തന്നേക്കാൾ പതിനഞ്ച് വയസ് കുറവുള്ള കാമുകനൊപ്പം വിവാഹ ജീവിതത്തിലേക്കോ; സ്വാതന്ത്ര്യം പ്രധാനമാണെന്ന് നടി

ബോളിവുഡിലെ താരങ്ങളിൽ നിന്നും വ്യത്യസ്തയാണ് സുസ്മിത സെൻ. മുൻ വിശ്വ സുന്ദരിയായ സുസ്മിത ഈ ഖ്യാതിയുടെ മഹിമ എന്നും കാത്ത് സൂക്ഷിച്ചിട്ടുണ്ട്. ജീവിതത്തിലെ തെരഞ്ഞെടുപ്പുകളെ പോലെ തന്നെ ബോളിവുഡ് കരിയറിലും നടി തന്റെ തീരുമാനങ്ങളിൽ ഉറച്ച് നിന്നു. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് സുസ്മിത അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുന്നത്. അഭിനയ പ്രാധാന്യമില്ലാത്ത പതിവ് നായികാ സങ്കൽപ്പങ്ങളോട് താൽപര്യമില്ലാത്തതിനാലാണ് സുസ്മിത മാറി നിന്നത്. നിരവധി.

അടുത്ത കാലത്താണ് സുസ്മിത കരിയറിൽ വീണ്ടും സജീവമായി തുടങ്ങിയത്. ആര്യ എന്ന സീരീസിലാണ് മികച്ച തിരിച്ച് വരവ് സുസ്മിതയ്ക്ക് സാധ്യമായി. സുസ്മിത സെന്നിന്റെ വ്യക്തി ജീവിതവും മിക്കപ്പോഴും ജനശ്രദ്ധ നേടിയിട്ടുണ്ട്. 48 കാരിയായ സുസ്മിത ഇപ്പോഴും അവിവാഹിതയാണ്. ഒന്നിലേറെ പ്രണയ ബന്ധങ്ങൾ സുസ്മിതയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. നടൻ രൺദീപ് ഹൂഡ, സംവിധായകൻ വിക്രം ഭട്ട്, വ്യവസായി ലളിത് മോദി തുടങ്ങിയവരെല്ലാം സുസ്മിതയുടെ മുൻ കാമുകൻമാരാണ്.

Sushmita Sen

മോഡലായ റൊഹ്മാൻ ഷാൾ ആണ് സുസ്മിതയു‌ടെ ഇപ്പോഴത്തെ കാമുകൻ. നടിയേക്കാൾ 15 വയസ് കുറവാണ് റൊഹ്മാന്. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. സുസ്മിതയുടെ മക്കളുമായും അടുത്ത ആത്മബന്ധം റൊഹ്മാനുണ്ട്. തങ്ങൾ രണ്ട് വഴിക്ക് പിരിഞ്ഞെന്ന് സുസ്മിത നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ഇവർ വീണ്ടും ഒരുമിച്ച് പൊതുവേദികളിൽ എത്താൻ തു‌ടങ്ങി. റിപ്പോർട്ടുകൾ പ്രകാരം വീണ്ടും ബന്ധം തുടരാൻ റൊഹ്മാനും സുസ്മിതയും തീരുമാനിക്കുകയാണ്ടായത്.

ഇപ്പോഴിതാ വിവാഹ ജീവിതത്തിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് സുസ്മിത സെൻ. ഈ ഘട്ടത്തിലെങ്കിലും ഞാനതേക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് ലോകം കരുതുന്നുണ്ടാകും. പക്ഷെ ഇല്ല. വിവാഹമെന്ന സങ്കൽപ്പത്തോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണത്. വിവാഹിതരായ നിരവധി നല്ല വ്യക്തികളെ പരിചയപ്പെടാനുള്ള ഭാ​ഗ്യം എനിക്കുണ്ടായി.

Sushmita Sen

ആര്യയുടെ സംവിധായകൻ രാം മാധവാനിയും നിർമാതാവ് അമിത മാധവാനിയും അതിലുൾപ്പെടുന്നു. എനിക്കറിയാവുന്ന മികച്ച ദമ്പതികളാണവരെന്ന് സുസ്മിത പറയുന്നു. ഞാൻ പങ്കാളിത്തതലും സൗഹൃദത്തിലും വളരെ വിശ്വാസമുള്ളയാളാണ്. അവയുണ്ടെങ്കിൽ നടന്നേക്കാം. സൗഹൃദവും ബഹുമാനവും വളരെ പ്രധാനമാണ്. ഒപ്പം സ്വാതന്ത്ര്യവും. സ്വാതന്ത്ര്യം തന്നെ സംബന്ധിച്ച് വലിയ ഘടകമാണെന്നും സുസ്മിത സെൻ വ്യക്തമാക്കി. ദത്തെടുക്കലിലൂടെയാണ് സുസ്മിത സെൻ രണ്ട് പെൺ‌മക്കളുടെ അമ്മയായത്.

അലീഷ, റെനി എന്നിവരാണ് സുസ്മിതയുടെ മക്കൾ. 24ാമത്തെ വയസിലാണ് സുസ്മിത സെൻ മൂത്ത മകൾ റെനിയെ ദത്തെടുക്കുന്നത്. കുറച്ച് വർഷങ്ങൾ പിന്നിട്ടപ്പോൾ രണ്ടാമത്തെ കുഞ്ഞിനെയും സുസ്മിത ദത്തെടുത്തു. വിവാദങ്ങളിൽ നിന്നും മാറി നിൽക്കാറുള്ള സുസ്മിത പക്ഷെ അടുത്ത കാലത്ത് ലളിത മോദിയുമായി ചേർത്ത് വന്ന ​ഗോസിപ്പുകളുടെ പേരിൽ പഴി കേട്ടു.

സുസ്മിതയുമായി പ്രണയത്തിലാണെന്ന് സൂചിപ്പിച്ച് സുസ്മിതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ലളിത് മോദി സോഷ്യൽ മീ‍‍ഡിയയിലൂടെ പുറത്ത് വിടുകയായിരുന്നു. എന്നാൽ നടി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയില്ല. ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഇരുവരും കുറച്ച് നാളുകൾക്കുള്ളിൽ അകലുകയാണുണ്ടായത്.

Read more about: sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X