കാമുകന് ആശംസകള്‍ അറിയിച്ച് നടി സുസ്മിത സെന്‍! ദൈവം തന്ന ഏറ്റവും നല്ല സമ്മാനമാണെന്നും നടി
ഒരു കാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്ന സുസ്മിത സെന്‍ പത്ത് വര്‍ഷത്തോളമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ സിനിമയിലേക്ക് തന്നെ വരാനുള്ള തയ്യാറെടുപ്പിലാണ് സുസ്മിത സെന്‍. അതിന് മുന്‍പ് നടിയുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ വിവാഹക്കാര്യം സുസ്മിത ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. എങ്കിലും കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ നിരന്തരം പങ്കുവെക്കുകയാണ് നടി.
സുസ്മിതയുടെ കാമുകനായ റോഹ്മാന്‍ ഷോവലിന്റെ പിറന്നാളിന് ആശംസ അറിയിച്ച് കൊണ്ടെത്തിയിരിക്കുകയാണ് നടിയിപ്പോള്‍. 'നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നീയാണ് എന്റെ ജീവിതത്തിലെ റോഹ്മാന്‍സ്, എന്റെ പ്രാര്‍ഥനയ്ക്കുള്ള മറുപടി ദൈവം തന്ന ഏറ്റവും നല്ല സമ്മാനം. നിങ്ങളുടെ മൂന്ന് മാലാഖമാര്‍ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. എന്റെ ബര്‍ത്ത് ഡേ ബോയിക്ക് പിറന്നാള്‍ ആശംസകള്‍' എന്നും നടി കുറിക്കുന്നു.

റോഹ്മാന്‍ ഷോവലിനും ദത്ത് പുത്രിമാരായ അലീഷയ്ക്കും റെന്നിയ്്ക്കുമൊപ്പമായിരുന്നു സുസ്മിതയുടെ ഇത്തവണത്തെ പുതുവര്‍ഷാഘോഷം. ജിമ്മില്‍ പോയി കുടുംബസമേതം വ്യായമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോസും നടി പങ്കുവെച്ചിരുന്നു. പുതിയ പ്രതീക്ഷകള്‍ നല്‍കി എത്ര മനോഹരമായ വര്‍ഷമാണ് കടന്ന് പോവുന്നത്. 2020 നെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്. വീണ്ടും ഇതൊക്കെ തന്നെ ആവര്‍ത്തിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ഇത് എന്റെ വര്‍ഷമായിരുന്നു. എന്നും ന്യൂയര്‍ ദിനത്തിലെഴുതിയ കുറിപ്പില്‍ നടി പറയുന്നു.
43 വയസുകാരിയായ സുസ്മിത കഴിഞ്ഞ വര്‍ഷമായിരുന്നു റോഹ്മാന്‍ ഷോവലുമായി ഡേറ്റിങ് ആരംഭിക്കുന്നത്. അതിന് മുന്‍പ് രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സിംഗിള്‍ മദറായി താമസിക്കുകയായിരുന്നു സുസ്മിത. ഇതോടെ സിനിമാ അഭിനയം പാടെ ഉപേക്ഷിച്ചു. ഇപ്പോള്‍ തിരിച്ച് വരവിന്റെ പാതയിലാണ് നടി.
സുസ്മിതയുടെ പോസ്റ്റ്


Click it and Unblock the Notifications