മകളെ അധികകാലം കാണാതിരിക്കാന്‍ പറ്റില്ല; വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ സുസ്മിത സെന്നിന്റെ സഹോദരന്‍ പറയുന്നു
ബോളിവുഡ് സുന്ദരി സുസ്മിത സെന്നിന്റെ സഹോദരന്‍ രാജീവ് സെന്നും ടെലിവിഷന്‍ നടി ചാരു അസോപയും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ താരദമ്പതിമാരുടെ ജീവിതം അത്ര സുഖകരമല്ലെന്നാണ് കഴിഞ്ഞ വര്‍ഷമായി പറഞ്ഞ് കേള്‍ക്കുന്നത്. പലപ്പോഴായി താരങ്ങള്‍ വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് കാരണം രണ്ടാളും രണ്ടിടങ്ങളില്‍ താമസിക്കുന്നതാണ്.
നിലവില്‍ രാജീവ് ഡല്‍ഹിയിലും ചാരു മുംബൈയിലെ വീട്ടിലുമാണ് താമസിക്കുന്നത്. മാസങ്ങളായി രണ്ടാളും ഇങ്ങനെ മാറി ജീവിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം അന്വേഷിച്ച് നടക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് ഇരുവരും മകള്‍ സിയാന സെന്നിന് ജന്മം കൊടുക്കുന്നത്. കുടുംബവം വലിയ സന്തോഷത്തില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കിയിരിക്കുകയാണ്.

ഭര്‍ത്താവില്ലാതെ മകള്‍ സിയാനയെയും കൂട്ടി ചാരു സ്വന്തം നാടായ ബിക്കാനീറിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെ മകളെ കുറിച്ച് വികാരധീനനായി ഒരു കുറിപ്പും രാജീവ് പങ്കുവെച്ചിരുന്നു. മകളെ തനിക്ക് വളരെയധികം മിസ് ചെയ്യുന്നുണ്ട് എന്ന് സൂചിപ്പിച്ച് കൊണ്ടാണ് രാജീവ് എത്തിയത്. 'സിയാന നീ ഡാഡിയുടെ അടുത്തേക്ക് മടങ്ങി വരണം. ഒത്തിരിയധികം യാത്രകള്‍ ചെയ്യുന്നത് നിനക്ക് സുരക്ഷിതമല്ല. ഇത്രയധികം നാള്‍ നിന്നെ കാണാതെ ഞാന്‍ ഇരുന്നിട്ടില്ല. എത്രയും വേഗം ഡാഡിയുടെ വീട്ടിലേക്ക് വരണം. എന്നിട്ട് നമുക്കൊന്നിച്ച് കളിക്കാം' എന്നുമാണ് രാജീവ് പങ്കുവെച്ച കുറിപ്പില്‍ എഴുതിയിരുന്നത്.

മകള്‍ ജനിച്ചതിന് ശേഷം ചാരു സ്വന്തം ജന്മദിനവും രാജീവ് ഇല്ലാതെ ഒറ്റയ്ക്കാണ് ആഘോഷിച്ചത്. അവള്‍ ഉദയ്പൂരിലേക്ക് പോവുകയും മാതാപിതാക്കളുടെ കൂടെയുള്ള കുറച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം രാജീവുമായുള്ള പ്രശ്‌നത്തെ കുറിച്ച് മുന്‍പൊരിക്കല്‍ ചാരു തുറന്ന് പറഞ്ഞിരുന്നു.

'ഞങ്ങള്‍ ഒരുമിച്ചാണോ ഇല്ലയോ എന്ന് എനിക്കറിയില്ല. എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുന്നത് അവന്‍ ഡല്‍ഹിയാണെന്നും ഞാന്‍ ഇവിടെ മുംബൈയിലുമാണെന്നാണ്. നിങ്ങള്‍ക്ക് അറിയാവുന്നത് മാത്രമേ എനിക്കും അറിയുകയുള്ളു. ഭാവിയില്‍ എന്ത് സംഭവിക്കുമെന്നതിന് ദൈവം എനിക്ക് വഴി കാണിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്. അവനില്‍ നിന്നുള്ളതെല്ലാം ഞാനിപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. എല്ലാവരുടെയും ജീവിതത്തിലും പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. നമ്മളെല്ലാം ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നു പോകുന്നു. നമ്മള്‍ സെലിബ്രിറ്റികള്‍ ആണെന്ന് മാത്രമേ വ്യത്യാസമുള്ളു എന്നുമാണ് ചാരു പറഞ്ഞത്.


Click it and Unblock the Notifications