പ്രണയം,സ്വപ്‌നം, ഹൃദയത്തില്‍ നിന്നുള്ള പുഞ്ചിരി; കാമുകനുമൊത്തുള്ള ചിത്രങ്ങളുമായി സൂസെയ്ന്‍ ഖാന്‍

നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യയും ഫാഷന്‍ ഡിസൈനറുമായ സൂസെയ്ന്‍ ഖാന്‍ ഇപ്പോള്‍ യു.എസിലെ ലാസ് വേഗാസില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ്. കാമുകന്‍ അര്‍സ്‌ലാന്‍ ഗോണിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് സൂസെയ്‌ന്റെ യാത്ര. സമൂഹമാധ്യമങ്ങളില്‍ സജീവമായ സൂസെയ്ന്‍ തന്റെ പുതിയ ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുമുണ്ട്.

ലാസ് വേഗാസിലെ ഒരു ബാറില്‍ ഒന്നിച്ചു നിന്നെടുത്ത ചിത്രമാണ് ഒടുവില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മനോഹരമായൊരു കുറിപ്പും കൂടെച്ചേര്‍ത്തിട്ടുണ്ട്. 'ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങള്‍ സ്വാതന്ത്ര്യം, നല്ല ഊര്‍ജ്ജം, ദയ, സ്‌നേഹം, സ്വപ്‌നം, ഹൃദയത്തില്‍ നിന്നുള്ള മനോഹരമായ ഒരു പുഞ്ചിരി എന്നിവയാണെന്ന് സൂസെയ്ന്‍ കുറിയ്ക്കുന്നു.

khan

ഹൃത്വിക് റോഷനുമായുള്ള വിവാഹമോചനത്തിന് ശേഷം സൂസെയ്ന്‍ വളരെ നാളായി അര്‍സ്‌ലാന്‍ ഗോണിയ്‌ക്കൊപ്പം ഡേറ്റിങ്ങിലാണ്. ഇരുവരും തങ്ങളുടെ ബന്ധത്തിന്റെ സത്യാവസ്ഥ പൊതുസമൂഹത്തോട് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വളരെ നാളുകളായി ഇരുവരും ഒരുമിച്ച് തന്നെയാണ്. മുന്‍പും ഇരുവരും ഒന്നിച്ച് തന്നെയാണ് വെക്കേഷന്‍ സമയങ്ങള്‍ ചിലവിടാറുള്ളത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്യുക പതിവാണ്. ടെലിവിഷന്‍ താരം ആലി ഗോണിയുടെ സഹോദരനാണ് അര്‍സ്‌ലാന്‍ ഗോണി.

2014-ലായിരുന്നു ഹൃത്വിക് റോഷനും സൂസെയ്ന്‍ ഖാനും വിവാഹമോചിതരായത്. വിവാഹ ബന്ധം അവസാനിപ്പിച്ചുവെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ഇരുവരും. മക്കളുടെ ഉത്തരവാദിത്തം പങ്കിടുകയും ചെയ്യുന്നുണ്ട്. മക്കളോടൊപ്പം ഇരുവരും പിറന്നാള്‍ ആഘോഷിക്കുകയും യാത്രകള്‍ക്കായി സമയം ചിലവഴിക്കാറുമുണ്ട്.

hritik

സൂസെയ്‌നുമായി വേര്‍പിരിഞ്ഞ ശേഷം ഹൃത്വിക് റോഷന്‍ ഗായികയും നടിയുമായ സബ ആസാദുമായി അടുത്തത്. ഇരുവരും ഇപ്പോള്‍ ഡേറ്റിങ്ങിലാണ്. ഇരുവരും ഒന്നിച്ച് യാത്രകളും നടത്താറുണ്ട്. ഹൃത്വിക്കുമൊത്ത് നടത്തിയ യാത്രകളുടെ ചിത്രങ്ങള്‍ സബ അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.

ഹൃത്വിക്കിന്റെ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സബ ആഘോഷപരിപാടികളിലെല്ലാം ഇവര്‍ക്കൊപ്പം പങ്കെടുക്കാറുണ്ട്. മാത്രമല്ല, സൂസെയ്‌നും സബയെ ഇഷ്ടമാണ്. സബയുടെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ക്കും വീഡിയോകള്‍ക്കുമൊക്കെ സൂസെയ്ന്‍ മറുപടി നല്‍കാറുണ്ട്. ഹൃത്വിക്കും സബയും ഉടന്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

More from Filmibeat

Read more about: sussanne khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X