»   » പുതിയ സിനിമയിലെ സ്വര ഭാസ്‌കറിന്റ സെക്‌സ് സീനുകള്‍ ലീക്കായി; ഭയമുണ്ടെന്ന് സംവിധായകന്‍

പുതിയ സിനിമയിലെ സ്വര ഭാസ്‌കറിന്റ സെക്‌സ് സീനുകള്‍ ലീക്കായി; ഭയമുണ്ടെന്ന് സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

ദില്ലി: സ്വര ഭാസ്‌കര്‍ നായികയായി എത്തുന്ന അനാര്‍ക്കലി ഓഫ് ആര എന്ന സിനിമയിലെ സെക്‌സ് സീനുകള്‍ ലീക്കായി. സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് പ്രധാന ഭാഗങ്ങള്‍ പുറത്തുവന്നത്. അതേസമയം സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് മുറിച്ചുമാറ്റിയ ഭാഗങ്ങളാണ് ഓണ്‍ലൈന്‍ വഴി പ്രചരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അവിനാഷ് ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് അനാര്‍ക്കലി ഓഫ് ആര. സിനിമയുടെ ഭാഗങ്ങള്‍ പുറത്തുവന്നതോടെ ഭയമുണ്ടെന്നാണ് സംവിധായകന്‍ പ്രതികരിച്ചത്. സിനിമ തീയേറ്ററിലെത്തുന്നതിന് മുന്‍പ് ഇന്റര്‍നെറ്റില്‍ ലീക്ക് ആകുമോ എന്നാണ് സംവിധായകന്‍ ആശങ്ക പ്രകടിപ്പിച്ചത്. ഉഡ്ത പഞ്ചാബിന്റെ സെന്‍സര്‍ കോപ്പി ലീക്കായെങ്കില്‍ തന്റെ സിനിമയും ലീക്കായേക്കുമെന്നും അദ്ദേഹം പറയുന്നു.

swara-bhaskar

ഓട്ടേറെയാളുകള്‍ സിനിമയിലെ ഭാഗം കൈമാറ്റം ചെയ്തുകഴിഞ്ഞിട്ടുണ്ടാകും. സിനിമയിലെ ഭാഗങ്ങള്‍ പുറത്തുവന്നത് എങ്ങനെയെന്നത് തനിക്കറിയില്ല. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും അവിനാഷ് ദാസ് പറഞ്ഞു. സ്വര ഭാസ്‌കറും പങ്കജ് ത്രിപാഠിയും നഗ്നരായി നില്‍ക്കുന്ന ഭാഗമാണ് പുറത്തുവന്നരിക്കുന്നത്. സഞ്ജയ് മിശ്രയെയും വീഡിയോയില്‍ കാണാം. മാര്‍ച്ച് 24നാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയിലെ അശ്ലീല ഭാഗങ്ങളെല്ലാം സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തിട്ടുണ്ട്.

English summary
Swara Bhaskar’s Anaarkali of Aarah sex scenes leaked, director fears for the film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam