സുസ്മിത സെന്നിന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി കാമുകനും വളര്‍ത്തുമക്കളും! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ബോളിവുഡില്‍ ഒരു കാലത്ത് തിളങ്ങിനിന്ന താരസുന്ദരിയാണ് സുസ്മിത സെന്‍. സിനിമകളില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടി എത്താറുണ്ട്. സുസ്മിത സെന്നിന് ബോയ്ഫ്രണ്ടും വളര്‍ത്തു മക്കളും നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സുസ്മിത തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്. കാമുകന്‍ റോഹ്മാനും വളര്‍ത്തുമക്കളായ അലീഷയും റെനീയും ചേര്‍ന്നാണ് നടിക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കിയത്.

വീടിന്റെ ടെറസിന് മുകളില്‍ സുസ്മിത അറിയാതെ ഇവര്‍ പിറന്നാള്‍ ആഘോഷത്തിനായുളള ഒരുക്കങ്ങള്‍ ചെയ്യുകയായിരുന്നു പിറന്നാളിന് അപ്രതീക്ഷിതമായി ലഭിച്ച ഗിഫ്റ്റ് കണ്ട് സുസ്മിത വികാരധീനയായി. ഇത്തവണ നടിയുടെ 44ാം പിറന്നാളായിരുന്നു. പിറന്നാള്‍ ആഘോഷത്തെകുറിച്ച് തനിക്കൊരു ഐഡിയയും ഇല്ലായിരുന്നുവെന്ന് സുസ്മിത സെന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഞാന്‍ ആഗ്രഹിച്ചതിനേക്കാള്‍ മാജിക്കല്‍ ബെര്‍ത്ത്‌ഡേ ആയിരുന്നു ഇത്തവണ.
മനോഹരമായ ഈ പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കിയ എന്റെ ജാന്‍ റോഹ്മാന് നന്ദി. എല്ലാവരും നന്നായി അഭിനയിച്ചു. വിളക്കുകളും ബലൂണുകളും ടെന്റും കേക്കും ഹൃദയത്തില്‍ നിന്നെഴുതിയ കുറിപ്പുകളും കൊണ്ട് അലങ്കരിച്ച മാജിക്കല്‍ ടെറസായിരുന്നു ഞാന്‍ അവിടെയെത്തിയപ്പോള്‍ കണ്ടത്. നിങ്ങളെ എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു, സുസ്മിത സെന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


Click it and Unblock the Notifications











