വേര്‍പിരിഞ്ഞെങ്കിലും ഹൃത്വിക് റോഷന്റെ സന്തോഷത്തില്‍ പങ്കെടുത്ത് മുന്‍ഭാര്യ സുസന്നൈ ഖാൻ!

ഏറ്റവും കൂടുതല്‍ വിവാഹവും വിവാഹമോചനങ്ങളുമൊക്കെ നടക്കുന്നത് സിനിമാലോകത്താണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ പ്രണയബന്ധങ്ങളെ കുറിച്ച് നിരന്തരം ഗോസിപ്പുകള്‍ വരുന്നതും പതിവാണ്. എന്നാല്‍ വിവാഹമോചിതരായിട്ടും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത വരുന്നത് വളരെ അപൂര്‍വ്വമായിട്ടാണ്. എന്നാല്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ കുടുംബത്തെ കുറിച്ചിട്ടുള്ള രസകരമായ കാര്യങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരന്തരം വന്ന് കൊണ്ടിരിക്കുന്നത്.

ബാല്യകാല സുഹൃത്തായിരുന്ന സുസന്നെ ഖാനെ ആയിരുന്നു ഹൃത്വിക് റോഷന്‍ വിവാഹം കഴിച്ചത്. ഇരുവരും ഒന്നിച്ച് വര്‍ഷങ്ങളോളം ദമ്പതിമാരായി കഴിയുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നിച്ച് പോകാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ നിയമപരമായി വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ വേര്‍പിരിഞ്ഞിട്ടും ഒന്നിച്ച് കഴിയുന്ന താരങ്ങളാണ് ഇരുവരും.

hritik-roshan

മക്കള്‍ക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറുള്ളവരാണ് തങ്ങളെന്ന് സുസന്നെയും ഹൃത്വികും തെളിയിച്ചിരുന്നു. കൊറോണ കാരണം ലോക്ഡൗണ്‍ വന്നതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തിലും ഇരുവരും ഒന്നിച്ചായിരുന്നു. മുന്‍ഭാര്യയായ സുസന്നെ തന്റെ വീട്ടിലേക്ക് വന്ന കാര്യം ഹൃത്വിക് തന്നെയായിരുന്നു പുറംലോകത്തെ അറിയിച്ചത്.

ഹൃത്വികിന്റെ ഫ്‌ളാറ്റില്‍ തന്നെ ഒരു ഓഫീസ് ഒരുക്കി അവിടെയിരുന്ന് ജോലി ചെയ്യുകയായിരുന്നു സുസന്നെ. ഇവരുടെ മാതൃകാപരമായ ജീവിതത്തെ അഭിനന്ദിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും കുടുംബങ്ങള്‍ ഒത്തുകൂടിയതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഹൃത്വികും സുസന്നൈയും അവരുടെ രണ്ട് ആണ്‍ മക്കളും എത്തിയിരുന്നു. ഹൃത്വികിന്റെ അമ്മ പിങ്കി റോഷന്‍ ആയിരുന്നു കുടുംബങ്ങളുടെ സംഗമം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. രാകേഷ് കേക്ക് മുറിക്കുമ്പോള്‍ കുടുംബാംഗങ്ങളെല്ലാം ഒപ്പംമുള്ളൊരു വീഡിയോ ആയിരുന്നു പിങ്കി പോസ്റ്റ് ചെയ്തിരുന്നത്.

hritik-roshan

ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ട താരമാണ് ഹൃത്വികിന്റെ പിതാവും സംവിധായകനുമായ രാകേഷ് റോഷന്‍. 2018 ല്‍ കാന്‍സറുമായിട്ടുള്ള അദ്ദേഹത്തിന്റെ പോരാട്ടം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എല്ലാം അതിജീവിച്ച് പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെച്ചിരിക്കുകയായിരുന്നു രാകേഷ്. അദ്ദേഹത്തിന്റെ എല്ലാ പിറന്നാളുകളിലും കുടുംബാംഗങ്ങളെല്ലാവരും ഒരുമിക്കുന്നതും പതിവാണ്.

Recommended Video

One Malayalam Movie Official Teaser 3 Reaction | Mammootty | FilmiBeat Malayala

ബാല്യകാല സുഹൃത്തുക്കളായിരുന്ന ഹൃത്വിക് റോഷനും സുസൈന്ന ഖാനും വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനും സൗഹൃദത്തിനുമൊടുവില്‍ 2000 ലായിരുന്നു വിവാഹിതരാവുന്നത്. പതിനാല് വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യജീവിതം 2014 ല്‍ ഇരുവരും ചേര്‍ന്ന് അവസാനിച്ചു. ശേഷം മക്കളുടെ പിറന്നാളും അവധിക്കാലവുമെല്ലാം കുടുംബം ഒന്നിച്ചായിരുന്നു ആഘോഷിക്കുക. ഹൃത്വികിന്റെ വീട്ടിലെ പാര്‍ട്ടികള്‍ക്ക് സുസന്നൈയുടെ സാന്നിധ്യമാണ് എപ്പോഴും ചര്‍ച്ചയാക്കപ്പെടാറുള്ളതും.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X