Don't Miss!
- News
മസ്ക് ട്വിറ്ററിന് പറ്റിയ ആളല്ല, തുറന്നടിച്ച് സഹസ്ഥാപകന്‍ ബിസ് സ്റ്റോണ്‍
- Sports
ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
'നിങ്ങളുടെ പങ്കാളികളെ കൂടുതലായി ആശ്രയിക്കരുത്'; വിവാദങ്ങൾക്കിടെ സുസ്മിതയുടെ മുൻ കാമുകൻ
ൽ മീഡിയയിലെ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന ചർച്ചയാണ് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയും മുൻ വിശ്വ സുന്ദരി ലളിത് മോദിയും തമ്മിലുള്ള പ്രണയം. ലളിത് മോദി സുസ്മിതയ്ക്കൊപ്പമുള്ള ഫോട്ടോകൾ പങ്കു വെച്ച് കൊണ്ടായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരുടെയും മാലിദ്വീപിലെ യാത്രയിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു പങ്ക് വെച്ചത്.
ഫോട്ടോകൾ വലിയ രീതിയിൽ ചർച്ചയായതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നു. ഇരുവരും വിവാഹിതരായെന്നായിരുന്നു പ്രചരണങ്ങൾ. ഒടുവിൽ വിശദീകരണവുമായി സുസ്മിതയും ലളിത് മോദിയും രംഗത്തെത്തി. വിവാഹമോ വിവാഹ നിശ്ചയമോ കഴിഞ്ഞിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി.

എന്നാൽ വിവാദം അവിടെയും അവസാനിച്ചില്ല. സുസ്മിതയ്ക്കെതിരെ വ്യാപകമായ സൈബർ ആക്രമണവും ഉണ്ടായി. ലളിത് മോദിയുടെ ആസ്തി കണ്ടാണ് സുസ്മിത ഈ ബന്ധം സ്ഥാപിച്ചതെന്നായിരുന്നു ആരോപണങ്ങൾ. സുസ്മിതയുടെ മുൻ പ്രണയങ്ങളും വലിയ തോതിൽ ചർച്ചയായി.
ഒടുവിൽ വിഷയത്തിൽ പ്രതികരിച്ച് സുസ്മിത തന്നെ രംഗത്തെത്തി. തന്നെ ഗോൾഡ് ഡിഗറെന്ന് വിളിക്കുന്നതിനെതിരായിരുന്നു സുസ്മിതയുടെ പ്രതികരണം. താൻ സ്വർണമല്ല വജ്രം വരെ സ്വന്തമായി വാങ്ങാൻ കെൽപ്പുള്ളയാളാണെന്നായിരുന്നു സുസ്മിതയുടെ പ്രതികരണം. സുസ്മിതയുടെ മുൻ കാമുകനായ ഫിലിം മേക്കർ വിക്രം ഭട്ടും താരത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തി.

ഇപ്പോൾ സുസ്മിതയുടെ മറ്റൊരു കാമുകനായിരുന്ന റൊഹ്മാൻ ഷാളിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ചർച്ചയാവുന്നത്. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സുമായുള്ള ചോദ്യോത്തര സെഷനിലായിരുന്നു റൊഹ്മാന്റെ പരാമർശം. സ്വന്തം പങ്കാളികളിൽ നിന്നും കൂടുതലായി ഒന്നും പ്രതീക്ഷിക്കുകയോ ആശ്രയിക്കുകയോ ചെയ്യരുതെന്നാണ് റൊഹ്മാൻ പറയുന്നത്.
'എന്തിനാണ് പ്രണയത്തിൽ എല്ലാവരും ഇത്ര ദുഖിക്കുന്നത്. നിങ്ങൾ നിങ്ങളുടെ പങ്കാളികളിൽ നിന്നും കൂടുതലായി പ്രതീക്ഷിക്കുന്നു. എന്തിനാണത്? നിങ്ങളുടെ പങ്കാളിക്ക് അവരുടേതായ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടാവും. അവരെ കൂടുതലായി ആശ്രയിക്കാതിരിക്കൂ' എന്നാണ് റൊഹ്മാൻ തന്റെ ഫോളോവേഴ്സിനോടായി പറഞ്ഞത്.
2021 ലാണ് റൊഹ്മാനും സുസ്മിതയും വേർപിരിയുന്നത്. 2018 ലാണ് ഇരുവരും പ്രണയത്തിലായത്. സുസ്മിതയുടെ ഈ പ്രണയവും വലിയ രീതിയിൽ ചർച്ചയായിരുന്നു. 28ാം വയസ്സിലാണ് റെഹ്മാൻ സുസ്മിതയുമായി പ്രണയത്തിലാവുന്നത്. അന്ന് സുസ്മിതയ്ക്ക് 43 വയസ്സായിരുന്നു പ്രായം.

ഇവരുടെ പ്രായ വ്യത്യാസം വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. സ്വന്തം തെരഞ്ഞെടുപ്പുകളെ വലിയ തോതിൽ ആഘോഷിക്കുന്ന സുസ്മിതയ്ക്ക് നിരവധി ആരാധകരാണുള്ളത്. 1994 ൽ വിശ്വസുന്ദരിപട്ടം നേടി ഇന്ത്യയുടെ അഭിമാനമായ താരമാണ് സുസ്മിത സെൻ. പിന്നീട് 24 ാം വയസ്സിൽ ഒരു പെൺകുട്ടിയെ താരം മകളായി ദത്തെടുക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം രണ്ടാമതൊരു കുഞ്ഞിനെയും സുസ്മിത ദത്തെടുത്തു, ഇന്ന് അലിഷാ, റെനി എന്നീ രണ്ട് പെൺകുട്ടികളുടെ അമ്മയാണ് സുസ്മിത.
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ