മുന്‍ഭര്‍ത്താവായ ഹൃത്വിക് റോഷനെ ദൈവത്തോട് ഉപമിച്ച് സുസൈന്ന! വീഡിയോ പങ്കുവെച്ച താരം
ബോളിവുഡിലെ മാതൃകാ ദമ്പതിമാരാണ് ഹൃത്വിക് റോഷനും സുസെന്നൈയും. ദാമ്പത്യ ജീവിതം ഇരുവരും വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും മക്കള്‍ക്ക് വേണ്ടി ഒന്നിച്ചാണ്. ലോക്ഡൗണ്‍ വന്നതോടെ സുസന്നൈ ഹൃത്വികിന്റെ വീട്ടിലേക്ക് എത്തിയിരുന്നു. മാതൃദിനത്തില്‍ സുസന്നൈയെ കുറിച്ച് പറഞ്ഞ് ഹൃത്വിക് എത്തിയിരുന്നു. ഇപ്പോഴിതാ ഫാദേഴ്‌സ് ഡേ യില്‍ ഹൃത്വികിനെ കുറിച്ച് പറയുകയാണ് സുസൈന്ന ഇപ്പോള്‍.
എല്ലായിടത്തും ഒരുപോലെ എത്താന്‍ ദൈവത്തിന് കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത് കൊണ്ടാണ് ഒരു അച്ഛനെ നിര്‍മ്മിച്ചത്. ഹാപ്പി ഫാദേഴ്‌സ് ഡേ റേ... നിങ്ങള്‍ സിംപിളായൊരു അച്ഛന് ഉദ്ദാഹരണമാണ്. എന്നും പറഞ്ഞ് കൊണ്ടായിരുന്നു സുസൈന്ന ഒരു വീഡിയോ പങ്കുവെച്ചത്. ഹൃത്വിക് മക്കള്‍ക്കൊപ്പം കളിക്കുന്നതടക്കമുള്ള നിരവധി ചിത്രങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Recommended Video
അതേ സമയം മകന്‍ ഹൃദനൊപ്പമുള്ള രസകരമായൊരു വീഡിയോ ആണ് ഫാദേഴ്‌സ് ഡേ യില്‍ ഹൃത്വിക് പങ്കുവെച്ചത്. കാഴ്ചയില്‍ ക്ഷീണിതനായ ഹൃദാന്‍ കണ്ണും അടച്ച് പിടിച്ച് കോളംബോ എയര്‍പോര്‍ട്ടിലൂടെ നടന്ന് പോകുന്നു എന്നതായിരുന്നു വീഡിയോക്ക് താഴെ ഹൃത്വിക് എഴുതിയത്. ഉറക്കത്തില്‍ നടന്ന് പോകാന്‍ കഴിയുന്ന തന്റെ മകന്റെ മള്‍ട്ടി ടാസ്‌കിനെ കുറിച്ചായിരുന്നു താരം പറഞ്ഞത്.
ബാല്യകാല സുഹൃത്തുക്കളായിരുന്ന ഹൃത്വിക് റോഷനും സൂസൈന്ന ഖാനും 2000 ലാണ് വിവാഹിതരാവുന്നത്. ഏറെ കാലത്തെ പ്രണയത്തിനും സൗഹൃദത്തിനുമൊടുവിലാണ് ഇവരും വിവാഹിതരായത്. 2014 ലാണ് പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യബന്ധം അവസാനിച്ചത്. രണ്ട് ആണ്‍മക്കളാണ് താരങ്ങള്‍ക്കുള്ളത്.

വിവാഹബന്ധം മാത്രമേ അവസാനിപ്പിട്ടുള്ളു. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുകളാണെന്ന് ഹൃത്വികും സുസൈന്നയും ഒരുപോലെ പറഞ്ഞിരുന്നു. മക്കള്‍ക്ക് വേണ്ടിയാണ് രണ്ട് പേരും കൂടുതലായി കാണാറുള്ളത്. മക്കളുടെ പിറന്നാളും അവധിക്കാലവുമെല്ലാം ഇരുവരും ഒന്നിച്ചാണ് ആഘോഷിക്കാറ്. ഇതോടെ രണ്ട് പേരും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ഗോസിപ്പുകള്‍ വരാറുമുണ്ട്.
ലോക്ഡൗണില്‍ മക്കള്‍ക്ക് വേണ്ടി രണ്ട് പേരും ഒരു വീട്ടില്‍ തന്നെ താമസമായി. ഹൃത്വികിന്റെ വീട് സുസൈന്നയ്ക്ക് വേണ്ടി ഓഫീസ് മുറിയാക്കി തയ്യാറാക്കി കൊടുത്തിരുന്നതും നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.


Click it and Unblock the Notifications