സുസ്മിത സെന്നിന്റെ സഹോദരന്‍ ഭാര്യയുമായി പിരിഞ്ഞു; അദ്ദേഹം നല്ലൊരു അച്ഛനല്ല, മകളെ കൈയ്യിലെടുത്ത് നടി

നടി സുസ്മിത സെന്നും കാമുകന്‍ റോഹ്മാന്‍ ഷോവലും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും സന്തുഷ്ടരായി കഴിഞ്ഞിരുന്നെങ്കിലും ചില പൊരുത്തക്കേടുകള്‍ വന്നതോടെ ബന്ധം അവസാനിപ്പിച്ചു. ഇതിന് പിന്നാലെ സുസ്മിതയുടെ സഹോദരന്‍ രാജീവ് സെന്നും അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയുമെത്തി.

ടെലിവിഷന്‍ നടി ചാരു അസോപയെ ആണ് രാജീവ് സെന്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. താരങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് മുന്‍പ് വാര്‍ത്ത വന്നെങ്കിലും അന്ന് മകളെ പിരിഞ്ഞിരിക്കാന്‍ പറ്റില്ലെന്ന് അടക്കം നിരവധി കാര്യങ്ങള്‍ രാജീവ് പറഞ്ഞിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി ചാരു അസോപ എത്തിയിരിക്കുകയാണ്. യൂട്യൂബിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ഭര്‍ത്താവിനെ കുറിച്ച് ചാരു മനസ് തുറന്നത്.

രാജീവുമായിട്ടുള്ള ബന്ധത്തില്‍ ചാരു സന്തോഷവതി അല്ലെന്നുള്ളതാണ് പ്രധാന പ്രശ്‌നം

മുന്‍പ് പല തവണ വിവാഹമോചന വാര്‍ത്ത വന്നെങ്കിലും ഇത്തവണ നിയമപരമായി ഇരുവരും ബന്ധം വേര്‍പ്പെടുത്തുമെന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. രാജീവുമായിട്ടുള്ള ബന്ധത്തില്‍ ചാരു സന്തോഷവതി അല്ലെന്നുള്ളതാണ് പ്രധാന പ്രശ്‌നം. അദ്ദേഹം നല്ലൊരു ഭര്‍ത്താവുമല്ല, നല്ലൊരു പിതാവും അല്ലെന്നാണ് ചാരുവിന്റെ ആരോപണം. ഇതൊക്കെ സൂചിപ്പിച്ച് കൊണ്ടുള്ള വീഡിയോയാണ് യൂട്യൂബിലൂടെ നടി പങ്കുവെച്ചത്.

ഒരു ഉത്തരവാദിത്തവും കാണിക്കാത്ത പിതാവാണ് രാജീവ്

ഫാദേഴ്‌സ് ഡേ യില്‍ ചാരു പങ്കുവെച്ച വീഡിയോയില്‍ രാജീവ് എങ്ങനെയാണ് ആ ദിവസം ആഘോഷിക്കുന്നതെന്നും സൂചിപ്പിച്ചു. ഒരു ഉത്തരവാദിത്തവും കാണിക്കാത്ത പിതാവാണ് രാജീവ്. അദ്ദേഹം മകള്‍ സിയാനയുടെ ഫോട്ടോ അന്ന് പോസ്റ്റ് ചെയ്തിരുന്നു. മകളുടെ ഫോട്ടോ പുറത്ത് വിടരുതെന്നും മറ്റുള്ളവരുടെ കണ്ണുകളില്‍ മകളുടെ മുഖം വരുതെന്നും തന്നോട് പറഞ്ഞ ആളാണ് രാജീവ്. എന്നിട്ട് അദ്ദേഹം തന്നെ കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടു.

ഇവിടെ രാജീവിന്റെ രണ്ട് നിലപാടുകളെയാണ് ചാരു പുറത്ത് വിട്ട

ഇവിടെ രാജീവിന്റെ രണ്ട് നിലപാടുകളെയാണ് ചാരു പുറത്ത് വിട്ടത്. മകളെ സംരക്ഷിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഞങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണമെന്നുമാണ് ചാരു രാജീവിനോട് അപേക്ഷിക്കുന്നത്. ഇതോടെ താരങ്ങളുടെ ദാമ്പത്യ ജീവിതം പൊതുസമൂഹത്തിലും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. വാര്‍ത്തകളില്‍ പറഞ്ഞതിനെക്കാളും മോശമായിട്ടുള്ള നിലയിലേക്ക് ഈ ബന്ധമെത്തിയെന്ന കാര്യം വ്യക്തമാണ്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
കുഞ്ഞിന്റെ അച്ഛനും അമ്മയുമെല്ലാം താന്‍ തന്നെയാണെന്ന് ചാരു പറയുന്നു

മാത്രമല്ല ഫാദേഴ്‌സ് ഡേ യില്‍ മകളെ എടുത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ചാരുവും ആ ദിവസത്തിന്റെ ആശംസകള്‍ അറിയിച്ചു. അതിനര്‍ഥം കുഞ്ഞിന്റെ അച്ഛനും അമ്മയുമെല്ലാം താന്‍ തന്നെയാണെന്ന് ചാരു പറയുന്നത് പോലെയാണ്. മാത്രമല്ല തന്റെ അമ്മയോടൊപ്പം ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയാണെന്ന് മകള്‍ പറയുന്നത് പോലെയുള്ള ക്യാപ്ഷനും നടി നല്‍കിയിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പേ രാജീവും ചാരുവും വേര്‍പിരിഞ്ഞിരുന്നു. രണ്ടാളും രണ്ടിടങ്ങളിലേക്ക് താമസവും മാറ്റി. എന്തായാലും പരസ്യമായി തന്നെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയ സ്ഥിതിയ്ക്ക് ഈ ബന്ധത്തിന് അധികം ആയൂസില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X