Just In
- 4 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 4 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 4 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 4 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
എകെ ബാലനോടും രവീന്ദ്രനാഥിനോടും നോ പറയാന്‍ സിപിഎം, ഇത്തവണ മത്സരിപ്പിക്കില്ല, ഇവര്‍ക്ക് ഇളവ്!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാമുകന് എപ്പോഴും കൂടെ തന്നെയുണ്ട്! കഠിനമായ വ്യായമം ചെയ്ത് നടി സുസ്മിത സെന്‍, ചിത്രങ്ങള്‍ കാണാം
ബോളിവുഡിലെ മുന്‍ നടി സുസ്മിത സെന്‍ തിരിച്ച് വരവിന്റെ പാതയിലാണ്. മക്കള്‍ക്കൊപ്പം സിംഗിള്‍ മദറായി കഴിയുകയായിരുന്ന നടിയുടെ ജീവിതത്തിലേക്ക് ഒരു പങ്കാളി കൂടി എത്തിയതോടെ കുടുംബം സന്തോഷമുള്ളതായി മാറി. രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു നടി. വര്‍ക്കൗട്ട് ചെയ്ത് ശരീരസൗന്ദര്യം സംരക്ഷിക്കുന്നതിന്റെ കാര്യത്തില്‍ സുസ്മിതുയം മാതൃകയാണ്.
വ്യായമം ചെയ്യുന്നതിന് സുസ്മിതയെ സഹായിക്കാന്‍ കാമുകന് റോഹ്മാന് ഷോവലും ഉണ്ട്. അത്തരത്തില്‍ ഏറ്റവും പുതിയ ചില ചിത്രങ്ങള്‍ നടി പുറത്ത് വിട്ടിരിക്കുകയാണ്. അതി കഠിനമായ വര്‍ക്കൗട്ട് ആയിരുന്നു ഇരുവരും ചെയ്തിരുന്നത്. ഇതിന് സഹായിക്കുന്ന റോഹ്മാന് ആണ് ചിത്രങ്ങളിലെല്ലാം ഉള്ളത്. ഒപ്പം ഒരു കുറിപ്പും സുസ്മിത എഴുതിയിരുന്നു.
പ്രയാസമേറിയ സമയങ്ങള്‍ക്ക് അവസാനമില്ല. കഠിമായ ചിലരത് ചെയ്യുന്നു. ജീവിതത്തില്‍ പ്രതിജ്ഞാബദ്ധമാി തുടരുന്നത് പവര്‍ഫുള്‍ ആണ്. ജീവിതം എല്ലായിപ്പോഴും അതിനുള്ള വഴി കണ്ടെത്തും. ഒരു ഘട്ടത്തില്‍ നമ്മളെല്ലാവരും ഒരു സേവനത്തില്‍ ഏര്‍പ്പെടേണ്ടതായി വരും. അത് എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരെ നമ്മളെ മാനസികമായി ശക്തരും ശാരീരിക ആരോഗ്യവുമുള്ളവരുമായിരിക്കാന് സഹായിക്കും. ലോകത്തിലേക്ക് സ്നേഹവും രോഗശാന്തിയും അയയ്ക്കുകയാണെന്നും സുസ്മിത എഴുതുന്നു.
ഇനിയും വിവാഹം കഴിക്കാതെ ഇത്രയും കാലം രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സിംഗിള്‍ മദറായി കഴിയുകയായിരുന്നു സുസ്മിത. ശേഷം ഒരു സുഹൃത്തിനെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെ സുസ്മിത വിവാഹിതയാവാന്‍ പോവുന്നതായി വാര്‍ത്തകളും വന്നു. എന്നാല്‍ ഇതുവരെ വിവാഹത്തെ കുറിച്ച് നടി മനസ് തുറന്നിട്ടില്ലെങ്കിലും ആണ് സുഹൃത്ത് സുസ്മിതയ്ക്കും മക്കള്‍ക്കുമൊപ്പമായിരുന്നു.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ സുസ്മിതയും കാമുകന് റോഹ്മാന് ഷോവലും വിവാഹിതരാവാന്‍ പോവുന്നതായിട്ടാണ് വാര്‍ത്തകള്‍ വന്നത്. ഇരുവരും ലിവിംഗ് ടുഗദറായി ജീവിക്കുകയാണെന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകള്‍. നേരത്തെ സുസ്മിതയുടെ സഹോദരന്റെ വിവാഹത്തിനും മറ്റ് പരിപാടികള്‍ക്കും ന്യൂയര്‍ ആഘോഷത്തിനും വെക്കോഷന്‍ സമയത്തുമെല്ലാം റോഹ്മാന് ഒപ്പമുണ്ടായിരുന്നു.
1994 ല്‍ ഐശ്വര്യ റായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കൊണ്ട് സുസ്മിത സെന്‍ ഫെമിന മിസ് ഇന്ത്യ കീരിടം സ്വന്തമാക്കിയിരുന്നു. പിന്നാലെ മിസ് യൂണിവേഴ്സ് മത്സരത്തിലും നടി പങ്കെടുത്തിരുന്നു. മിസ് വേള്‍ഡ് കൂടി ആയതോടെയാണ് സുസ്മിതയെ തേടി സിനിമയിലേക്കുള്ള അവസരങ്ങള്‍ വരുന്നത്. ദസ്റ്റക് എന്ന ചിത്രത്തിലാണ് ആദ്യമായി സുസ്മിത അഭിനയിക്കുന്നത്. പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു ലഭിച്ചത്. 2010 ലാണ് അവസാനമായി അഭിനയിക്കുന്നത്.