For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായിയെ പേടിച്ച് പിന്മാറാന്‍ തീരുമാനിച്ചു! ഒടുവില്‍ ഭാഗ്യം തേടി എത്തിയതോ സുസ്മിത സെന്നിനും

  |

  1994 ല്‍ രണ്ട് സുന്ദരിമാര്‍ ചേര്‍ന്ന് ഇന്ത്യയ്ക്ക് അഭിമാനിക്കാനുള്ള നേട്ടങ്ങളാണ് സമ്മാനിച്ചത്. മിസ് യൂണിവേഴ്‌സ്, മിസ് വേള്‍ഡ്, രണ്ട് നേട്ടങ്ങളാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യയിലേക്ക് എത്തിയത്. മിസ് യൂണിവേഴ്‌സായി സുസ്മിത സെന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഐശ്വര്യ റായി ആയിരുന്നു മിസ് വേള്‍ഡ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെ രണ്ട് നേട്ടങ്ങള്‍ ഒരു വര്‍ഷം തന്നെ വരുന്നത്.

  മിസ് യൂണിവേഴ്‌സും ബോളിവുഡിലെ മുന്‍നിര നായികയുമായിരുന്ന സുസ്മിത സെന്നിന്റെ വീഡിയോസ് അടുത്തിടെ പുറത്ത് വന്നിരുന്നു. താന്‍ മത്സരത്തിന് പോയപ്പോള്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് പറഞ്ഞ വീഡിയോ ആയിരുന്നു വൈറലായത്. ഇപ്പോഴിതാ ഐശ്വര്യ റായിയും താനും തമ്മിലുള്ള ഒരു മത്സരത്തെ കുറിച്ച് പറയുകയാണ് നടി.

  ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സുസ്മിത ഇന്ത്യയെ പ്രതിനിധികരിച്ച് മത്സരിക്കുകയും വിജയിക്കുയും ചെയ്തു. ആ വര്‍ഷം തന്നെയായിരുന്നു മിസ് ഇന്ത്യ റണ്ണറപ്പായ ഐശ്വര്യ റായി മിസ് വേള്‍ഡ് മത്സരത്തിലൂടെ വിജയിച്ചത്. എന്നാല്‍ അതേ വര്‍ഷം തന്നെ ഐശ്വര്യ റായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കൊണ്ട് സുസ്മിത സെന്‍ ഫെമിന മിസ് ഇന്ത്യ കീരിടം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ സുസ്മിതയും ഐശ്വര്യയും ഒപ്പത്തിനൊപ്പം എത്തി. ടൈ ബ്രേക്കര്‍ റൗണ്ടിലാണ് സുസ്മിത ഐശ്വര്യയെ തോല്‍പ്പിച്ചത്. ഈ മത്സരത്തില്‍ മലയാളി കൂടിയായ നടി ശ്വേത മേനോന്‍ നാലാം സ്ഥാനത്ത് എത്തിയിരുന്നു.

  എന്നാല്‍ അന്ന് പതിനെട്ട് വയസുകാരിയായിരുന്ന സുസ്മിത സെന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഭയപ്പെട്ടിരുന്നു. കാരണം ഐശ്വര്യ റായിയുടെ സാന്നിധ്യമായിരുന്നു. മോഡലിങ് രംഗത്ത് ചുവടുറപ്പിച്ചതിനാല്‍ ഐശ്വര്യ നേരത്തെ തന്നെ പ്രശസ്തിയിലേക്ക് എത്തിയിരുന്നു. ഐശ്വര്യയെ പോലെ ഒരാള്‍ മത്സരിക്കാനുള്ളപ്പോള്‍ തനിക്ക് വിജയിക്കാന്‍ സാധിക്കുമോ എന്ന് പേടി സുസ്മിതയ്ക്കുണ്ടായിരുന്നു. അത് കൊണ്ട് മത്സരത്തിന് അയച്ച അപേക്ഷ പിന്‍വലിക്കാന്‍ സുസ്മിത തീരുമാനിച്ചു. പക്ഷ അമ്മയുടെ ശക്തമായ എതിര്‍പ്പ് മൂലം ആ തീരുമാനം വേണ്ടെന്ന് വെക്കുകയായിരുന്നു. ഒടുവില്‍ മത്സരത്തില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.

  എല്ലാ റൗണ്ടുകളിലും ഐശ്വര്യ റായി മുന്നിട്ട് നിന്നിരുന്നതിനാല്‍ തോല്‍ക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതിയിരുന്നത്. പിന്നീട് ഐശ്വര്യ റായി ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുത്ത അനൗണ്‍സ്‌മെന്റ് വന്നപ്പോഴെക്കും സുസ്മിത കരയാന്‍ ആരംഭിച്ചിരുന്നു. റണ്ണറപ്പ് പോലും ആവാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമായിരുന്നു അതിന് ശേഷം വിന്നറെ പ്രഖ്യാപിച്ചപ്പോള്‍ തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും സുസ്മിത പറയുന്നു. അന്ന് മത്സരത്തിന് വന്നപ്പോള്‍ ധരിച്ച വസ്ത്രങ്ങള്‍ സരോജിനി നഗറില്‍ നിന്നും ഒരു ലോക്കല്‍ ടൈലറാണ് തനിക്ക് അതൊക്കെ തുന്നി തന്നത്.

  നാല് ഗൗണ്‍ ആയിരുന്നു മിസ് ഇന്ത്യ മത്സരത്തില്‍ ധരിക്കേണ്ടിയിരുന്നത്. ഒരു സാധാരണ മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നും വരുന്നതിനാല്‍ അതിന്റേതായ പരിമിതികള്‍ തനിക്കുണ്ടായിരുന്നു. എന്റെ അമ്മ ചോദിച്ചു. അതിനിപ്പോ എന്താണ കുഴപ്പം. അവര് നിന്റെ വസ്ത്രത്തിലല്ല നോക്കുക. നിന്നെയാണ്. അത് കൊണ്ട് ഞങ്ങള്‍ സരോജിനി നഗറിലെ മാര്‍ക്കറ്റില്‍ പോയി തുണിത്തരങ്ങള്‍ വാങ്ങി ഒരു ലോക്കല്‍ ടൈലറിന് കൊടുത്തു. ഇത് ടിവിയില്‍ വരും. അത് കൊണ്ട് നന്നായി തയ്യാറാക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അയാളുടെ ജോലി മനോഹരമായി ചെയ്യുകയും ചെയ്തു.

  സൗന്ദര്യ മത്സരത്തിലെ വിജയത്തിന് ശേഷം ഫാഷന്‍ ലോകത്തും സിനിമാ രംഗത്തും സുസ്മിതയെക്കാള്‍ പ്രശസ്തി നേടിയത് ഐശ്വര്യ റായി ആയിരുന്നു. അത് കൊണ്ട് തന്നെ സുസ്മിതയും ഐശ്വര്യയും തമ്മില്‍ അത്ര രസത്തിലല്ലെന്നും ഗോസിപ്പുകള്‍ വന്നിരുന്നു. ഇതിനുള്ള മറുപടിയും സുസ്മിത പങ്കുവെച്ചു. 'ഞാനും ഐശ്വര്യയും തമ്മില്‍ ഊഷ്മളമായ ബന്ധമാണുള്ളത്. ഞങ്ങള്‍ എന്തിന് വഴക്കിടണം. എന്തിന് പിണങ്ങണം? അടുത്ത സുഹൃത്തുക്കള്‍ എന്ന് വിളിക്കാനാവില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. സൗന്ദര്യമത്സരത്തിന് ശേഷം രണ്ട് പേരും അവരുടേതായ തിരക്കുകളിലേക്ക് പോയി.

  English summary
  Sushmita Sen Took Back Her Miss India Pageant Entry, This Is The Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X