For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡിലെ ഭാവി താരം !!താരസുന്ദരിയുടെ മകൾക്ക് ചുവട് വയ്ക്കാൻ സൂപ്പർ താരത്തിന്റെ പാട്ട്

  |

  സിനിമയിൽ നിന്ന് ഇടവേളയെടുത്തു മാറി നിൽക്കുന്നുണ്ടെങ്കിലു സുസ്മിത സെൻ വാർത്തകളിലും ബോളിവുഡ് കോളങ്ങളിലുമൊക്കെ ഇടം പിടിക്കാറുണ്ട്. നടി എന്നതിലുപരി എല്ലാവർക്കും മാതൃകയാക്കാൻ പറ്റിയ ഒരു വനിത കൂടിയാണ് സുസ്മിത. സിംഗിൾ പാരന്റ് ആകുക എന്നത് അത്ര നിരസാര കാര്യമല്ല. ഇപ്പോൾ സർവ്വ സാധാരണമായി നടക്കുന്നുണ്ടെങ്കിലും പണ്ട് തെറ്റി ചുളിക്കുന്ന സംഭവമായിരുന്നു. വിവാഹം കൂടി കഴിയാത്തവരാണെങ്കിൽ പറയാനില്ല. എന്നാൽ ആ സമയത്ത് പെൺകുഞ്ഞുങ്ങളെ ദത്തെടുത്ത് മാത്യകയാവുകയായിരുന്നു.

  നിരവധി പ്രതിബന്ധങ്ങൾക്ക് നടുവിലുണ്ടായ ചിത്രമായിരുന്നു ഉറി!! കഠിന പ്രയത്നത്തെ കുറിച്ച് നടൻ

  18ാം വയസ്സിൽ ലോകസുന്ദരി പട്ടം നേടിയപ്പോൾ സുസ്മിത നടത്തിയ പ്രഖ്യാപനമാണ് സിംഗിൾ മദർ. അച്ഛൻ അമ്മമാർ ഉപേക്ഷിച്ച കുഞ്ഞുങ്ങളെ എടുത്തു വളർത്തുമെന്ന് വാക്ക് താരം പാലിക്കുകയും ചെയ്തിരുന്നു. 2001ൽ സുസ്മിത റിനിയെ ദത്തെടുക്കുകയായിരുന്നു. പിന്നീട് 2010 ൽ രണ്ടാമത്തെ മകളായ ആലിഷയേയും ദത്തെടുത്തു. കുഞ്ഞുങ്ങളെ ദത്തെടുക്കുമ്പോൾ നിരവധി ചോദ്യങ്ങളും ആശങ്കകളും തന്റെ മനസ്സിലുണ്ടായിരുന്നുവത്രേ. എന്നാൽ ഇപ്പോൾ മക്കളുമായി സന്തോഷമായി ജീവിക്കുകയാണ്. കഴിഞ്ഞ ദിവസം താരം മക്കളെ കുറിച്ച് പറഞ്ഞത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.. ഇപ്പോഴിത മകളുടെ നൃത്ത വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

  ഇത് പ്രണയത്തിന്റെ മറ്റൊരു മുഖം!! പ്രേക്ഷകരെ മോഹിപ്പിച്ച് ടൊവിനോയും അഹാനയും, ലൂക്കയിലെ ഗാനം

  ഇളയ മകളുടെ ഡാൻസ്

  ഇളയ മകളുടെ ഡാൻസ്

  അധികം വാർത്തകളിൽ ഇടം പിടിക്കാത്ത സെലിബ്രിറ്റി കുഞ്ഞുങ്ങളാണ് സുസ്മിതയുടെ മക്കളാണ് റിനിയും അലീഷയും. ഇപ്പോഴിത ഇളയമകളുടെ ഡാൻസ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് നടി. വളരെ സന്തോ‌ഷകരമായ മുഹൂർത്തം എന്നാണ് മകളുടെ ഡാൻസിനെ കുറിച്ച് അമ്മ പറയുന്നത്. ബെസ്റ്റ് ഫ്രണ്ടിനോടൊപ്പമാണ് ആലീഷ ചുവട് വെച്ചത്. അക്ഷയ് കുമാറിന്റെ സൂപ്പർ ഹിറ്റ് പാട്ടിനാണ് അലീഷയും സുഹൃത്തും ചുവട് വെച്ചത്

  രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മ

  രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മ

  കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന രക്ഷാകർത്താക്കൾ നേരിടുന്ന ആത്മ സംഘർഷത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന ദമ്പതിമാർ നിരവധി മാനസിക സംഘർഷം നേരിടാറുണ്ട്. അതിലെ പ്രധാന കാരണം , കുട്ടികൾ വലുതാകുമ്പോൾ അവരുടെ ജനനത്തെ കുറിച്ച് എങ്ങനെ പറയും, പറഞ്ഞാൽ ഇവർ തങ്ങളെ ഉപേക്ഷിച്ച് യഥാർഥ മാതാപിതാക്കളെ തേടി പോകുമോ ? എന്നിങ്ങനെ നിരവധി സംശയങ്ങളാണ്. എന്നാൽ തന്റെ ജീവിതത്തിൽ ഇത്തരത്തിലുളള ആശങ്കയോ ഭയമോയില്ലായിരുന്നെന്ന് താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

  മക്കളുടെ മാതാപിതാക്കൾ

  മക്കളുടെ മാതാപിതാക്കൾ

  മകളോട് ജന്മ രഹസ്യത്തെ കുറിച്ച് താരം വെളിപ്പെടുത്തിയ സംഭവം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മൂത്ത മകൾ റിനിയ്ക്ക് 16 വയസ്സായപ്പോഴാണ് ആ സത്യം തുറന്ന് പറഞ്ഞത്. നിനക്കിപ്പോൾ പ്രായപൂർത്തിയായി. ഇനി വേണമെങ്കിൽ നിനക്ക് നിന്റെ സ്വന്തം മാതാപിതാക്കളെ തിരഞ്ഞ് കണ്ടു പിടിക്കാം. ഞാൻ ഒരിക്കലും അതിന് തടസം നിൽക്കില്ല. എന്നാൽ നിനക്ക് ജന്മം നൽകിയവരെ കുറിച്ചുള്ള കാര്യമായ വിവരം തന്റെ പക്കലില്ലെന്നും എന്നാൽ ഒരിക്കൽ പോലും തെറ്റായ വിവരങ്ങൾ നൽകി ചുറ്റിപ്പിക്കില്ലെന്നും താരം പറഞ്ഞിരുന്നു.

  മാതാപിതാക്കളെ കണ്ടെത്താം

  മാതാപിതാക്കളെ കണ്ടെത്താം

  സ്വന്തം മാതാപിതാക്കളെ തേടി കണ്ടെത്താനുള്ള എല്ലാം അവകാശവും സ്വതന്ത്ര്യവും മകൾക്ക് നൽകിയിട്ടുണ്ട്. അവൾക്ക് വേണമെങ്കിൽ തേടി പോകാമെന്നും എന്നാൽ താൻ ഒരിക്കലും അതിന് നിർബന്ധിക്കില്ലെന്നും മകളോട് തന്നെ താര സുന്ദരി വ്യക്തമാക്കിയിട്ടുണ്ട്. അതിനുളള സ്വാതന്ത്ര്യം ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. സ്വന്തം രക്തത്തിൽ കുഞ്ഞുണ്ടാകുന്നതിൽ എന്താണ് കൗതുകം, നീ എന്റെ ഹൃദയത്തിൽ ജനിച്ച കുട്ടിയാണെന്നും അന്ന് ഞാൻ മകളോട് താരം പറഞ്ഞിരുന്നു. സുസ്മിത തന്നെയാണ് ഇക്കാര്യങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചത്

  English summary
  Sushmita Sen shares adorable video of daughter Alisah dance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X