ആ സമയത്ത് അദ്ദേഹം ജോലി ഉപേക്ഷിച്ച് കൂടെ നിന്നു; ആദ്യ കാമുകനെകുറിച്ച് സുസ്മിത സെന്നിന്റെ വാക്കുകള്‍

ലോക സുന്ദരി പട്ടം നേടി ബോളിവുഡിലേക്കെത്തുകയും പിന്നീട് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്ത നടിയാണ് സുസ്മിത സെന്‍. അഭിനയത്തിലെ മികവ് കൊണ്ട് മാത്രമല്ല, ഫിറ്റ്‌നസും ആരോഗ്യകാര്യങ്ങളുമടക്കം സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ടും സുസ്മിത ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം സുസ്മിത സെന്നിന് ഹൃദയാഘാതമുണ്ടായത് വലിയ വാര്‍ത്തയായിരുന്നു.

ആന്‍ജിയോ പ്ലാസ്റ്റി ചെയ്തതിനെക്കുറിച്ചും ഹൃദയാരോഗ്യത്തെക്കുറിച്ചും താന്‍ അതിനെ മറികടന്നതിനെക്കുറിച്ചുമെല്ലാം സുസ്മിത സെന്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നത് തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും ആരും ഫിറ്റ്‌നസ് എടുക്കുന്നത് നിര്‍ത്തരുതെന്നും സുസ്മിത സെന്‍ ഓര്‍മിപ്പിച്ചിരുന്നു. തന്റെ രക്ഷിതാക്കള്‍ക്ക് ഹൃദ്രോഗം ഉണ്ടായിരുന്നുവെന്നും താനും കൃത്യമായി പരിശോധനകള്‍ നടത്തിയിരുന്നതാണെന്നും സുസ്മിത ഹൃദയാഘാതത്തെക്കുറിച്ച് പറഞ്ഞിരുന്നു.

Sushmita Sen

ഹൃദയാഘാതത്തിന് പിന്നാലെ തന്നെ അലട്ടിയ ബ്രെയ്ന്‍ ഫോഗ് എന്ന അവസ്ഥയെക്കുറിച്ചും സുസ്മിത സെന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ക്ഷീണം അനുഭവപ്പെടുക, ഏകാഗ്രത നഷ്ടപ്പെടുക, ഓര്‍മകുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ബ്രെയ്ന്‍ ഫോഗ് എന്ന അവസ്ഥ കാരണം താന്‍ നേരിട്ടുവെന്നും സുസ്മിത സെന്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളാണ് താന്‍ എന്നും ഇപ്പോള്‍ ജീവിതം ആഘോഷമാക്കുകയാണെന്നും സുസ്മിത കൂട്ടിച്ചേര്‍ത്തു.

അതേസമയം കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന കാലത്ത് തന്നെ ബോളിവുഡില്‍ നിന്ന് മാറി നിന്ന നടിയാണ് സുസ്മിത. തനിക്ക് വേണ്ട പ്രാധാന്യത്തോടെയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് സുസ്മിത വിട്ടുനില്‍ക്കലിന് കാരണമായി പറഞ്ഞിരുന്നത്. തനിക്ക് ലോക സുന്ദരി പട്ടം ലഭിക്കാന്‍ തന്റെ മുന്‍ കാമുകന്‍ സഹായിച്ചതിനെക്കുറിച്ച് സുസ്മിത സെന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.

1994ലാണ് സുസ്മിത സെന്നിന് ലോക സുന്ദരി പട്ടം ലഭിക്കുന്നത്. തന്റെ ആദ്യ കാമുകനായിരുന്ന രജത്ത് താരയെക്കുറിച്ച് ഫാറൂഖ് ഷെയ്ഖിന്റെ ചാറ്റ് ഷോയില്‍ വന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. രജത് തന്റെ ആദ്യ കാമുകനായിരുന്നുവെന്നും മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ ട്രെയിനിംഗിനായി മുംബൈയിലേക്ക് താമസം മാറുമ്പോള്‍ അദ്ദേഹം തന്നെ ഒത്തിരി സഹായിച്ചുണ്ടെന്നും സുസ്മിത ഓര്‍ത്തെടുക്കുന്നു.

Sushmita Sen

ഡല്‍ഹിയിലായിരുന്ന തനിക്ക് മുംബൈ ഒരു വിദേശ രാജ്യം പോലെയായിരുന്നു. അപ്പോള്‍ രജത്ത് തന്റെ കൂടെ തന്നെ ഉണ്ടായിരുന്നതായും സുസ്മിത പറഞ്ഞു. തനിക്ക് വേണ്ടി രജത്ത് ജോലി ഉപേക്ഷിച്ചാണ് കൂടെ നിന്നതെന്നും സുസ്മിത ഓര്‍ത്തെടുക്കുന്നു. രജത് തന്റെ അടുത്ത് വരികയും ഒരു മാസത്തെ ലീവിന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഈ സമയം രജത്ത് തന്റെ കൂടെയായിരുന്നുവെന്നും ട്രെയിനിംഗ് കഴിയുന്നത് വരെ കൂടെ നിന്നുവെന്നും സുസ്മിത സെന്‍ പറഞ്ഞു.

സുസ്മിത തന്റെ ആദ്യ കാമുകനെ കുറിച്ചു പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയപ്പോള്‍, ആരാധകര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എല്ലാവരും സുസ്മിതയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് പ്രതികരിച്ചത്. 'യഥാര്‍ത്ഥ സുഹൃത്തിനെ ബഹുമാനത്തോടെയാണ് സുസ്മിത വിവരിച്ചിരിക്കുന്നത്'' എന്നാണ് ഒരാള്‍ പ്രതികരിച്ചത്. സുസ്മിത അയാളെ വിവാഹം കഴിക്കണമായിരുന്നു എന്നും സുസ്മിതയെ പോലെ ഒരു സ്ത്രീയെ വേറെ കണ്ടിട്ടില്ലെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയൊക്കെ സ്‌നേഹവും ബഹുമാനവുമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് ഇരുവരും പിരിഞ്ഞതെന്നും ചിലര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X