കാമുകന്റെ പ്രായം അന്ന് തനിക്ക് അറിയില്ലായിരുന്നു! 44 കാരിയായ സുസ്മിത കാമുകനെ കുറിച്ച് ‌പറയുന്നു

ഉടനെ വിവാഹിതയാവുമെന്ന് പറഞ്ഞ് നടി സുസ്മിത സെന്നിന്റെ പേരില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹത്തെ കുറിച്ചൊന്നും ഇതുവരെ വെളിപ്പെടുത്താത്ത നടി കാമുകനെ കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്. രണ്ട് വര്‍ഷത്തോളമായി കാമുകന്‍ റോഹമാന്‍ ഷോവലുമായി സുസ്മിത പ്രണയത്തിലായിരുന്നു.

സിംഗിള്‍ മദറായി കഴിഞ്ഞിരുന്ന സുസ്മിതയുടെ ജീവിതത്തിലേക്ക് റോഹ്മാന്‍ വന്നതോടെ വലിയ മാറ്റമായിരുന്നു ഉണ്ടായത്. ഇപ്പോള്‍ മക്കള്‍ക്കും കാമുകനുമൊപ്പം കഴിയുകയാണ് നടി. ഇരുവരുടെയും ബന്ധത്തെ കുറിച്ച് ഓരോ കാര്യങ്ങളായി പുറംലോകത്തോട് പറയുന്നതിനിടെ റോഹ്മാന്റെ പ്രായത്തെ കുറിച്ചുള്ള കാര്യം നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

sushmita-sen

നാല്‍പത്തിനാല് വയസുകാരിയായ സുസ്മിത 29 വയസുകാരനായ റോഹ്മാനുമായി പ്രണയത്തിലായത് വലിയ ചര്‍ച്ചയായിരുന്നു. പ്രായവ്യത്യാസത്തിന്റെ പേരില്‍ നടി കളിയാക്കലുകള്‍ നേരിടേണ്ടിയും വന്നിരുന്നു. എന്നാല്‍ കാമുകനെ പരിചയപ്പെടുന്ന സമയത്ത് അവന്റെ പ്രായം എത്രയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് പറയുകയാണ് നടിയിപ്പോള്‍. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്.

'തുടക്കത്തില്‍ ചില കാരണങ്ങളാല്‍ അദ്ദേഹം സ്വന്തം പ്രായം മറച്ച് വെച്ചു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ച് കൊണ്ടേ ഇരുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് എത്ര വയസായി? നിങ്ങള്‍ കാഴ്ചയില്‍ വളരെ ചെറുപ്പമാണല്ലോ എന്നൊക്കെയായിരുന്നു പറഞ്ഞത്. പിന്നെ ഊഹിച്ചെടുത്തോളു എന്ന് പറഞ്ഞു. പിന്നീടാണ് അവന്റെ യഥാര്‍ഥ പ്രായം ഞാന്‍ മനസിലാക്കുന്നത്. ഞങ്ങള്‍ തിരഞ്ഞെടുത്തതല്ല ഇത്. ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു. ഇത് വിധിക്കപ്പെട്ടതാണ്. എന്നും സുസ്മിത പറയുന്നു.

sushmita-sen

ലോക്ഡൗണ്‍ ആയതോടെ സുസ്തമിതയും പങ്കാളിയായ റോഹ്മാന്‍ ഷോവലും ഒന്നിച്ചാണ് വര്‍ക്കൗട്ട് ചെയ്യാറുള്ളത്. നേരത്തെ ഇരുവരും ഒന്നിച്ചുള്ള ചില സാഹസിക വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോസും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്നിരുന്നു. ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം തന്നെയാണ് താരങ്ങള്‍.

2018 ലാണ് മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന റോഹ്മാനുമായി സുസ്മിത പ്രണയത്തിലാവുന്നത്. ഇരുവരും മക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ പോവുന്നതും സുസ്മിതയുടെ കുടുംബത്തിലെ ചടങ്ങുകള്‍ക്ക് റോഹ്മാന്‍ എത്തുന്നതും പാപ്പരാസികള്‍ കണ്ടുപിടിച്ചിരുന്നു. അങ്ങനെയാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഇരുവരും ലിവിംഗ് റിലേഷനിലാണെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X