ഏത് ഭാര്യ ഇങ്ങനെ പറയും; ഐശ്വര്യ റായിയെ ചുംബിക്കുന്നതിന് മുമ്പ് സൂസന്റെ നിബന്ധന; ഹൃതിക്കിന്റെ വാക്കുകൾ

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡിയാണ് ഹൃതിക് റോഷനും ഐശ്വര്യ റായും. ധൂം 2, ജോധ അക്ബർ. ​ഗുസാരിഷ് എന്നീ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. മൂന്ന് സിനിമകളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ലോക സുന്ദരിപ്പട്ടം ചൂടിയ ഐശ്വര്യയും ​ഗ്രീക്ക് ദേവൻ എന്ന് വിളിക്കപ്പെടുന്ന ഹൃതിക്കും തമ്മിൽ അവിസ്മരണീയ കെമിസ്ട്രിയുണ്ട്. ഐശ്വര്യയുടെ സൗന്ദര്യത്തിന് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞ ഇന്ത്യയിലെ ഏക നായക നടൻ ഹൃതിക് റോഷനാണെന്ന് ആരാധകർ പറയാറുണ്ട്.

ഇരുവരും ഒരുമിച്ച് അഭിനയിച്ച സൂപ്പർഹിറ്റ് സിനിമയാണ് ധൂം 2. ബോളിവുഡിലെ കൾട്ട് സിനിമയായ ധൂമിൽ ഐശ്വര്യയും ഹൃതിക്കും തകർത്തഭിനയിച്ചു. സിനിമയിലെ ഐശ്വര്യയും ഹൃതിക്കും തമ്മിലുള്ള ചുംബന രം​ഗം അന്ന് ഏറെ ചർച്ചയായി. ഇതേക്കുറിച്ച് ഒരിക്കൽ ഹൃതിക് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Hrithik Roshan  Aishwarya Rai

ഐശ്വര്യയുമായുള്ള ചുംബന രം​ഗത്തിന് മുമ്പ് അന്ന് തന്റെ ഭാര്യയായിരുന്ന സൂസൻ ഖാൻ വെച്ച നിബന്ധനയെക്കുറിച്ചാണ് ഹൃതിക് സംസാരിച്ചത്. എന്റെ ഭാര്യ ഒരു കണ്ടീഷൻ മാത്രമാണ് വെച്ചത്. ഓൺസ്ക്രീനിൽ ചുംബിക്കാൻ പോകുകയാണെങ്കിൽ ഈ ലോകത്തിലെ ഏറ്റവും മികച്ച ചുംബനമായിരിക്കണം അതെന്നാണ് സൂസൻ പറഞ്ഞത്. അത് തനിക്ക് ചലഞ്ചായിരുന്നെന്നും അന്ന് ഹൃതിക് റോഷൻ പറഞ്ഞു.

നടന്റെ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഏത് ഭാര്യ ഭർത്താവിനോട് ഇങ്ങനെ പറയും, പക്ഷെ ധൂമിലെ ചുംബന രം​ഗം നന്നായില്ല എന്നൊക്കെ കമന്റുകൾ വരുന്നുണ്ട്. 2000 ൽ വിവാഹിതരായ ഹൃതിക് റോഷനും സൂസൻ ഖാനും 2014 ലാണ് വേർപിരിഞ്ഞത്. രണ്ട് മക്കൾ ഇവർക്കുണ്ട്. വേർപിരിഞ്ഞ ശേഷവും ഹൃതിക്കും സൂസനും സൗഹൃദത്തിലാണ്. നടി സബ അസദുമായി പ്രണയത്തിലാണ് ഹൃതിക് ഇന്ന്. സബയും സൂസനും സുഹൃത്തുക്കളാണ്.

Hrithik Roshan  Sussanne Khan  Aishwarya Rai

നടൻ അർസ്ലൻ ​ഗോണിയാണ് സൂസൻ ഖാന്റെ പങ്കാളി. ഹൃതിക്കിന് അർസ്ലനെ അടുത്തറിയാം. സോഷ്യൽ മീഡിയയിലൂടെ ഇവർ പരസ്പരം പിറന്നാൾ ആശംസകൾ അറിയിക്കാറുണ്ട്. വേർപിരിഞ്ഞെങ്കിലും ഹൃതിക്കും സൂസനും തമ്മിൽ അസ്വാരസ്യങ്ങളില്ല. ഒരുമിച്ച് മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയപ്പോഴാണ് പിരിഞ്ഞതെന്ന് സൂസൻ ഖാൻ നേരത്തെ പറഞ്ഞിട്ടുണ്ട്.

മറുവശത്ത് ഐശ്വര്യയുടെ വിവാഹ ജീവിതം കഴിഞ്ഞ കുറേ നാളുകളായി ബോളിവുഡിൽ ചർച്ചയാണ്. ഭർത്താവ് അഭിഷേക് ബച്ചനുമായി ഐശ്വര്യ അകൽച്ചയിലാണെന്ന് അഭ്യൂഹമുണ്ട്. നടി ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സിനിമകളിൽ ഐശ്വര്യ ഇന്ന് സജീവമല്ല. പൊന്നിയിൻ സെൽവൻ എന്ന സിനിമയിലാണ് ഐശ്വര്യയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. ധൂം 2 വിന് ശേഷം ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമയിലാണ് ഐശ്വര്യ റായ് ചുംബം രം​ഗത്തിൽ അഭിനയിച്ചത്. രൺബീർ കപൂറിനൊപ്പമുള്ള ഈ രം​ഗങ്ങൾ അന്നേറെ ചർച്ചയായി. ചുംബന രം​ഗങ്ങളുടെ പേരിൽ നേരത്തെ പല ഹോളിവുഡ് സിനിമകളും ഐശ്വര്യ റായ് വേണ്ടെന്ന് വെച്ചിരുന്നു.

More from Filmibeat

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X