'ഒരു ഫോട്ടോയുടെ പേരിൽ അവളെ പറ്റി പലതും പറയുന്നു, അവൾ ഇന്ത്യക്കാർക്ക് മാതൃകയാണ്'; സുസ്മിതയുടെ സഹോദരൻ

മുൻ വിശ്വ സുന്ദരി സുസ്മിത സെന്നും ലളിത് മോദിയുമായുള്ള പ്രണയം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ലളിത് മോദിയുടെ കോടിക്കണക്കിന് രൂപയുടെ ആസ്തി കണ്ടാണ് സുസ്മിത സെൻ ഈ ബന്ധം സ്ഥാപിച്ചതെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ താരത്തിനെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്. നേരത്തെ ഇതിനെതിരെ സുസ്മിതയും ലളിത് മോദിയും രം​ഗത്ത് വന്നിരുന്നു.

സ്വയം ജീവിക്കുകയും ജീവിക്കാനനുവദിക്കുകയും ചെയ്യാനും മറ്റുള്ളവരുടെ ക്ഷേമത്തിൽ സന്തോഷിക്കെന്നുമായിരുന്നു വിമർശകരോട് ലളിത് മോദി പറഞ്ഞത്. തന്നെ ​ഗോൾഡ് ഡി​​ഗർ എന്ന് പറഞ്ഞ് പലരും അധിക്ഷേപിക്കുന്നുണ്ടെന്നും താൻ ​വജ്രം വരെ സ്വന്തമായി വാങ്ങുന്നയാളാണെന്നായിരുന്നു സുസ്മിത സെന്നിന്റെ പ്രതികരണം.

sushmita sens brother

ഇപ്പോൾ സുസ്മിതയെ പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ സഹോദരൻ രാജീവ് സെൻ. സുസ്മിത മിക്ക ഇന്ത്യക്കാർക്കും മാതൃകയാണെന്നും അവൾ സ്വയം പര്യാപ്തതയുള്ള ഒരു സ്ത്രീയാണെന്നുമാണ് രാജീവ് സെന്നിന്റെ പ്രതികരണം.

'ലളിത് മോദിയോടൊപ്പമുള്ള ചിത്രത്തിന്റെ പേരിൽ എന്റെ സഹോദരിയെപറ്റി പലതും പറയുന്നു. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌എന്റെ സഹോദരി സ്വയം പര്യാപ്തത നേടിയ സ്ത്രീയാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും. അവൾക്ക് അവളുടെ മുൻ​ഗണനകള പറ്റി അറിയാം. അവൾ ഉത്തരവാദിത്വമുള്ള അമ്മയും നിരവധി ഇന്ത്യക്കാർക്ക് മാതൃകയുമാണ്. അത് ഒരിക്കലും അവളിൽ നിന്ന് എടുത്ത് മാറ്റാനാവില്ല. എന്താണ് പറയാനുള്ളത് അവൾ അത് ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ പറഞ്ഞിട്ടുണ്ട്,' രാജീവ് സെൻ പറഞ്ഞു. ടെലിവിഷൻ താരമാണ് രാജീവ് സെൻ.

നേരത്തെ സുസ്മിതയെ പിന്തുണച്ച് മുൻ കാമുകനായ ഫിലിം മേക്കർ വിക്രം ഭട്ടും രം​ഗത്ത് വന്നിരുന്നു. സുസ്മിത പണം കണ്ട് ബന്ധമുണ്ടാക്കുന്നയാളല്ലെന്നാണ് ഫിലിം മേക്കർ വിക്രം ഭട്ട് പറഞ്ഞത്. ഒരു ബന്ധത്തിലാവുമ്പോൾ അവരുടെ ബാങ്ക് ബാലൻസ് പോലുള്ള ഘടകങ്ങൾ സുസ്മിത നോക്കാറില്ലെന്ന് പറഞ്ഞ വിക്രം ഭട്ട് താൻ പണമില്ലാതെ ബുദ്ധിമുട്ടിയ കാലത്ത് സുസ്മിത സെൻ തനിക്ക് വേണ്ടി ചെയ്ത കാര്യങ്ങളും ഓർത്തു.

sush

'ഞാനന്ന് ​ഗുലാം എന്ന സിനിമ സംവിധാനം ചെയ്യുകയായിരുന്നു. എന്റെ കൈയിൽ ഒരു രൂപ പോലമുണ്ടായിരുന്നില്ല. അന്ന് സുസ്മിത എന്നെ യുഎസ് യാത്രയ്ക്ക് കൊണ്ട് പോയത് ഞാൻ മറക്കില്ല. എന്റെ യാത്രയുടെ ചെലവ് അവളാണ് വഹിച്ചത്. ഞങ്ങൾ ലോസ് ആഞ്ചലസിലെത്തിയപ്പോൾ അവിടെ ഒപു ലിമോസിൻ കാർ ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്റെ യുഎസ് യാത്ര മികച്ചതാക്കണമെന്നായിരുന്നു സുസ്മിത പറഞ്ഞത്,' വിക്രം ഭട്ട് പറഞ്ഞതിങ്ങനെ. 90 കളിലായിരുന്നു വിക്രം ഭട്ടും സുസ്മിത സെന്നും തമ്മിലുള്ള പ്രണയം.

sushmita sen

Recommended Video

Dr. Robin On Dilsha: ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല, പോയത് പോട്ടെ | *BiggBoss

സുസ്മിത അടുത്തിടെ വേർപിരിഞ്ഞ മോഡൽ റൊഹ്മാൻ ഷോളും നടിക്ക് ലളിത് മോദിയുമായുള്ള ബന്ധത്തിൽ ആശംസകളിറിയിച്ചിരുന്നു. 2021 ഡിസംബറിലാണ് സുസ്മിത റൊഹ്മാനുമായി പിരിഞ്ഞെന്ന് വ്യക്തമാക്കിയത്. പ്രണയ ബന്ധം അവസാനിച്ചെങ്കിലും സൗഹൃദം തുടരുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഈ പ്രണയത്തിലും സുസ്മിതയെക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. 28ാം വയസ്സിലാണ് റൊഹ്മാൻ 40 കഴിഞ്ഞ സുസ്മിതയുമായി പ്രണയത്തിലായത്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു സൈബർ ആക്രമണങ്ങൾ.

Read more about: sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X