കാമുകനും മക്കള്‍ക്കുമൊപ്പം വ്യായമം ചെയ്ത് കൊണ്ടുള്ള ന്യൂയര്‍! വ്യത്യസ്തയായി നടി സുസ്മിത സെന്‍
പുതുവര്‍ഷം വളരെ വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ് പല സിനിമാ താരങ്ങളും. കൂട്ടത്തില്‍ ബോളിവുഡിന്റെ താരസുന്ദരി സുസ്മിത സെന്നും ഉണ്ട്. 43 വയസുകാരിയായ സുസ്മിത കാമുകനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പമായിരുന്നു പുതുവര്‍ഷത്തെ വരവേറ്റത്. രസകരമായ കാര്യം ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്ത് കൊണ്ടാണ് താരകുടുംബത്തിന്റെ ന്യൂയര്‍ സെലിബ്രഷന്‍.
കാമുകനായ റോഹ്മാന്‍ ഷോവലും സുസ്മിതയുടെ ദത്ത് പുത്രിമാരായ അലീഷയ്ക്കും റെന്നിയ്്ക്കുമൊപ്പം വ്യായമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോസും നടി പങ്കുവെച്ചിരുന്നു. പുതിയ പ്രതീക്ഷകള്‍ നല്‍കി എത്ര മനോഹരമായ വര്‍ഷമാണ് കടന്ന് പോവുന്നത്. 2020 നെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്. വീണ്ടും ഇതൊക്കെ തന്നെ ആവര്‍ത്തിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ഇത് എന്റെ വര്‍ഷമായിരുന്നു. എന്നും നടി പറയുന്നു.

ഏറെ കാലമായി രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സിംഗിള്‍ മദറായി താമസിക്കുകയായിരുന്നു സുസ്മിത. എന്നാല്‍ റോഹ്മാന്‍ ഷോവല്‍ കൂടി വന്നതോടെ ജീവിതം ആസ്വദിക്കുകയാണ് നടിയിപ്പോള്‍. പത്ത് വര്‍ഷത്തോളമായി സുസ്മിത ്അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിട്ട്. എന്നാല്‍ അടുത്തിടെ താന്‍ തിരിച്ച് വരാന്‍ പോവുകയാണെന്നുള്ള കാര്യം സുസ്മിത വ്യക്തമാക്കിയിരുന്നു.
സുസ്മിതയുടെ പോസ്റ്റ്


Click it and Unblock the Notifications