയുന്നത്.

Sushmita Sen, Rohman Shaw

റൊ​​ഹ്മാനുമായി സുസ്മിത വീണ്ടും അടുത്തിരിക്കുകയാണിപ്പോൾ. കഴിഞ്ഞ കുറച്ച് നാളുകളായി സുസ്മിതയ്ക്കൊപ്പം റൊഹ്മാനെ കാണാം. കഴിഞ്ഞ ദിവസം നടന്ന ദീപാവലി പാർട്ടിയിൽ ഒരുമിച്ചാണ് ഇരുവരും എത്തിയത്. വീണ്ടും അടുത്ത താരങ്ങൾ ആരാധകർ ആശംസകൾ അറിയിക്കുന്നുണ്ട്. അതേസമയം ഇരുവരും ഇപ്പോഴും സുഹൃത്തുക്കൾ മാത്രമാണോയെന്നും വ്യക്തമല്ല.

നേരത്തെ ബ്രേക്കപ്പ് ആയത് എന്തിനെന്ന് സുസ്മിത തുറന്ന് പറഞ്ഞിരുന്നില്ല. മോഡലായ റൊഹ്മാൻ സോഷ്യൽ മീഡിയയിലൂടെ മെസേജ് അയച്ചാണ് സുസ്മിതയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി.
പ്രായ വ്യത്യാസം കാരണം പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപങ്ങളും സുസ്മിതയ്ക്ക് നേരെ വന്നിട്ടുണ്ട്. എന്നാൽ താരം ഇതെല്ലാം അവ​ഗണിച്ചു. നടൻ രൺദീപ് ഹൂഡ, സംവിധായകൻ വിക്രം ഭട്ട് തുടങ്ങിയവരാണ് സുസ്മിതയുടെ മുൻ കാമുകൻമാർ. സ്വകാര്യ ജീവിതത്തെക്കുറിച്ച് പൊതുവെ സുസ്മിത സെൻ സംസാരിക്കാറില്ല.

അതേസമയം വിവാഹിതയാകാത്തതിനെക്കുറിച്ച് ഒരിക്കൽ നടി സംസാരിച്ചിട്ടുണ്ട്. രണ്ട് തവണ താൻ വിവാഹത്തിന് ഒരുങ്ങിയതാണ്. എന്നാൽ പിന്നീട് വേണ്ടെന്ന് വെച്ചെന്ന് സുസ്മിത വ്യക്തമാക്കി. അതേസമയം രണ്ട് കുട്ടികളുടെ അമ്മയാണ് സുസ്മിത. രണ്ട് പേരെയും സുസ്മിത ദത്തെടുക്കുകയായിരുന്നു. റെനി, അലീഷ എന്നിവരാണ് സുസ്മിതയുടെ പെൺ‌മക്കൾ. കരിയറിലെ തിരക്കുകളിലാണ് സുസ്മിതയിപ്പോൾ. നടിയുടെ ആര്യ എന്ന സീരീസിന്റെ മൂന്നാം സീസൺ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് സീരീസിന് ലഭിച്ചത്.

ഇതിന് മുമ്പ് താലി എന്ന സീരീസാണ് സുസ്മിതയുടേതായി പുറത്തിറങ്ങിയത്. ട്രാൻസ്ജെൻഡർ കഥാപാത്രമായി മികച്ച പ്രകടനം ന‌ടി സീരിസീൽ കാഴ്ച വെച്ചു. അഭിനയ രം​ഗത്ത് വീണ്ടും സജീവമാകുന്ന സുസ്മിത ഒടിടി പ്രൊജക്ടുകൾക്കാണ് ഇന്ന് കൂടുതൽ പ്രാധാന്യം നൽകുന്നത്. നടിയെ വീണ്ടും ബി​ഗ് സ്ക്രീനിൽ കാണണമെന്ന് ആ​രാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

More from Filmibeat

Read more about: sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X