മകളുടെ ആ എഴുത്ത് കരയിപ്പിച്ചു! ഇത് ഹൃദത്തിൽ നിന്ന് വന്ന വാക്കുകൾ, വീഡിയോ പങ്കുവെച്ച് താരസുന്ദരി

ബോളുവുഡ് പ്രേക്ഷകർ ഏറെ ബഹുമാനത്തോടെ നോക്കുന്ന നടിയാണ് സുസ്മിത. വിവാഹിതയല്ലെങ്കിലും രണ്ട് പെൺമക്കളുടെ അമ്മയാണ് സുസ്മിത. മക്കൾക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് താരം. ഇവരുടെ ആഘോഷ ചിത്രങ്ങളും വീഡിയോകളും ബോളിവുഡ് കോളങ്ങളിലും സമൂഹമാധ്യമങ്ങളിലും വൈറലാകാറുണ്ട്. ബോളിവുഡ് താരങ്ങൾക്കും പ്രേക്ഷകർക്കും സുസ്മിത ഒരു മാതൃകയാണ്. സിഗിൾ മദർ എന്നതിനെ കുറിച്ച് ചിന്തിക്കാൻ ഭയപ്പെട്ടിരുന്ന കാലത്തായിരുന്നു കുഞ്ഞിനെ ദത്തെടുത്തത്.

2000 ൽ ആയിരുന്നു മൂത്തമകൾ റെനീയയെ താരം ദത്തെടുക്കുന്നത്. പിന്നീട് 10 വർഷങ്ങൾക്ക് ശേഷമാണ് അലീഷയെ ദത്തെടുത്തത്. സുസ്മിതയുടെ ജീവിതത്തിലേയ്ക്ക് മക്കൾ കടന്നു വന്നതിനു ശേഷം സിനിമ യിൽ നിന്നു തന്നെ താരം ബ്രേക്കെടുത്തിയിരുന്നു. മുഴുവൻ സമയങ്ങളിലും മക്കൾ ക്കൊപ്പമാണ് താരം. ബോളിവുഡിലെ ഒരു പെർഫക്ട് മദറാണ് സുസ്മിത. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ഇളയമകൾ അനീഷ എഴുതിയ കുറിപ്പാണ്.

 ഉള്ളിൽ നിന്നെഴുതിയത്

ദത്തെടുക്കലിനെ കുറിച്ച്ണ് അലീഷ എസ്സെ എഴുതിയത്. തന്റെ അനുഭവങ്ങളിൽ നിന്ന് സ്വന്തമായി എഴുതിയതാണെന്ന് പറയുകയാണ് അനീഷ . ജന്മം കൊടുക്കുക എന്നാൽ നിങ്ങൾ ഒരാളെ രക്ഷിക്കുക എന്നാണ്. അമ്മയ്ക്ക് വേണ്ടി ക്ലാസ് റൂമിൽ നിന്ന എഴുതിയ കുറിപ്പാണിത്. ഇത് വായിക്കുന്ന അനീഷയുടെ വീഡിയോ സുസ്മിത പങ്കുവെച്ചിട്ടുണ്ട്. ബോൺ ഫ്രം ദ ഹാർട്ട് എന്ന ഹാഷ് ടാഗിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആലീഷയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താര പുത്രിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

  കണ്ണ്  നിറ‍ഞ്ഞു


മകളുടെ എഴുത്ത് തന്റെ കണ്ണ് നിറച്ചുവെന്നാണ് സുഷ്മിത പറയുന്നത്. മകളുടെ എഴുത്തിൽ ഇഷ്ടപ്പെട്ട വരികൾ ചുവടെ ചേർത്തു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മക്കളോട് തങ്ങളുടെ ജന്മരഹസ്യം വെളിപ്പെടുത്തുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. മുത്ത മകളോട് അവളുടെ ജന്മരഹസ്യത്തെ കുറിച്ച് പറഞ്ഞിരുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. 24ാം വയസ്സിലാണ് സുഷ്മിത മൂത്തമകളെ ദത്തെടുത്തത്.

യഥാർഥ മാതാപിതാക്കൾ


മകളോട് ജന്മ രഹസ്യത്തെ കുറിച്ച് താരം വെളിപ്പെടുത്തിയ സംഭവം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മൂത്ത മകൾ റിനിയ്ക്ക് 16 വയസ്സായപ്പോഴാണ് ആ സത്യം തുറന്ന് പറഞ്ഞത്. നിനക്കിപ്പോൾ പ്രായപൂർത്തിയായി. ഇനി വേണമെങ്കിൽ നിനക്ക് നിന്റെ സ്വന്തം മാതാപിതാക്കളെ തിരഞ്ഞ് കണ്ടു പിടിക്കാം. ഞാൻ ഒരിക്കലും അതിന് തടസം നിൽക്കില്ല. എന്നാൽ നിനക്ക് ജന്മം നൽകിയവരെ കുറിച്ചുള്ള കാര്യമായ വിവരം തന്റെ പക്കലില്ലെന്നും എന്നാൽ ഒരിക്കൽ പോലും തെറ്റായ വിവരങ്ങൾ നൽകി ചുറ്റിപ്പിക്കില്ലെന്നും താരം പറഞ്ഞിരുന്നു.

  നീ എന്റെ ഹൃദയത്തിൽ പിറന്നത്

എല്ലാവരും ആരുടേയെങ്കിലും വയറ്റിലാണ പിറക്കുന്നത്. എന്നാൽ നീ സ്പെഷ്യലാണ് എനന്റെ ഹൃദയത്തിൽ നിന്നാണ് നീ ഉണ്ടായത്.- എന്നായിരുന്നു സുസ്മിത മൂത്തകളുടെ ജന്മരഹസ്യത്തെ കുറിച്ച് പറഞ്ഞത്. ചരിറ്റിയുടെ ഭാഗമായിട്ടായിരുന്നില്ല സുസ്മിത മൂത്ത മകളെ ദത്തെടുത്തത്. അമ്മയാകാനുള്ള ആഗ്രഹം കൊണ്ടായിരുന്നു ഇത്. തന്റെ ജീവിതത്തിലെ മികച്ച തീരുമാനമായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X