നിരാശ പ്രകടിപ്പിക്കരുത്! അവര്‍ നിങ്ങളെ മുതലെടുക്കും! വെളിപ്പെടുത്തലുമായി സുസ്മിത സെന്‍

By Prashant V R

ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടി സുസ്മിത സെന്‍. സിനിമാ പാരമ്പര്യമൊന്നുമില്ലാതെ എത്തിയ താരം ബോളിവുഡില്‍ തന്റെതായ ഒരു സ്ഥാനം നേടിയെത്തിരുന്നു. ജീവിതംകൊണ്ടും നിലപാടുകള്‍ കൊണ്ടും മറ്റു താരങ്ങളില്‍ നിന്നും വേറിട്ടുനിന്ന വ്യക്ത്വിത്വം കൂടിയാണ് സുസ്മിത. അടുത്തിടെ 27കാരനായ റോഹ്മാന്‍ ഷാലിനുമായുളള പ്രണയത്തിലൂടെയാണ് 42 കാരിയായ നടി വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

പിന്നാലെ സുസ്മിതക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ വന്നെങ്കിലും നടി അതൊന്നും കാര്യമാക്കിയിരുന്നില്ല. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു വെബ് സീരീസിലുടെ അടുത്തിടെ നടി അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. അതേസമയം സിനിമാ മേഖലയിലെ മറ്റ് അഭിനേതാക്കളില്‍ നിന്ന് വേറിട്ടതായിരുന്നു തന്റെ അനുഭവങ്ങളെന്ന് ഒരഭിമുഖത്തില്‍ സുസ്മിത സെന്‍ പറഞ്ഞിരുന്നു.

Recommended Video

സുശാന്തിന്റെ മരണത്തില്‍ എട്ട് താരങ്ങള്‍ക്കെതിരെ കേസ് | FilmiBeat Malayalam
മിസ് യൂണിവേഴ്‌സ് നേട്ടം

മിസ് യൂണിവേഴ്‌സ് നേട്ടം സിനിമാ മേഖലയ്ക്ക് പുറത്ത് നിന്നായിട്ട് പോലും തനിക്ക് അവസരങ്ങള്‍ നേടിത്തരികയായിരുന്നു. സൗന്ദര്യ മല്‍സരം വിജയിച്ചതുകൊണ്ടാണ് തനിക്ക് അവസരം ലഭിച്ചത്. ഒരിക്കലും ഒരു അഭിനേതാവാകണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല,. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ നിന്ന് പഠിക്കാനും വളരാനും തനിക്ക് സാധിച്ചു.

ഞാന്‍ നൂറ് ശതമാനം

ഞാന്‍ നൂറ് ശതമാനം പരിശ്രമിച്ചിട്ടും എന്റെ ആദ്യ കാല ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു. അതിന് ശേഷമാണ് സിനിമയില്‍ കഴിവ് തെളിയിക്കണമെന്ന തീവ്രമായ ആഗ്രഹമുണ്ടായത്. സിനിമയോട് അത്രയധികം താല്‍പര്യമുളള ഒരുപാട് യുവതി യുവാക്കള്‍ മുംബൈയിലെത്തുന്നത് കാണുന്നുണ്ട് എന്നും സുസ്മിത പറയുന്നു. ജീവിക്കുന്നതും ശ്വസിക്കുന്നതും സിനിമ എന്ന രീതിയിലാണ് അവര്‍ മുംബൈയിലെത്തുന്നത്.

അവരില്‍ കാണുന്ന

അവരില്‍ കാണുന്ന സിനിമയോടുളള താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത്രയധികം താല്‍പര്യങ്ങളും ആഗ്രഹങ്ങളുമായി വരുന്നവരെ മുതലെടുക്കാനുളള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട് എന്നും സുസ്മിത പറയുന്നു. യുവതാരങ്ങളോട് നിങ്ങള്‍ കഴിവുകള്‍ തുടച്ചുമിനുക്കികൊണ്ടേയിരിക്കണം എന്ന് നടി പറയുന്നു. ഒപ്പം അവസരങ്ങള്‍ ലഭിക്കാത്തതില്‍ നിരാശരാണെന്ന് തോന്നുന്ന രീതിയില്‍ ഒരിക്കലും പെരുമാറരുതെന്നും സുസ്മിത സെന്‍ പറയുന്നു.

നിര്‍വ്വാഹമില്ലാത്തവരാണ്

നിര്‍വ്വാഹമില്ലാത്തവരാണ് എന്ന് മറ്റുളളവര്‍ക്ക് തോന്നലുണ്ടായാല്‍ മുതലെടുപ്പിനുളള സാധ്യതകള്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പ് സുസ്മിത സെന്‍ നല്‍കുന്നു. നിരാശ കൂടുന്നത് സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. നിങ്ങളുടെ കഴിവുകളെ നല്ലത് പോലെ മാര്‍ക്കറ്റ് ചെയ്യാനും സാധിക്കണം. അതിനായി സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണം. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സുസ്മിത സെന്‍ വ്യക്തമാക്കി.

More from Filmibeat

Read more about: susmitha sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X