തന്നെക്കാള്‍ പ്രായം കുറഞ്ഞ മോഡല്‍ കാമുകനായിട്ടെത്തി; സുസ്മിതയുടെ പ്രണയകഥ വീണ്ടും ചര്‍ച്ചയാവുന്നു

പ്രണയത്തിന്റെയും വിവാഹത്തിന്റെയും പേരില്‍ അടുത്ത കാലത്തായി നിരന്തരം വാര്‍ത്തകളില്‍ ഇടംനേടാറുള്ള ബോളിവുഡ് നടിയാണ് സുസമിത സെന്‍. ത്രയോ വര്‍ഷങ്ങളായി സിംഗിള്‍ മദറായി കഴിഞ്ഞിരുന്ന സുസ്മിതയുടെ ജീവിതത്തിലേക്ക് റോഹ്മാന്‍ ഷോവല്‍ കടന്ന് വന്നതോടെ വലിയ മാറ്റമാണ് സംഭവിച്ചത്. ഇപ്പോള്‍ രണ്ട് പെണ്‍മക്കള്‍ക്കും കാമുകനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി.

ഇതിനിടെ സുസ്മിതയുടെ ജന്മദിനം വന്നെത്തിയിരിക്കുകയാണ്. 1975 ല്‍ ജനിച്ച നടി തന്റെ 45-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. സുസ്മിതയുടെ പിറന്നാള്‍ ദിനത്തിലും ഏറെ ചര്‍ച്ചയാവുന്നത് നടിയെക്കാള്‍ വളരെ പ്രായം കുറഞ്ഞയാളെ പങ്കാളിയായി തിരഞ്ഞെടുത്തു എന്നതാണ്. നേരത്തെ പല അഭിമുഖങ്ങളിലും റോഹ്മന്റെ പ്രായത്തെ കുറിച്ചുള്ള ചോദ്യത്തിന് നടി വ്യക്തമായ ഉത്തരം നല്‍കിയിരുന്നു.

 susu-rooh-

സുസ്മിതയ്ക്ക് നാല്‍പത്തിനാല് വയസുള്ളപ്പോള്‍ റോഹ്മാന്റെ പ്രായം 29 ആയിരുന്നു. നേരെ തിരിച്ച് സംഭവിക്കാറുണ്ടെങ്കിലും പങ്കാളികള്‍ തമ്മിലുള്ള പ്രായവ്യത്യാസം പലപ്പോഴും ചര്‍ച്ചയായി. എന്നാല്‍ റേഹ്മാനെ പരിചയപ്പെടുന്ന സമയത്ത് അദ്ദേഹത്തിന്റെ യഥാര്‍ഥ പ്രായം തനിക്കറിയില്ലായിരുന്നുവെന്നാണ് സുസ്മിത വെളിപ്പെടുത്തിയത്. ഞങ്ങളുടെ സൗഹൃദച്ചിന്റെ തുടക്കത്തില്‍ ചില കാരണങ്ങളാല്‍ അദ്ദേഹം സ്വന്തം പ്രായം മറച്ച് വെച്ചു.

ഞാന്‍ അദ്ദേഹത്തോട് നിരന്തരം പ്രായം ചോദിച്ച് കൊണ്ടേ ഇരുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് എത്ര വയസായി? നിങ്ങള്‍ കാഴ്ചയില്‍ വളരെ ചെറുപ്പമാണല്ലോ എന്നൊക്കെയായിരുന്നു അവന്‍ പറഞ്ഞിരുന്നത്. പിന്നെ എന്റെ പ്രായം ഊഹിച്ചെടുത്തോളു എന്നായിരുന്നു നിലപാട്. വളരെ വൈകിയാണ് അവന്റെ യഥാര്‍ഥ പ്രായം ഞാന്‍ മനസിലാക്കുന്നത്. ഞങ്ങള്‍ തിരഞ്ഞെടുത്തതല്ല ഇതൊന്നും. ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു. ഇത് വിധിക്കപ്പെട്ടതാായിരുന്നു.

 susu-rooh-

ഞാനൊരിക്കലും എന്നെക്കാള്‍ 15 വയസിന് ഇളയൊരാളെ വിവാഹം കഴിക്കുമെന്ന് കരുതിയിരുന്നില്ല. എന്നുമാണ് പ്രായത്തെ കുറിച്ചുള്ള ചോദ്യത്തിന് സുസ്മിത നല്‍കിയ ഉത്തരം. ലോകം മുഴുവന്‍ അറിയപ്പെടുന്ന മോഡലും നടിയുമൊക്കെയായി വളര്‍ന്നെങ്കിലും കുടുംബ ജീവിതത്തിന്റെ കാര്യത്തില്‍ സുസ്മിത പിന്നോട്ടായിരുന്നു. വിവാഹം കഴിക്കുന്നതിനോട് താല്‍പര്യം പ്രകടിപ്പിക്കാത്ത നടി രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സിംഗിള്‍ മദറായി കഴിയുകയായിരുന്നു. അങ്ങനെയിരിക്കെയാണ് റോഹ്മാനെ പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും.

Recommended Video

ദിലീപും മഞ്ജുവും ചേർന്ന് സല്ലാപം 2..അഡ്വാൻസ് വരെ കൊടുത്ത..പക്ഷെ

കഴിഞ്ഞ രണ്ട് വര്‍ഷത്തിന് മുകളിലായി സുസ്മിതയ്ക്കും മക്കള്‍ക്കുമൊപ്പമാണ് റോഹ്മാന്‍ താമസിക്കുന്നത്. ഇവരുടെ യാത്രകളിലും മറ്റും താങ്ങും തണലുമായി ഉണ്ടാവുന്ന പ്രിയതമനെ കുറിച്ച് സുസ്മിതയും വാചാലയാവാറുണ്ട്. ഇരുവരും ഇനിയും വിവാഹം കഴിച്ചിട്ടില്ലെങ്കിലും ലിവിംഗ് ടുഗദറായി കഴിയുകയാണ്. അടുത്തിടെ ഇളയ മകള്‍ക്ക് പിറന്നാള്‍ സന്ദേശമയച്ച് റോഹ്മാന്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X