പഠിച്ച ഏറ്റവും വലിയ പാഠം ഇതാണ്, സുസ്മിതയുമായുള്ള ബ്രേക്കപ്പിന് ശേഷം റോഹ്മാൻ, പുതിയ സന്തോഷം....

പ്രേക്ഷകരെ ഞെട്ടിച്ച വേർപിരിയലായിരുന്നു സുസ്മിത സെന്നിന്റേയും കാമുകൻ റോഹ്മാൻ ഷാവ്ലിന്റേയും. നീണ്ട നാളത്തെ പ്രണയമായിരുന്നു ഇരുവരും 2021ൽ അവസാനിപ്പിച്ചത്. സുസ്മിത സെൻ തന്നെയായിരുന്നു റോഹ്മാനുമായി വേർപിരിയുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. റഹ്മാനോടൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് വേർപിരിയുന്ന കാര്യം നടി പറഞ്ഞത്. 'സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഇനിയും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും. ഞങ്ങളുടെ റിലേഷന്‍ഷിപ്പ് അവസാനിച്ചു. സ്‌നേഹം നിലനില്‍ക്കും' എന്നായിരുന്നു സുസ്മിത കുറിച്ചത്. താരങ്ങളുടെ വേർപിരിയൽ പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു.

ബ്രേക്കപ്പ് വിവരം വെളിപ്പെടുത്തിയതിന് ശേഷം സുസ്മിത തന്റെയൊരു ചിത്രവും നടി പങ്കുവെച്ചിരുന്നു സമാധാനമാണ് മനോഹരം എന്ന് എഴുതി കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തത്. നടിയുടെ ചിത്രവും വാക്കുകളും ഒരുപോലെ വൈറൽ ആയിരുന്നു. രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായ സുസ്മിത ഇതുവരെ ‌ ‌ കാമുകനുമായി വേർപിരിയാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല. റോഹ്മാനും ഇതിനെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല.

 പഠിച്ച പാഠം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് റോഹ്മാന്റെ ഇൻസ്റ്റഗ്രാം ക്യുഎ സെക്ഷനാണ്. ഈ അടുത്തയിടെ പഠിച്ച പാഠത്തെ കുറിച്ചാണ് താരം പറയുന്നത്. ആരാധകരുടെ ചോദ്യത്തിനായിരുന്നു മറുപടി നൽകിയത്. '' താൻ ഇപ്പോൾ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവെന്നും കൂടാതെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെന്നും ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചപ്പോള്‍ എന്താണ് പഠിച്ചതെന്നും ആരാധകൻ ചോദിക്കുന്നുണ്ട്. "പഠിച്ച ഏറ്റവും വലിയ പാഠം, എത്ര വലിയ പ്രശ്‌നമാണെങ്കിലും, നിങ്ങൾക്ക് ഇച്ഛാശക്തിയുണ്ടെങ്കിൽ, നിങ്ങൾക്കത് സ്വയം നേരിടാം എന്നാണ്''.

ഏറ്റവും വലിയ ശക്തി

റോഹ്മാൻ തന്‌റെ ഏറ്റവും വലിയ ശക്തിയെ കുറിച്ചും പറയുന്നുണ്ട്. '' ഞാൻ എന്നോട് ഒരിക്കലും കള്ളം പറയില്ല. നിങ്ങൾക്കാണ് നിങ്ങളെ ആവശ്യം.''. ഒപ്പം തന്നെ സിനിമ അരങ്ങേറ്റത്തെ കുറിച്ചും പ്രൊജക്ടിനെ കുറിച്ചും പറയുന്നു. ഒരു ആരാധകന്‌റെ ചോദ്യത്തിനായിരുന്നു മറുപടി. '' കൊവിഡ് വരുന്നതിന് തൊട്ട് മുൻപായിരുന്നു ഷൂട്ടിംഗ്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഉടൻ തന്നെ വിശദ വിവരം അറിയിക്കാമെന്നായിരുന്നു'' നടന്റെ മറുപടി.'പുതിയ തുടക്കങ്ങൾ' എന്ന ഹാഷ്ടാഗും പങ്കുവെയ്ക്കുന്നുണ്ട്. റോഹ്മാന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്.

3  വർഷത്തെ പ്രണയം

2019ലാണ് സുസ്മിതയും രോഹ്‌മനും പ്രണയത്തിലാവുന്നത്. ഇതിനു പിന്നാലെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങി. ഗോസിപ്പുകളോട് സുസ്മിത പ്രതികരിച്ചില്ലെങ്കിലും താരത്തിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ റോഹ്‌മാനുമായി താൻ പ്രണയത്തിലാണെന്ന് പറയുന്നതായിരുന്നു. ഫാഷൻ മോഡലാണ് റോഹ്മാൻ. ഒരു ഫാഷൻ ഷോയിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. മൂന്ന് വർഷത്തെ പ്രണബന്ധമാണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.

Recommended Video

ആള് കൂടിയപ്പോൾ പ്രണവിനെ ഓടിച്ചുവിടുന്ന ചാക്കോച്ചൻ. വീഡിയോ വൈറൽ | FilmiBeat Malayalam
പ്രണയത്തിലായത്

മുൻപ് ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിൽ റോഹ്മാനുമായി പ്രണയത്തിലായതിനെ ഖുറിച്ച് സുസ്മിത വെളിപ്പെടുത്തിയിരുന്നു. വിധിയാണ് തങ്ങളെ കൂട്ടി യോജിപ്പിച്ചത് എന്നാണ് അന്ന് നടി പറഞ്ഞത്. 14 വയസിന്റെ വ്യത്യാസമായിരുന്നു ഇരുവരും തമ്മിൽ."തുടക്കത്തിൽ, ചില കാരണങ്ങളാൽ അദ്ദേഹം തന്റെ പ്രായം മറച്ചുവെച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരുന്നു, ‘അപ്പോൾ, നിങ്ങൾക്ക് എത്ര വയസ്സായി? നിങ്ങൾ കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ എന്നൊക്കെ. ‘ഊഹിച്ചെടുക്കൂ,' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീടാണ് അവന്റെ യഥാർത്ഥ പ്രായം ഞാൻ മനസ്സിലാക്കുന്നത്. ഞങ്ങൾ തിരഞ്ഞെടുത്തതല്ല ഇത്, ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു, ഇത് വിധിക്കപ്പെട്ടതാണ്, " താരം അഭിമുഖത്തിൽ സുസ്മിത പറഞ്ഞിരുന്നു.

Read more about: sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X