എല്ലാ ജന്മത്തിലും നിങ്ങളുടെ മകളാകണം; ഞങ്ങളുടെ അമ്മയായതിന് നന്ദി; ഹൃദ്യമായ കുറിപ്പുമായി സുസ്മിതയുടെ മകൾ

മിസ് യൂണിവേഴ്സ് പട്ടം ചൂടി ഇന്ത്യയുടെ അഭിമാനമായി മാറിയ സുസ്മിത സെൻ ജീവിതത്തിലൂടനീളം ഈ ഖ്യാതിയുടെ മൂല്യം കാത്ത് സൂക്ഷിച്ച താരമാണ്. തന്റേതായ തീരുമാനങ്ങളിൽ ഉറച്ച് നിന്ന സുസ്മിത ബോളിവുഡിലെ പേരും പ്രശസ്തിയും ലഭിച്ചപ്പോഴും ഇതിൽ മാറ്റം വരുത്തിയില്ല. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിക്കാത്ത സാഹ​ചര്യത്തിലാണ് സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കാൻ സുസ്മിത സെൻ തീരുമാനിച്ചത്. ഇതിനിടെ ദത്തെടുക്കലിലൂടെ അമ്മയാകാനും സുസ്മിത തയ്യാറായി. 24ാം വയസിലാണ് സുസ്മിത സെൻ ആദ്യത്തെ കുഞ്ഞിനെ ദത്തെടുക്കുന്നത്. റെനി എന്നാണ് മകൾക്കിട്ട പേര്.

രണ്ടാമതും ദത്തെടുക്കാൻ സുസ്മിത തയ്യാറായി. അലിഷ എന്നാണ് താരം പിന്നീട് ദത്തെടുത്ത മകളുടെ പേര്. രണ്ട് പേർക്കുമായി തന്റെ ജീവിതത്തിന്റെ വലിയൊരു ഭാ​ഗം തന്നെ മാറ്റി വെക്കാൻ സുസ്മിത തയ്യാറായി. ഇപ്പോഴിതാ സുസ്മിതയുടെ 48ാം പിറന്നാളിന് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മകൾ റെനി സെൻ. 'ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞിന് പിറന്നാൾ ആശംസകൾ. നിങ്ങൾ ദൈവത്തിന്റെ ഏറ്റവും നല്ല അനു​ഗ്രഹമാണ്. അലിഷയും ഞാനും അലിയയും ( സഹോദരിയുടെ മകൾ ) നിങ്ങളെ അതിരുകളില്ലാതെ സ്നേഹിക്കുന്നു. ഞങ്ങളുടെ അമ്മയായതിന് നന്ദി'

Sushmita Sen

'കരുണയോടൊപ്പം അപാരപമായ ധൈര്യം കാണിക്കാൻ എന്ന പഠിപ്പിച്ചതിന്. എന്തിനെങ്കിലും വേണ്ടി നിലകൊള്ളാനും എല്ലാത്തിലും വീഴാതിരിക്കാനും പഠിപ്പിച്ചതിന്, ഒപ്പം ജീവിതത്തിൽ കുറുക്കുവഴികളില്ലെന്നും സ്നേ​ഹത്തോടെയും സ്ഥിരതയോടെയും സത്യസന്ധമായി പ്രവർത്തിക്കുക എന്നതാണ് വിജയത്തിലേക്കുള്ള ഏകവഴി എന്ന് കാണിച്ച് തന്നതിനും. ഒരു അമ്മയുടെ സ്നേഹത്തേക്കാൾ വലുതായി ഒന്നുമില്ല'

'എല്ലാ ജന്മത്തിലും നിങ്ങളുടെ മകളായി ജനിക്കണം. നിങ്ങളുടെ ഹൃദയം ആ​ഗ്രഹിക്കുന്നതെല്ലാം നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 48 വയസിൽ മറ്റാരെയും ഇത്രയും ഭം​ഗിയിൽ കണ്ടിട്ടില്ല' എന്നും റെനി സെൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ദത്തെടുക്കലിനെക്കുറിച്ചും മക്കൾക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചും സുസ്മിത മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്.

Sushmita Sen

മക്കളോട് രണ്ട് പേരോടും ദത്തെ‌ടുക്കലിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് സുസ്മിത വ്യക്തമാക്കിയത്. ഹൃദയത്തിൽ നിന്നും പിറന്നവരാണെന്നാണ് അവരെ പറഞ്ഞ് മനസിലാക്കിയതെന്നും നടി അന്ന് ചൂണ്ടിക്കാട്ടി. റെനിക്ക് 16 വയസ് തികഞ്ഞപ്പോൾ ജന്മം നൽകിയ മാതാപിതാക്കളെക്കുറിച്ച് സംസാരിച്ചു.

അവരെക്കുറിച്ച് അറിയില്ലെങ്കിലും കോടതി രേഖകളിൽ നിന്ന് മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താമെന്ന് പറഞ്ഞു. എന്തിനാണ് അത് കണ്ടുപിടിക്കുന്നതെന്ന് മകൾ ചോദിച്ചപ്പോൾ അത് അറിയാനുള്ള അവകാശം നിനക്കുണ്ടൊണ് പറഞ്ഞതെന്ന് മറുപടി നൽകി. ഒരു നിമിഷം ആലോചിച്ച ശേഷം തനിക്ക് അറിയേണ്ട എന്നാണ് മകൾ നൽകിയ മറുപടിയെന്നും സുസ്മിത സെൻ അന്ന് തുറന്ന് പറഞ്ഞു.

അഭിനയ രം​ഗത്ത് വീണ്ടും സജീവമാകുകയാണ് സുസ്മിത സെൻ. ആര്യ സീരീസിന്റെ മൂന്നാം സീസണാണ് സുസ്മിതയുടെ പുതിയ പ്രൊജക്ട്. അടുത്തിടെ പുറത്തിറങ്ങിയ സീസണിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആര്യയുടെ ഒന്നാം സീസണിലൂടെയാണ് സുസ്മിത അഭിനയ രം​ഗത്തേക്ക് മടങ്ങി വന്നത്.

മികച്ച വരവേൽപ്പ് നടിക്ക് തിരിച്ച് വരവിൽ ലഭിച്ചു. ഒടിടി പ്രൊജക്ടുകൾക്കാണ് സുസ്മിത ഇന്ന് പ്രാധാന്യം നൽകുന്നത്. മികച്ച അവസരങ്ങൾ തനിക്ക് ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് ലഭിക്കുന്നെന്ന് സുസ്മിത സെൻ അടുത്തിടെ ചൂണ്ടിക്കാണിക്കുകയമുണ്ടായി.

Read more about: sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X