ഒടുവില്‍ ഗോസിപ്പുകള്‍ സത്യമായി! നടി സുസ്മിത സെന്നും കാമുകനും വിവാഹിതരാവുന്നു? ചിത്രങ്ങള്‍ കാണാം
ബോളിവുഡിലെ പ്രമുഖ താരസുന്ദരിമാരെ കുറിച്ചുള്ള വാര്‍ത്തകളാണ് അടുത്തിടെ തരംഗമായി കൊണ്ടിരിക്കുന്നത്. മലൈക അറോറ പാപ്പരാസികളുടെ ഇടയില്‍ കുടുങ്ങിയിട്ട് കാലം കുറേ ആയി. ഇപ്പോഴും നിരന്തരം നടിയുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. മലൈക മാത്രമല്ല ലോകസുന്ദരി സുസ്മിത സെന്നിന്റെ പേരും ഇപ്പോള്‍ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചകളിലുണ്ട്.
43 വയസുകാരിയായ സുസ്മിത ഇത്രയും കാലം വിവാഹം കഴിക്കാതെ കഴിഞ്ഞതെന്താണെന്ന് അന്വേഷിച്ച് നടന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ സുസ്മിതയും കാമുകനും ഉടന്‍ വിവാഹിതരാവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമാണോ എന്ന് അന്വേഷിച്ച് ആരാധകരും രംഗത്ത് എത്തി കൊണ്ടിരിക്കുകയാണ്.

അടുത്തിടെയാണ് സുസ്മിതയുടെ സഹോദരനും വ്യവസായിയുമായ രാജീവ് സെന്നിന്റെ വിവാഹം കഴിഞ്ഞത്. ഈ സമയത്തും ആരാധകര്‍ അന്വേഷിച്ചത് നടിയെ കുറിച്ചായിരുന്നു. മുംബൈയിലെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ജൂലൈ പതിനൊന്നിനാണ് രാജീവും ചാരു അശോപയും വിവാഹിതരാവുന്നത്. ശേഷം ബംഗാളി ആചാര പ്രകാരം ഗോവയില്‍ വെച്ച് നടത്തിയ വിവാഹ ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളു. രസകരമായ കാര്യം സുസ്മിതയ്‌ക്കൊപ്പം കാമുകന്‍ റോഹ്മാന്‍ ഷോളും സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നു എന്നതാണ്.

വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ സുസ്മിത റോഹ്മാനെ തന്റെ കുടുംബത്തിലെ ഒരു അംഗമായി കാണുന്നുണ്ടെന്ന കാര്യം പുറത്തറിഞ്ഞു. അതിനാല്‍ തന്നെ ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാവുമോ എന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഈ ദിവസങ്ങളില്‍ ഇരുവരും വിദേശത്ത് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നു.

ഇപ്പോള്‍ 'വോഗ്' മാസികയാണ് സുസ്മിത സെന്‍ വിവാഹിതയാവാന്‍ പോവുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റോഹ്മാന്‍ സുസ്മിതയോട് വിവാഹഭ്യര്‍ഥന നടത്തിയെന്നും നടി അതിന് സമ്മതം മൂളിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസങ്ങളില്‍ തന്നെ ചടങ്ങ് നടക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. അതേ സമയം സുസ്മിതയും റോഹ്മാനും ഇപ്പോള്‍ ഒന്നിച്ചാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

മിസ് യൂണിവേഴ്സ് പട്ടം നേടിയ താരസുന്ദരിയാണ് സുസ്മിത സെന്‍. 18-ാം വയസിലായിരുന്നു നടിയെ തേടി ഈ ഭാഗ്യമെത്തിയത്. 1994 ല്‍ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി കൊണ്ട് സുസ്മിത ഫെമിന മിസ്സ് ഇന്ത്യ കീരിടം നേടിയിരുന്നു. മിസ് യൂണിവേഴ്സ് ആയതോട് കൂടിയാണ് സുസ്മിതയുടെ കരിയര്‍ മാറി മറിഞ്ഞു. ഇതോടെ സിനിമയിലേക്ക് ഒത്തിരി അവസരങ്ങള്‍ ലഭിച്ചു. ഹിന്ദി സിനിമകള്‍ കൂടാതെ തമിഴ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. 2015 ല്‍ റിലീസിനെത്തിയ ബംഗാളി ചിത്രത്തിലാണ് സുസ്മിത അവസാനമായി അഭിനയിച്ചത്. പൂര്‍ണമായും സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടിയിപ്പോള്‍.

ഇത്രയും കാലം വിവാഹം കഴിക്കാതെ സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു സുസ്മിത. ഇവര്‍ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിരുന്നുയ. 2001 ല്‍ റിനി എന്ന പെണ്‍കുട്ടിയെയും 2010 ല്‍ ആലിഷ എന്ന കുട്ടിയെയുമാണ് സുസ്മിത ദത്ത് എടുക്കുന്നത്. പിന്നീട് സിംഗിള്‍ മദര്‍ ആയി ജീവിക്കാനായിരുന്നു നടി തീരുമാനം എടുത്തു. ഇപ്പോള്‍ കാമുകനൊപ്പം വിദേശത്ത് അവധി ആഘോഷിക്കുമ്പോള്‍ നടിയ്‌ക്കൊപ്പം രണ്ട് മക്കളമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.


Click it and Unblock the Notifications