എന്തു കൊണ്ട് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ മടിക്കുന്നു!! സുസ്മിതയെ ഞെട്ടിച്ച് മൂത്ത മകൾ റിനി...
നടി സുസ്മിത സെൻ സെലിബ്രിറ്റീസിനു മാത്രമല്ല എല്ലാവർക്കും ഒരു മാത്യകയാണ്. ഒരു സിംഗിൾ പാരന്റ് ആകുക എന്നത് വളരെ പ്രയാസം നിറഞ്ഞ കാര്യമാണ്. എല്ലാവരും വാക്കാൽ താൽപര്യം പ്രകടിപ്പിക്കുമെങ്കിലും ആരും അതിലേയ്ക്ക് ഇറങ്ങി പുറപ്പെടാറില്ല. സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന ചോദ്യങ്ങളും സെലിബ്രിറ്റി സ്റ്റാറ്റസുമാണ് ഇതിൽ നിന്ന് പിന്നോട്ട് തിരിക്കുന്നത്. എന്നാൽ നൽകിയ വാക്ക് അക്ഷരംപ്രതി പാലിച്ച താരമാണ് നടി സുസ്മിത സെൻ.
18ാം വയസ്സിൽ ലോകസുന്ദരി പട്ടം നേടിയപ്പോൾ സുസ്മിത നടത്തിയ പ്രഖ്യാപനമാണ് സിംഗിൾ മദർ. അച്ഛൻ അമ്മമാർ ഉപേക്ഷിച്ച കുഞ്ഞുങ്ങളെ എടുത്തു വളർത്തുമെന്ന് വാക്ക് താരം പാലിക്കുകയും ചെയ്തിരുന്നു. 2001ൽ സുസ്മിത റിനിയെ ദത്തെടുക്കുകയായിരുന്നു. പിന്നീട് 2010 ൽ രണ്ടാമത്തെ മകളായ ആലിഷയേയും ദത്തെടുത്തു. കുഞ്ഞുങ്ങളെ ദത്തെടുക്കുമ്പോൾ നിരവധി ചോദ്യങ്ങളും ആശങ്കകളും തന്റെ മനസ്സിലുണ്ടായിരുന്നെന്ന് താരം പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുസ്മിത മകളെ സംബന്ധിക്കുന്ന ഈക്കാര്യം വെളിപ്പെടുത്തിയത്.

ദത്തെടുക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷം
രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയാണ് സുസ്മിത സെൻ. ഇപ്പോഴിത കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന രക്ഷാകർത്താക്കൾ നേരിടുന്ന ആത്മ സംഘർഷത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന ദമ്പതിമാർ നിരവധി മാനസിക സംഘർഷം നേരിടാറുണ്ട്. അതിലെ പ്രധാന കാരണം , കുട്ടികൾ വലുതാകുമ്പോൾ അവരുടെ ജനനത്തെ കുറിച്ച് എങ്ങനെ പറയും, പറഞ്ഞാൽ ഇവർ തങ്ങളെ ഉപേക്ഷിച്ച് യഥാർഥ മാതാപിതാക്കളെ തേടി പോകുമോ ? എന്നിങ്ങനെ നിരവധി സംശയങ്ങളാണ്. എന്നാൽ തന്റെ ജീവിതത്തിൽ ഇത്തരത്തിലുളള ആശങ്കയോ ഭയമോയില്ലായിരുന്നെന്ന് താരം തുറന്ന് പറഞ്ഞു.

റിനിയോട് ആ സത്യം തുറന്ന് പറഞ്ഞു
തന്റെ മൂത്ത മകൾ റിനിയ്ക്ക് 16 വയസ്സായപ്പോഴാണ് ആ സത്യം തുറന്ന് പറഞ്ഞത്. നിനക്കിപ്പോൾ പ്രായപൂർത്തിയായി. ഇനി വേണമെങ്കിൽ നിനക്ക് നിന്റെ സ്വന്തം മാതാപിതാക്കളെ തിരഞ്ഞ് കണ്ടു പിടിക്കാം. ഞാൻ ഒരിക്കലും അതിന് തടസം നിൽക്കില്ല. എന്നാൽ നിനക്ക് ജന്മം നൽകിയവരെ കുറിച്ചുള്ള കാര്യമായ വിവരം തന്റെ പക്കലില്ലെന്നും എന്നാൽ ഒരിക്കൽ പോലും തെറ്റായ വിവരങ്ങൾ നൽകി ചുറ്റിപ്പിക്കില്ലെന്നും സുസ്മിത മകളോട് പറഞ്ഞു.

മകളുടെ മറുപടി ഞെട്ടിപ്പിച്ചു
ജന്മവിവരം റിനിയോട് ഞാൻ തുറന്ന് പറഞ്ഞപ്പോൾ അവൾ ആദ്യം എന്നോട് ചോദിച്ചത് '' സത്യമായിട്ടും എന്നെ ദത്തെടുത്താണോ എന്നാണ്'' സ്വന്തം രക്തത്തിൽ കുഞ്ഞുണ്ടാകുന്നതിൽ എന്താണ് കൗതുകം, നീ എന്റെ ഹൃദയത്തിൽ ജനിച്ച കുട്ടിയാണ്. അത് കേട്ടപ്പോൾ അവൾക്ക് ഏറെ സന്തോഷമായി. ഞാൻ എന്തിന് വേണ്ടിയാണ് അവരെ തേടി പോകുന്നതെന്നും റിനി തന്നോട് ചോദിച്ചു.

നിനക്ക് അതിനുളള സ്വാതന്ത്ര്യമുണ്ട്
മകളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരവും സുസ്മിത നൽകിയിരുന്നു. നിന്റെ മാതപിതാക്കളെ കണ്ടെത്താനുള്ള അവകാശവും സ്വാതന്ത്ര്യവും നിനക്കുണ്ട്. എന്നാൽ താൻ ഒരിക്കലും നിന്നെ അതിന് നിർബന്ധിക്കില്ല, നിക്ക് അതിനുളള സ്വാതന്ത്ര്യം ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. എന്നാൽ ഇതിന് അവൾ നൽകിയ ഉത്തരം അക്ഷരം പ്രതി ഞെട്ടിപ്പിക്കുന്നതായിരുന്നു. എനിയ്ക്ക് അവരെ കാണുകയും ആരാണെന്ന് അറിയുകയും വേണ്ടെന്നായിരുന്നു.


Click it and Unblock the Notifications