കാമുകിക്കൊപ്പം മൂന്ന് വർഷം; കമന്റുമായി മുൻ ഭാര്യ; അന്ന് മുന്നോട്ട് ജീവിതമില്ലെന്ന് പറഞ്ഞ സൂസന്റെ മാറ്റം

ബോളിവുഡ് താരം ഹൃതിക് റോഷന്റെ സ്വകാര്യ ജീവിതം പലപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. 2000 ൽ സൂസൻ ഖാനെ പ്രണയിച്ച് വിവാഹം ചെയ്ത ഹൃതിക് 2014 ലാണ് വേർപിരിഞ്ഞത്. വർഷങ്ങൾക്ക് ശേഷം നടി സബ അസദുമായി ഹൃതിക് അടുത്തു. സബയും ഹൃതിക്കും ഒന്നിച്ചിട്ട് മൂന്ന് വർഷം തികഞ്ഞിരിക്കുകയാണ്. 'ഹാപ്പി ആനിവേഴ്സറി പാർട്ണർ' എന്ന ക്യാപ്ഷനോടെയാണ് ഹൃതിക് സബ അദസിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചത്. ഇരുവരും രഹസ്യമായി വിവാഹം ചെയ്തോ എന്ന ചോദ്യം ക്യാപ്ഷൻ കണ്ട ആരാധകർക്കുണ്ട്.

ഹൃതിക്കിന്റെ മുൻ ഭാര്യ സൂസൻ ഖാന്റെ പ്രതികരണമാണ് ആരാധകർ ശ്രദ്ധിച്ച മറ്റൊരു കാര്യം. 'സൂപ്പർ പിക്, ഹാപ്പി ആനിവേഴ്സറി' എന്നാണ് സൂസന്റെ കമന്റ്. സൂസന്റെ കമന്റിന് പിന്നാലെ പലരും അഭിപ്രായങ്ങളുമായി കമന്റ് ബോക്സിലെത്തി. എങ്ങനെയാണ് നിങ്ങൾക്കിപ്പിപ്പോഴും സൗഹൃദം തുടരാൻ പറ്റുന്നതെന്നാണ് പലരുടെയും ചോദ്യം.

Hrithik Roshan

‌‌വിവാഹിതരായിരുന്ന കാലത്ത് ഹൃതിക്കുമായി പിരിയുന്നത് തനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലെന്നാണ് സൂസൻ ഖാൻ പറഞ്ഞിരുന്നത്. കോഫി വിത്ത് കരൺ ഷോയിൽ പങ്കെടുത്തപ്പോഴായിരുന്നു ഇത്. എന്തെങ്കിലും കാരണത്താൽ ഹൃതിക്ക് ഇനി എനിക്കൊപ്പമില്ലാത്ത സമയം വന്നാൽ ജീവിതത്തിൽ മുന്നോട്ട് നീങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. അദ്ദേഹമില്ലാത്ത ജീവിതം തനിക്ക് ചിന്തിക്കാൻ പറ്റില്ലെന്നും സൂസൻ ഖാൻ പറഞ്ഞു.

രണ്ട് മക്കളാണ് ഹൃതിക്കിനും സൂസൻ ഖാനുമുള്ളത്. മക്കളുടെ കാര്യത്തിൽ രണ്ട് പേരും തുല്യ ഉത്തരവാദിത്വം കാണിക്കുന്നു. പരസ്പരം ആലോചിച്ച് പിരിയാൻ തീരുമാനിച്ച സൂസനും ഹൃതിക്കും ഇന്നും സൗഹൃദം തുടരുന്നു. സൂസന്റെ പങ്കാളി നടൻ അർസ്ലൻ ​ഗോണിയുമായി ഹൃതിക്കിനും സൗഹൃദമുണ്ട്. നാല് പേരും ഒരുമിച്ചുള്ള ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്.

Hrithik Roshan  Sussanne Khan

ഹൃതിക്കുമായി പിരിയേണ്ടി വന്നതിനെക്കുറിച്ച് നേരത്തെ സൂസൻ ഖാൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഒരുമിച്ച് മുന്നോട്ട് പോകാത്തതാണ് രണ്ട് പേർക്കും നല്ലതെന്ന് താൻ മനസിലാക്കിയെന്ന് സൂസൻ ഖാൻ അന്ന് വ്യക്തമാക്കി. പരാജയപ്പെട്ട ഒരു ബന്ധത്തിൽ തുടരാതിരിക്കേണ്ടത് പ്രധാനമാണെന്നും അന്ന് സൂസൻ ഖാൻ വ്യക്തമാക്കി.

സൂസൻ ഖാനുമായുള്ള വിവാഹ മോചനം നടന്ന് രണ്ട് വർഷത്തിനുള്ളിൽ ഹൃതിക് വലിയ വിവാദത്തിൽ അകപ്പെട്ടു. ഹൃതിക്കിന് താനുമായി വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന് നടി കങ്കണ റണൗത്ത് വെളിപ്പെടുത്തി. എന്നാൽ ഹൃതിക് ഈ വാദം നിഷേധിച്ചു. ഇത് ആരോപണ പ്രത്യാരോപണങ്ങളിലേക്ക് നീങ്ങി. വിവാ​ദങ്ങൾ കുറച്ച് വർഷങ്ങൾക്കുള്ളിൽ കെട്ടടങ്ങി. സബ അസദിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഹൃതിക് റോഷൻ ഇന്ന്.

ഫൈറ്റർ ആണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഹൃതിക്കിന്റെ വരാനിരിക്കുന്ന സിനിമകളിലാണ് ആരാധകരുടെ പ്രതീക്ഷ. 50 കാരനായ ഹൃതിക്കിന് ബോളിവുഡിൽ മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം ഇന്നുമുണ്ട്. പിതാവ് രാകേഷ് റോഷനാണ് ഹൃതിക്കിനെ സിനിമാ കൊണ്ട് വന്നത്.

More from Filmibeat

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X