നായികയ്ക്ക് വാനിറ്റി വാൻ സമ്മാനിച്ചതറിഞ്ഞ് ഭാര്യ വീടുവിട്ടിറങ്ങി, പങ്കാളിയെ വഞ്ചിച്ചത് ഹൃത്വിക്കിന് വിനയായി!
വിശേഷണങ്ങൾ ആവശ്യമില്ലാത്ത സൂപ്പർ താരാമാണ് ഹൃത്വിക്ക് റോഷൻ. ഇന്ത്യൻ സിനിമയിലെ ഗ്രീക്ക് ഗോഡ്. ഇന്നത്തെ യുവനടന്മാർക്കൊന്നും ഹൃത്വിക്കിന്റെ സൗന്ദര്യത്തെ മറികടക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആരാധകർ പറയാറുള്ളത്. ഹിന്ദി സിനിമകൾ കാണാത്തവർ പോലും ഒരു സമയത്ത് ഹൃത്വിക്കിന്റെ ആരാധകരായിരുന്നു. നെപ്പോട്ടിസത്തിൽ ഉൾപ്പെടുത്തി തള്ളി കളയാൻ പറ്റാത്ത ഒരേയൊരു ബോളിവുഡിലെ ഒരേയൊരു നായക നടൻ കൂടിയാണ് ഹൃത്വിക്ക്.
സിനിമാ മോഹം കുട്ടിക്കാലം മുതലുണ്ട്. എന്നാൽ വിക്ക് അതിനൊരു തടസമായി. പിന്നീട് അങ്ങോട്ട് വിക്കിനെ മറികടക്കാനുള്ള പരിശ്രമമായിരുന്നു. അത് വർഷങ്ങളുടെ പരിശ്രമത്തിലൂടെ വിജയിക്കുകയും ചെയ്തു. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച് വേണ്ടത്ര അറിവ് നേടിയശേഷമാണ് നടൻ അഭിനയിച്ച് തുടങ്ങിയത്. നായകായി നടൻ അരങ്ങേറിയ സിനിമ കഹോ ന പ്യാർ ഹേയായിരുന്നു.

സിനിമയും നായകനും പ്രതീക്ഷിച്ചതിലും വലിയ വിജയമായി. നായകനാകും മുമ്പ് കുറച്ച് അധികം സിനിമകളിൽ ബാലതാരമായും ഹൃത്വിക്ക് അഭിനയിച്ചിരുന്നു. ലോകത്തെമ്പാടുമായി കോടിക്കണക്കിന് സ്ത്രീ ആരാധകരെ സമ്പാദിച്ച ഹൃത്വിക്കിന്റെ മനസ് കീഴടക്കിയത് സുഹൃത്ത് സൂസന്ന ഖാനായിരുന്നു. രണ്ടായിരത്തിലായിരുന്നു ഇരുവരുടേയും വിവാഹം.
പിന്നീട് ഇരുവർക്കും രണ്ട് ആൺ കുഞ്ഞുങ്ങളും പിറന്നു. സന്തോഷകരമായി പതിനാല് വർഷത്തോളം ഒരുമിച്ച് ദാമ്പത്യ ജീവിതം നയിച്ച ഇരുവരും 2014ൽ ആണ് വിവാഹമോചനം പ്രഖ്യാപിച്ചത്. അത് ഇന്ത്യൻ സിനി പ്രേമികൾക്കെല്ലാം വലിയൊരു ഷോക്കായിരുന്നു. മാതൃക ദമ്പതികളുടെ പട്ടികയിലായിരുന്നു ഇരുവർക്കും ആരാധകർ സ്ഥാനം നൽകിയിരുന്നത്. പിരിയാനുള്ള കാരണം ഇരുവരും വെളിപ്പെടുത്തിയതുമില്ല.
എന്നാൽ ബന്ധം തകരാൻ കാരണാക്കാരൻ ഹൃത്വിക്കിന്റെ വഴിവിട്ട ബന്ധങ്ങളാണെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. മെക്സിക്കൻ നടി ബാർബറ മോറിയോടുള്ള ഹൃത്വിക്കിന്റെ ചായ്‌വ് സൂസന്ന മനസിലാക്കിയിരുന്നുവത്രെ. സഹപ്രവർത്തക എന്നതിലുപരിയൊരു അടുപ്പം ബാർബറ മോറിയുമായി ഹൃത്വിക്കിന് ഉണ്ടായിരുന്നു. ഇത് സൂസന്ന ഖാനുമായുള്ള നടന്റെ ദാമ്പത്യ ജീവിതത്തിൽ കോളിളക്കമുണ്ടാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
ബാർബറ മോറി-ഹൃത്വിക്ക് സൗഹൃദം വാർത്തകളിലും അക്കാലത്ത് ഇടം നേടിയിരുന്നു. കൈറ്റ്സ് എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. സിനിമ തിയേറ്ററൽ പരാജയപ്പെട്ടു. ബാർബറെയുമായുള്ള നടന്റെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിരന്തരമായതോടെ സൂസന്ന ഹൃത്വിക്കിന്റെ വീട് വിട്ടിറങ്ങി.

അതുപോലെ തന്നെ നടിക്ക് വിലയേറിയ ഒരു സമ്മാനം പോലും ഹൃത്വിക്ക് നൽകി. ബാർബറെയ്ക്ക് ഒരു ആഡംബര വാനിറ്റി വാനാണ് നടൻ സമ്മാനിച്ചത്. അതിന്റെ വില ഏകദേശം 1.5 കോടി മുതൽ 2 കോടി രൂപ വരെയാണ്. ഇതെല്ലാമാണ് സൂസന്ന ബന്ധം അവസാനിപ്പിക്കാൻ കാരണമായതെന്നും പറയപ്പെടുന്നു. പരസ്പര സമ്മതത്തോടെയാണ് ഹൃത്വിക്കും സൂസന്നയും വേർപിരിഞ്ഞത്. ഭാര്യ ഭർതൃബന്ധം അവസാനിപ്പിച്ചുവെങ്കിലും ഇരുവർക്കും ഇടയിൽ ഒരു സൗഹൃദം നിലനിൽക്കുന്നുണ്ട്.
മക്കളുടെ കാര്യങ്ങൾക്കെല്ലാം ഇരുവരും ഒരുമിച്ച് നിൽക്കാറുണ്ട്. ഹൃത്വിക്ക് ഭാര്യയെ വഞ്ചിച്ചതിനാലാണ് സൂസന്നയുമായുള്ള ദാമ്പത്യം തകർന്നതെന്ന് ഒരു വിഭാഗം പറയുമ്പോൾ മറ്റൊരു വിഭാഗം അർജുൻ രാംപാലുമായുള്ള സൂസന്നയുടെ സൗഹൃദമാണ് കാരണമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. വിവാഹമോചനത്തിനുശേഷം സൂസന്ന ജീവനാംശമായി 400 കോടി രൂപ നടനിൽ നിന്നും ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അത് നിഷേധിച്ച നടൻ സൂസന്നയ്ക്ക് പിന്നീട് 380 കോടി രൂപ നൽകിയതായും പറയപ്പെടുന്നു. സൂസന്നയും ഹൃത്വിക്കും വേർപിരിഞ്ഞത് ഒരു തെറ്റിദ്ധാരണ മൂലമാണെന്ന് നടന്റെ പിതാവ് രാകേഷ് റോഷൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഹൃതിക്കും സബയും ഡേറ്റിങ്ങിലാണ്. സൂസന്ന നടൻ അസ്‌ലൻ ഖനിക്കൊപ്പവും ഡേറ്റിങ്ങിലാണ്.


Click it and Unblock the Notifications











