»   » ഹൃത്വിക് റോഷന്‍ മുന്‍ഭാര്യയെ തന്നെ വിവാഹം കഴിക്കും! ഈ ചിത്രങ്ങളില്‍ പറയുന്ന സത്യം എന്താണ്?

ഹൃത്വിക് റോഷന്‍ മുന്‍ഭാര്യയെ തന്നെ വിവാഹം കഴിക്കും! ഈ ചിത്രങ്ങളില്‍ പറയുന്ന സത്യം എന്താണ്?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിനെയും ഇന്ത്യന്‍ സിനിമാ പ്രേമികളെയും ഞെട്ടിച്ച് കൊണ്ട് കഴിഞ്ഞ ദിവസങ്ങളായി ഹൃത്വിക് റോഷന്റെ വിവാഹക്കാര്യം വാര്‍ത്തയായിരുന്നു. ഹൃത്വിക് റോഷന്‍ മുന്‍ ഭാര്യയെ തന്നെ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു എന്നായിരുന്നു വാര്‍ത്തകള്‍. അതിന് ആരാധകര്‍ ഒത്തിരി സൂചനകളും മുന്നോട്ട് വെച്ചിരുന്നു.

ആദി പകുതി ഗംഭീരം! അപ്പു പൊളിച്ചടുക്കിയെന്ന് ആരാധകര്‍, ഓഡിയന്‍സ് റിവ്യൂ വായിക്കാം...

ജനുവരി പത്തിന് ഹൃത്വിക്കിന്റെ പിറന്നാളിന് ആശംസകളുമായി മുന്‍ഭാര്യയായിരുന്ന സൂസന്നെ എത്തിയിരുന്നു. ശേഷമാണ് ഇരുവരും രണ്ടാമതും വിവാഹം കഴിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോഴിതാ.. ഹൃത്വിക്കിന്റെ മുത്തച്ഛന്റെ 92-ാം പിറന്നാളിനും സുസന്നെയുടെ സാന്നിധ്യം ശ്രദ്ധേയമായിരിക്കുകയാണ്.

മുന്‍ ഭാര്യയെ വിവാഹം കഴിക്കുന്നു..

ഹൃത്വിക് റോഷന്‍ മുന്‍ഭാര്യയായിരുന്ന സൂസന്നെ ഖാനെ രണ്ടാമതും വിവാഹം കഴിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ചകളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് ശക്തി കൂട്ടിയത് ഇരുവരും ഒന്നിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നതും മറ്റും കണ്ടിട്ടായിരുന്നു.

മുത്തച്ഛന്റെ പിറന്നാളിന്..

അതിനിടെ വീണ്ടും ഹൃത്വികിന്റെ കുടുംബത്തിനൊപ്പം സുസന്നെയെ വീണ്ടും കണ്ടിരിക്കുകയാണ്. താരത്തിന്റെ മുത്തച്ഛനായ ഓം പ്രകാശിന്റെ 92-ാം പിറന്നാള്‍ ആഘോഷത്തിലാണ് മക്കള്‍ക്കൊപ്പം സൂസന്നെയും പങ്കെടുത്തത്.

ചിത്രങ്ങള്‍ പുറത്തായി

ഹൃത്വിക്ക് തന്നെയാണ് മുത്തച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ചിത്രങ്ങളില്‍ ആരാധകര്‍ തിരഞ്ഞത് സൂസന്നെ ഉണ്ടോ എന്നായിരുന്നു. ഉണ്ടെന്നറിഞ്ഞപ്പോള്‍ വിവാഹക്കാര്യത്തെ കുറിച്ച് വീണ്ടും വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.

വേര്‍പിരിഞ്ഞ ബന്ധം


ഹൃത്വിക് റോഷന്‍ സൂസന്നെ ഖാനുമായി നീണ്ട പതിനാല് വര്‍ഷത്തെ വിവാഹ ജീവിതം 2014 ല്‍ അവസാനിപ്പിക്കുകയായിരുന്നു. ശേഷം ഇരുവരും നല്ല സുഹൃത്തുക്കളെ പോലെയിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത താരങ്ങള്‍ ഇതുവരെ സ്ഥിതികരിച്ചിട്ടില്ല.

നല്ല സുഹൃത്തുക്കള്‍

ദാമ്പത്യ ജീവിതെ വേണ്ടെന്ന് വെച്ചിരുന്നെങ്കിലും നല്ല സുഹൃത്തുക്കളായിരിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നു. ഏത് പ്രതിസന്ധി വന്നാലും ഒറ്റക്കെട്ടായിട്ടാണ് ഹൃത്വികും സൂസന്നെയും പരിഹരിക്കുന്നത്. ഇതാണ് ഇരുവരുടെയും പ്രത്യേകത.

മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നു

ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം മക്കള്‍ക്ക് വേണ്ടിയാണ് ഇരുവരും ജീവിക്കുന്നത്. അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും താരങ്ങള്‍ ഒന്നിച്ചെത്തും. അവധി ആഘോഷത്തിന് വിദേശത്തേക്ക് പോവുന്നതും കുടുംബം ഒന്നിച്ചാണ്.

കണ്ട് പഠിക്കാം


സിനിമാ ലോകത്ത് വിവാഹ ബന്ധങ്ങള്‍ക്ക് ആയൂസ് തീരെ കുറവാണ്. അത് തന്നെ ഇവരുടെ കാര്യത്തിലും സംഭവിച്ചെങ്കിലും പരസ്പര ബഹുമാനത്തിലൂടെയും മറ്റും മറ്റുള്ള താരങ്ങള്‍ക്കും ആരാധകര്‍ക്കും മാതൃകയാവുകയാണ് താരങ്ങള്‍.

English summary
Sussanne Khan spotted at birthday party hosted by Hrithik Roshan for grandfather

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam