സുസ്മിത സെന്‍ തിരിച്ച് വരുന്നു! ആരാധകരോടുള്ള സ്‌നേഹം വെളിപ്പെടുത്തി നടി
എക്കാലത്തെയും ബോളിവുഡിന്റെ താരസുന്ദരിയാണ് സുസ്മിത സെന്‍. 43 വയസുകാരിയായ സുസ്മിത ഏറെ കാലമായി സിംഗിള്‍ മദറായി താമസിക്കുകയായിരുന്നു. മാത്രമല്ല സിനിമാ അഭിനയത്തിന് ഇടവേള എടുത്തിട്ടും പത്ത് വര്‍ഷത്തോളമായി. ഇപ്പോഴിതാ താന്‍ തിരിച്ച് വരാന്‍ പോവുകയാണെന്നുള്ള കാര്യം വ്യക്തമാക്കി കൊണ്ടെത്തിയിരിക്കുകയാണ് നടി. ജനലിനടുത്ത് പുറംതിരിഞ്ഞ് നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റ്ഗ്രാമിലൂടെ പങ്കുവെച്ച് കൊണ്ടായിരുന്നു തന്റെ തിരിച്ച് വരവിനെ കുറിച്ച് നടി പറഞ്ഞത്.

'എന്റെ സ്‌ക്രീനിലേക്കുള്ള എന്റെ തിരിച്ച് വരവിന് വേണ്ടി നീണ്ട പത്ത് വര്‍ഷത്തോളം ആരാധകര്‍ എനിക്ക് വേണ്ടി കാത്തിരുന്നു. ക്ഷമയോടെയുള്ള ഈ സ്‌നേഹത്തെ ഞാന്‍ എന്നും ആദരിക്കുന്നു. അതാണ് എന്നെ ഫാന്‍സിന്റെ ആരാധികയാക്കി മാറ്റിയത്. എന്റെ ഇടവേളകളില്‍ സ്‌നേഹത്തോടെയുള്ള ഈ പ്രോത്സഹ്നങ്ങള്‍ എനിക്ക് വഴികാട്ടി തന്നിരുന്നു. എന്റെ തിരിച്ച് വരവ് നിങ്ങള്‍ക്ക് വേണ്ടിയാണ്'.
ഇത്രയും കാലം രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് അവരുടെ അമ്മയായി കഴിയുകയായിരുന്നു സുസ്മിത. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ സുസ്മിതയും കാമുകന്‍ റോഹ്മാന്‍ ഷോവലും വിവാഹിതരാവാന്‍ പോവുന്നതായി അടുത്തി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ റോഹ്മാന്‍ സുസ്മിതയ്‌ക്കൊപ്പമാണ്.


Click it and Unblock the Notifications











