Don't Miss!
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- News
ഫേസ്ബുക്ക് പ്രണയം; സ്വീഡിഷ് യുവതി ഉത്തര്‍പ്രദേശില്‍ പറന്നിറങ്ങി, വൈറലായി വിവാഹ ചിത്രങ്ങള്‍
- Sports
തോറ്റാലും കുഴപ്പമില്ല, ലോകകപ്പില്‍ ഇന്ത്യ അതു തുടരണം! ഉപദേശവുമായി ദാദ
- Technology
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
വേർപിരിഞ്ഞിട്ടും അകലാതെ; മുൻകാമുകൻ സുസ്മിതയുടെ കുടുംബത്തിന്റെ പ്രിയങ്കരൻ; ചിത്രങ്ങൾ വൈറൽ
ബോളിവുഡിലെ പ്രമുഖ താരമാണ് സുസ്മിത സെൻ, ബോളിവുഡ് നടി എന്നതിനപ്പുറം ഒട്ടനവധി ഖ്യാതികൾ സുസ്മിതയുടെ കരിയറിനുണ്ട്. വിശ്വ സുന്ദരിപട്ടം ആദ്യമായി ഇന്ത്യയിലേക്ക് എത്തിട്ട താരമാണ് സുസ്മിത സെൻ. 90 കളിൽ ഇന്ത്യൻ യുവത്വത്തിന്റെ സെൻസേഷനായി സുസ്മിത മാറി. തന്റെ 18ാം വയസിലാണ് സുസ്മിത വിശ്വ സുന്ദരി പട്ടം ചൂടുന്നത്.
കരിയറിലും ജീവിതത്തിലും ഒരുപോലെ വ്യത്യസ്തത പുലർത്തിയായ താരമാണ് സുസ്മിത സെൻ. മോഡലിംഗ് രംഗത്ത് തിളങ്ങുമ്പോഴും ബോളിവുഡിൽ വേണ്ടത്ര സ്വീകാര്യത സുസ്മിത സെന്നിന് ലഭിച്ചിരുന്നില്ല. സിനിമകൾക്കായി കാത്തു നിൽക്കാതെ ബിസിനസ് സംരഭങ്ങളിലേക്ക് സുസ്മിത കടന്നു.

മോഡലിംഗിൽ തന്റേതായ ഇടം നേടിയ സുസ്മിതയുടെ ഫാഷൻ അക്കാലത്ത് തരംഗം സൃഷ്ടിച്ചു. 47 കാരിയായ സുസ്മിത ഇപ്പോഴും അവിവാഹിത ആണ്. അതേസമയം രണ്ട് പെൺമക്കളുടെ അമ്മയാണ് സുസ്മിത. കരിയറിൽ തിരക്ക് പിടിച്ച കാലത്താണ് സുസ്മിത രണ്ട് കുട്ടികളെ ദത്തെടുക്കുന്നത്.
24ാം വയസ്സിലാണ് ആദ്യ മകൾ റെനിയെ ദത്തെടുക്കുന്നത്. കുറച്ച് വർഷങ്ങൾക്കുള്ളിൽ രണ്ടാമത്തെ മകളെയും ദത്തെടുത്തു. വിവാഹം കഴിക്കാതെയും പ്രസവിക്കാതെയും ഒരു സ്ത്രീക്ക് കുടുംബമുണ്ടാക്കാൻ കഴിയുമെന്ന് സുസ്മിത തെളിയിച്ചു.

Also Read: നയൻതാരയെ പോലെ ആവണം, തലൈവി എന്നൊക്കെ പറയണം; അക്കാര്യം എന്തായാലും നടക്കും!: ഗായത്രി സുരേഷ്
വിവാഹം കഴിച്ചില്ലെങ്കിലും സുസ്മിതയുടെ ജീവിതത്തിൽ കാമുകൻമാർ ഏറെയാണ്. നടൻ രൺദീപ് ഹൂഡ, ഫിലിം മേക്കർ വിക്രം ഭട്ട്, വ്യവസായി ലളിത് മോദി, മോഡൽ റഹ്മാൻ ഷോൾ എന്നിങ്ങനെ നീളുന്നു സുസ്മിതയുടെ കാമുകൻമാരുടെ നിര. ബ്രേക്ക് അപ്പ് ആയാലും സുസ്മിത ഇവരിൽ മിക്കവരുമായും സൗഹൃദം വെക്കാറുണ്ട്.

റഹ്മാൻ ഷോൾ ആണ് ഇതിൽ സുസ്മിതയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. അടുത്തിടെ ബ്രേക്ക് ആയവരാണ് ഇവർ. എന്നാൽ സുസ്മിതയുമായും താരത്തിന്റെ കുടുംബവുമായും അടുത്ത ബന്ധം റൊഹ്മാനുണ്ട്. പ്രണയ കാലത്ത് ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം ഏറെ ചർച്ച ആയിരുന്നു. റൊഹ്മാന്റെ പ്രായം 30 ആണ്. സുസ്മിതയുടെ പ്രായം 47 ഉം.

ഇതാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയത്. എന്നാൽ പ്രായ വ്യത്യാസമൊന്നും ഇവരുടെ പ്രണയത്തെ ബാധിച്ചില്ല. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു, പക്ഷെ കുറച്ച് നാളുകൾക്കുള്ളിൽ ഈ പ്രണയ ബന്ധം അവസാനിച്ചു.
സുസ്മിത തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പ്രണയം അവസാനിച്ചു, പക്ഷെ ഇപ്പോഴും സൗഹൃദമുണ്ടെന്നാണ് സുസ്മിത വ്യക്തമാക്കിയത്.

വേർപിരിയലിന് ശേഷവും സുസ്മിതയ്ക്കാെപ്പം റൊഹ്മാനെ കാണാമായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും മറ്റൊരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.
സുസ്മിതയുടെ കസിന്റെ വിവാഹത്തിന് റെഹ്മാനും എത്തിയിരുന്നു. ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് നിൽക്കുകയും ചെയ്തു. സുസ്മിത വേദിയിൽ സംസാരിച്ചപ്പോൾ റൊഹ്മാനാണ് വീഡിയോ എടുത്തത്.
സമാനമായി സുസ്മിതയുടെ സഹോദരൻ രാജീവ് സെന്നും ഇദ്ദേഹത്തിന്റെ അകന്ന് കഴിയുന്ന ഭാര്യ ചാരു അശോപയും വിവാഹത്തിന് ഒരുമിച്ചെത്തി. രണ്ട് പേരും ഒരുമിച്ച് ഡാൻസ് ചെയ്യുകയും ചെയ്തു. തങ്ങൾ വേർപിരിയുകയാണെന്ന് രാജീവും ചാരുവും നേരത്തെ പറഞ്ഞിരുന്നു. ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ് സുസ്മിതയുടെ കുടുംബത്തിന്റെ വിവാഹ ചിത്രങ്ങൾ. സുസ്മിതയുടെ രണ്ട് മക്കളും വിവാഹത്തിൽ താരത്തിനൊപ്പം പങ്കെടുത്തിരുന്നു.
-
'മിന്നൽ മുരളിയെക്കാൾ വലിയ സൂപ്പർ ഹീറോയാണ് അയ്യപ്പൻ, വെറുപ്പിച്ച് കഴിഞ്ഞാൽ തെറിയും ഇടിയും കിട്ടും'; ഉണ്ണി
-
'ബോഡി ഷെയ്മിങ് കമന്റ്സ് ഡിലീറ്റ് ചെയ്യാറുണ്ട്, കല്യാണം കഴിഞ്ഞ് വരുമ്പോൾ കേട്ട ചോദ്യവും മോശമായിരുന്നു'; അനൂപ്
-
ശ്രീവിദ്യാമ്മ അന്ന് എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു; നന്നായി വരുമെന്ന് പറഞ്ഞത്രെ; മേനകയുടെ വാക്കുകൾ