ലോകസുന്ദരി കാമുകനൊപ്പം ആഘോഷത്തിലാണ്! സുസ്മിത സെന്നിന് ആശംസകളുമായി സിനിമാലോകം
ഒരു കാലത്തെ ബോളിവുഡിന്റെ സൂപ്പര്‍ സുന്ദരിയായ സുസ്മിത സെന്‍ സിംഗിള്‍ മദറായി കഴിയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് അവരുടെ അമ്മയായി കഴിയുകയായിരുന്നു 43 വയസുകാരിയായ സുസ്മിത. നടി എന്താണ് വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചിരുന്നവര്‍ക്ക് സന്തോഷിക്കാനുള്ള കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ സുസ്മിതയും കാമുകന്‍ റോഹ്മാന്‍ ഷോവലും വിവാഹിതരായി എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ദിവസങ്ങളായി ഇരുവരും ഉടന്‍ വിവാഹം കഴിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സുസ്മിത പുറത്ത് വിട്ട ചില ചിത്രങ്ങളാണ് പുതിയ വാര്‍ത്തകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ഇരുവരും അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. എന്നാല്‍ ഇത് എവിടെ നിന്നാണെന്നുള്ളത് വ്യക്തമല്ല. അതേ സമയം മക്കള്‍ കൂടെ ഇല്ലാത്തതിനാല്‍ താരദമ്പതികള്‍ ഹണിമൂണ്‍ ആഘോഷത്തിലാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ലോകസുന്ദരിയായ സുസ്മിതയും റോഹ്മാനും ഡേറ്റിംഗിലാവുന്നത്.
അടുത്തിടെ സുസ്മിതയുടെ സഹോദരനും വ്യവസായിയുമായ രാജീവ് സെന്നിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ റോഹ്മാനും എത്തിയിരുന്നു. ശേഷം സുസ്മിതയ്ക്കും മക്കള്‍ക്കുമൊപ്പം അവധിക്കാലം ആഘോഷിച്ചിരുന്നു. 'വോഗ്' മാസിക സുസ്മിത സെന്‍ വൈകാതെ വിവാഹിതയാവാന്‍ പോവുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ 'വോഗ്' മാസികയാണ് സുസ്മിത സെന്‍ വിവാഹിതയാവാന്‍ പോവുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റോഹ്മാന്‍ സുസ്മിതയോട് വിവാഹഭ്യര്‍ഥന നടത്തിയെന്നും നടി അതിന് സമ്മതം മൂളിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Click it and Unblock the Notifications