'പ്രണയത്തിനും മുകളിലാണ് എനിക്ക് പരസ്പര ബഹുമാനം'; കാമുകനുമായി പിരിഞ്ഞതിനെ കുറിച്ച് സുസ്മിത സെൻ

വിശ്വസുന്ദരിപ്പട്ടത്തിലൂടെ ആരാധകരുടെ മനംകവർന്ന താരമാണ് നടി സുസ്മിത സെൻ. സിനിമകളിൽ സജീവമായ കാലത്താണ് താരം രണ്ട് പെൺകുട്ടികളെ ദത്തെടുത്തത്. മക്കൾക്കൊപ്പമുള്ള വിശേഷങ്ങളും സുസ്മിത നിരന്തരം പങ്കുവെക്കാറുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത നടി കൂടിയാണ് സുസ്മിത. നാൽപ്പത്തഞ്ചാം വയസിലും വ്യായാമത്തിനും ഫിറ്റ്നസിനും എന്നും മുൻ​ഗണ നൽകാറുണ്ട് സുസ്മിത സെൻ. വിശ്വസുന്ദരിപ്പട്ടം ആദ്യമായി ഇന്ത്യയിലെത്തിച്ച താരം കൂടിയാണ് സുസ്മിത സെൻ.

1994ലാണ് ഇന്ത്യയ്ക്ക് വേണ്ടി ഈ നേട്ടം സുസ്മിത കൈവരിച്ചത്. തൻറെ 18-ാം വയസിലാണ് വിശ്വസുന്ദരിപ്പട്ടം സുസ്മിത സ്വന്തമാക്കുന്നത്. വിശ്വ സുന്ദരിപ്പട്ടം നേടിയ ശേഷം സിനിമയിലേക്ക് നിരവധി അവസരങ്ങൾ സുസ്മിതയെ തേടി എത്തി. ആദ്യ ചിത്രം ബോളിവുഡിലായിരുന്നു. പിന്നീട് തമിഴിലേക്ക് എത്തി. രട്ചകൻ ആയിരുന്നു സുസ്മിതയുടെ ആദ്യ തമിഴ് സിനിമ. പിന്നീട് മുതൽവൻ അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചു. ഹർനാസ് സന്ധു അടുത്തിടെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയപ്പോൾ തനിക്കുണ്ടായ കയ്പേറിയ അനുഭവങ്ങളെ കുറിച്ച് സുസ്മിത പറഞ്ഞിരുന്നു.‌

വിശ്വസുന്ദരിപ്പട്ടം നേടി ശ്രദ്ധേയയായി

അവിവാഹിതയാണ് സുസ്മിത. വർഷങ്ങളായി റോഹ്മാൻ ഷോവലുമായി സുസ്മിത പ്രണയത്തിലായിരുന്നു. സ്വര ചേർച്ചകൾ ഇല്ലാത്തതിനാൽ അടുത്തിടെയാണ് ഇരുവരും പിരിഞ്ഞത്. ആ പ്രണയം അവസാനിച്ചുവെന്ന് സുസ്മിത തന്നെയാണ് സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. ഫാഷൻ മോഡലാണ് റോഹ്മാൻ. 'സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും. എന്നാൽ ആ ബന്ധം അവസാനിച്ചു. സ്‌നേഹം നിലനിൽക്കുന്നു' എന്നായിരുന്നു പ്രണയ തകർച്ചയെ കുറിച്ച് സുസ്മിത കുറിച്ചത്. നിയമപരമായി വിവാഹിതരല്ലെങ്കിലും റോഹ്മാനും സുസ്മിതയും വർഷങ്ങളായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഒരു ഫാഷൻ ഷോയിൽ വെച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്.

റോഹ്മാനുമായുള്ള പ്രണയം

ആ പരിചയും പിന്നീട് സൗഹൃദത്തിലേക്കും പ്രയണത്തിലേക്കും വഴിമാറുകയായിരുന്നു. ‌ഇരുവരും തമ്മിൽ പതിനഞ്ച് വയസിന്റെ വ്യത്യാസമുണ്ട്. സുസ്മിത റോഹ്മാൻ പ്രണയം കത്തി നിന്നിരുന്ന സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഇരുവരുടേയും പ്രായ വ്യത്യാസം തന്നെയായിരുന്നു. പ്രായവ്യത്യാസത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഉണ്ടായപ്പോഴും ഇരുവരും അതിനെ കാര്യമാക്കി എടുത്തിരുന്നില്ല. പ്രണയ തകർച്ചയ്ക്ക് ശേഷം ഇടയ്ക്കിടെ പരസ്പര സ്നേഹത്തെ കുറിച്ചെല്ലാം സുസ്മിത സോഷ്യൽ മീഡിയയിൽ കുറിക്കാറുണ്ട്. സ്നേഹത്തിനും ബഹുമാനത്തിനും ബന്ധങ്ങൾക്കിടയിലുള്ള സ്ഥാനത്തെ കുറിച്ചുള്ള സുസ്മതിയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ആരാധകരുമാ.യി സോഷ്യൽമീഡിയ വഴി സംവദിക്കവെയാണ് ചോദ്യത്തിനുള്ള ഉത്തരമായി സുസ്മിത ബന്ധങ്ങളെ കുറിച്ച് സംസാരിച്ചത്.

സ്നേഹത്തേക്കാൾ‌ വേണ്ടത് പരസ്പര ബഹുമാനം

'സ്‍നേഹമുണ്ടാകുകയും ഇല്ലാതെയുമാകും. എന്നാൽ ബഹുമാനമുണ്ടെങ്കിൽ സ്‍നേഹത്തിന് സ്വയം പ്രകടിപ്പിക്കാൻ രണ്ടാമതൊരു അവസരം നൽകും. ബഹുമാനമെന്നതാണ് എല്ലാം. നിങ്ങൾ സ്നേഹത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ അത് താൽക്കാലികമായിരിക്കും. ബഹുമാനം ഇല്ലെങ്കിൽ സ്നേഹം പിന്നിലേക്ക് പോകും. എനിക്ക് ബഹുമാനം അത്ര പ്രധാനമാണ്. യഥാർത്ഥ ജീവിതത്തിലെ ആളുകളുടെ യഥാർത്ഥ ഡോക്യുമെന്ററികൾ കാണാൻ ഇഷ്‍ടപ്പെടുന്നു. ജീവിതത്തിലുടനീളം അസാധാരണമായ കാര്യങ്ങൾ ചെയ്‍ത സാധാകരണക്കാരായ ആളുകളുടെ കഥകൾ അറിയാൻ ഇഷ്‍ടമാണ്' ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി സുസ്മിത പറഞ്ഞു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
വിവാദമായ പ്രണയം

2018 മുതലാണ് സുസ്മതയും റോഹ്മാനും പ്രണയിച്ച് തുടങ്ങിയത്. ഇരുവരുടേയും വിവാഹ വാർത്ത കേൾക്കാൻ ആ​ഗ്രഹിച്ചിരുന്ന ആരാധകർക്കിടയിലേക്കാണ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർ‌ത്ത എത്തിയത്. റെനി, അലിഷ എന്നിങ്ങനെ പേരുള്ള രണ്ട് മക്കളാണ് സുസ്മിതയ്ക്കുള്ളത്. ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്ന ആര്യ എന്ന വെബ്സീരിസിലാണ് സുസ്മിത ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

More from Filmibeat

Read more about: susmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X