കാമുകനുമായി പിരിഞ്ഞത് ഇനിയും സഹിക്കാന്‍ പറ്റുന്നില്ലേ; വിമര്‍ശനം നിറഞ്ഞ പോസ്റ്റുകളുമായി നടി സുസ്മിത സെന്‍
ബോളിവുഡിനെ ഞെട്ടിച്ച് കൊണ്ട് വീണ്ടുമൊരു വേര്‍പിരിയല്‍ വാര്‍ത്ത വന്നിരിക്കുകയാണ്. നടി സുസ്മിത സെന്നും കാമുകന്‍ റോഹ്മാന്‍ ഷോവലും തമ്മില്‍ ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വരെ നല്ല രീതിയില്‍ പോയി കൊണ്ടിരുന്ന ബന്ധമായിരുന്നു താരങ്ങളുടേത്. ഇരുവരും വിവാഹം കഴിച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി യാതൊരു വിവരവും ഇല്ലാതിരുന്നതോടെയാണ് സംശയങ്ങള്‍ക്ക് കാരണമായത്. ഇത് മുന്‍നിര്‍ത്തി പല വാര്‍ത്തകളും വന്നതോടെ വിശദീകരണവുമായി സുസ്മിത എത്തി.
സുഹൃത്തുക്കളായിരുന്ന താനും റോഹ്മാനും ഇനിയും സുഹൃത്തുക്കളായി തുടരും. ബന്ധം ഞങ്ങള്‍ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ അവസാനിപ്പിച്ചു. ഇതോടെ ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണം എന്നുമായിരുന്നു നടി പറഞ്ഞത്. എന്നാല്‍ വേര്‍പിരിയാനുണ്ടായ കാരണമെന്താണെന്ന് ചോദിക്കുകയാണ് ആരാധകര്‍. ഇതിനിടയില്‍ വിമര്‍ശനമെന്ന് തോന്നുന്ന തരത്തിലുള്ള ചില പോസ്റ്റുകളും എഴുത്തുമൊക്കെ ആയിട്ടാണ് സുസ്മിത എത്തുന്നത്.

പെട്ടെന്നാരു ദിവസം വേര്‍പിരിയാം എന്ന് തീരുമാനം എടുത്തത് അല്ലെന്നാണ് സുസ്മിതയുടെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ നടി റോഹ്മാനുമായി വേര്‍പിരിഞ്ഞുവെന്നും അദ്ദേഹം സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്ക് താമസം പോലും മാറി എന്നുമാണ് റിപ്പോര്‍ട്ട്. താരങ്ങള്‍ തമ്മിലുള്ള പ്രായ വ്യത്യാസം എല്ലാ കാലത്തും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എല്ലാം ഒന്നടങ്ങി വരുന്നതിന് ഇടയിലാണ് വേര്‍പിരിയല്‍ വാര്‍ത്ത എത്തുന്നത്.
അതിജീവിക്കാന്‍ ഒരു റിസ്‌ക് എടുക്കണം. സന്തോഷത്തോടെ ഇരിക്കാനും ഒരു റിസ്‌ക് എടുക്കണം, അതിനൊക്കെ ധൈര്യം ആവശ്യമാണ്. നിങ്ങളില്‍ ധൈര്യമുള്ള ആളുകളുണ്ട്. ഞാന്‍ അത് മറികടക്കുമെന്ന് എല്ലാവരും എന്നെ വിശ്വസിക്കണം. അങ്ങനെ അല്ലെന്ന് ആരും പറയരുത് എന്നുമാണ് പുതിയൊരു പോസ്റ്റില്‍ സുസ്മിത വ്യക്തമാക്കുന്നത്. 'നിഷ്‌ക്രിയമായ സ്വീകാര്യതയെ ഞാന്‍ ഭയപ്പെടുന്നു. ഞാന്‍ തീവ്രതയിലാണ് ജീവിക്കുന്നത്' എന്ന വിര്‍ജിനിയ വൂള്‍ഫിന്റെ ഡയലോഗും സുസ്മിത സൂചിപ്പിച്ചിട്ടുണ്ട്.

വിമര്‍ശനാത്മകമായിട്ടുള്ള സുസ്മിതയുടെ എല്ലാ പോസ്റ്റുകളും കാമുകനുമായി വേര്‍പിരിഞ്ഞതിനെ കുറിച്ചാണെന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍പ് വര്‍ക്കൗട്ടും ഫിറ്റ്‌നെസ്സ് നോക്കുന്നതിനെ പറ്റിയും മക്കളെ കുറിച്ചുമൊക്കെ ആയിരുന്നു സുസ്മിത പറഞ്ഞിരുന്നത്. പെട്ടെന്ന് അതിലൊരു മാറ്റം വന്നത് വേര്‍പിരിയലുണ്ടാക്കിയ വേദന മറികടക്കാന്‍ ആണെന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും നല്ലൊരു ജീവിതം തന്നെ നടിയെ തേടി വരട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. രണ്ട് പെണ്‍കുട്ടികളെ ദത്ത് എടുത്ത് സിംഗിള്‍ മദറായി കഴിയുകയായിരുന്നു സുസ്മിത സെന്‍. വര്‍ഷങ്ങളോളം നീണ്ട ഈ ജീവിതത്തിലേക്കാണ് 2018 മുതല്‍ മോഡലും നടനുമായ റോഹ്മാന്‍ ഷോവലും എത്തുന്നത്.


Click it and Unblock the Notifications