ചെറിയ പ്രായത്തില്‍ മകളെ ദത്തെടുത്ത സുസ്മിത സെന്‍; അമ്മയാവുന്നതിനെ കുറിച്ച് നടി പറഞ്ഞത്
ബോളിവുഡ് നടി സുസ്മിത സെന്‍ തന്റെ 45-ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. നടിയുടെ പിറന്നാള്‍ ദിനത്തില്‍ കാമുകന്‍ റോഹ്മാന്‍ ഷോവലുമായിട്ടുള്ള പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു കൂടുതലും പ്രചരിച്ചത്. എന്നാല്‍ കഴിവും സൗന്ദര്യവും സമ്പാദ്യങ്ങളുമൊക്കെ ഉണ്ടായിട്ടും വേറിട്ടൊരു ജീവിതശൈലി പുലര്‍ത്തിയ അപൂര്‍വ്വം നടിമാരില്‍ ഒരാള്‍ കൂടി സുസ്മിതയാണെന്നുള്ളത് എല്ലാവര്‍ക്കും അറിയാന്‍ വഴിയില്ല.
1994 ല്‍ ഇന്ത്യയുടെ ആദ്യ മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കിയ സുന്ദരി സുസ്മിതയായിരുന്നു. അന്ന് കേവലം 18 വയസ് മാത്രമേ നടിയ്ക്കുണ്ടായിരുന്നുള്ളു. ശേഷം 24 വയസുള്ളപ്പോഴാണ് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത് ജീവിക്കാന്‍ സുസ്മിത തീരുമാനിക്കുന്നത്. മകള്‍ക്ക് റിനി എന്നാണ് പേരിട്ടത്. മകളെ വീട്ടിലേക്ക് കൊണ്ട് വരുന്നതിന്റെ തലേ ദിവസം രാത്രി ഒരു മണവാട്ടിയെ പോലെ പരിഭ്രാന്തി പിടിച്ച് മുകളിലേക്ക് നോക്കി കിടക്കുകയായിരുന്നു ഞാന്‍.

ആ രാത്രി ഞാന്‍ അമ്മയാകാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ എങ്ങനെയാണെന്ന് മാത്രം അറിഞ്ഞിരുന്നില്ല. എനിക്കെങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് എന്നോട് തന്നെ ചോദിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ എല്ലാം നന്നായി പോവുന്നു. റിനിക്കാണ് എപ്പോഴും ഞാന്‍ മുന്‍ഗണന കൊടുക്കുന്നത്. നാളെ ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ റിനി ആണ് എന്റെ ആദ്യത്തെ കുഞ്ഞ്. എന്റെ മക്കളില്‍ ആദ്യ സ്ഥാനം അവള്‍ക്കായിരിക്കും. സഹോദരങ്ങളില്‍ മൂത്തവള്‍ അവളായിരിക്കും. മറ്റ് കുട്ടികളില്‍ നിന്നും വ്യത്യസ്തമായി അവള്‍ എന്റെ ഹൃദയത്തില്‍ നിന്നുമാണ് ജനിച്ചതെന്ന് അവളോട് പറയാന്‍ ഞാന്‍ ഭയപ്പെടുന്നുമില്ല.
Recommended Video
ഇതിനകം അവള്‍ക്കായി ഞാന്‍ സ്വപ്‌നങ്ങള്‍ കണ്ട് തുടങ്ങി. അവളെ പിയാനോ പഠിപ്പിക്കാനും മറ്റുമൊക്കെ എനിക്ക് താല്‍പര്യമുണ്ട്. അവള്‍ക്ക് സ്വന്തമായൊരു നിലപാട് ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് മറ്റ് അമ്മമാര്‍ ചെയ്യാത്ത കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നതെന്നുമാണ് മകളെ ദത്തെടുക്കുന്നതിന് മുന്‍പ് സുസ്മിത സെന്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞത്.


Click it and Unblock the Notifications