»   »  കടന്നു പിടിച്ചു, സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു; ആ അനുഭവം വെളിപ്പെടുത്തി പ്രശസ്ത നടി

കടന്നു പിടിച്ചു, സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു; ആ അനുഭവം വെളിപ്പെടുത്തി പ്രശസ്ത നടി

Posted By: Rohini
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ജീവിതത്തില്‍ നേരിട്ട പലവിധം ലൈംഗിക ആക്രമങ്ങളെ കുറിച്ച് അടുത്തകാലത്തായി നായികമാര്‍ വെളിപ്പെടുത്തലുമായി എത്തിയിരുന്നു. പലര്‍ക്കും കാസ്റ്റിങ് കൗച്ചിങിന്റെ ഭാഗമായിട്ടാണ് ഇത്തരം ദുരനുഭവങ്ങളുണ്ടായത്. അല്ലാത്ത കഥകളും ഏറെയാണ്.

  സംവിധായകന്‍ ഭയന്നത് സംഭവിച്ചു, അനാര്‍ക്കലിയിലെ സെക്‌സ് രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു, കാണൂ

  പൊതു സ്ഥലത്ത് ആരാധകരുടെയും മറ്റും ആക്രമങ്ങളെ കുറിച്ച് നടിമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അവരെയൊന്നും ആരാധകര്‍ എന്ന് വിളിക്കാന്‍ കഴിയില്ല. ഞരുമ്പുരോഗികള്‍ എന്നല്ലാതെ മറ്റൊരു പേരുമില്ല. അത്തരത്തില്‍ തനിക്ക് നേരിട്ട അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് നടി സ്വര ഭാസ്‌കര്‍

  പ്രേം രത്തന്റെ ധന്‍ പായോയുടെ പ്രമോഷന്‍

  സല്‍മാന്‍ ഖാന്‍ നായകനായ പ്രേം രത്തന്‍ ധന്‍ പായോ എന്ന ചിത്രത്തില്‍ സ്വര ഭാസ്‌കര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട യാത്രയിലാണ് ഒരു ദുരനുഭവം ഉണ്ടായത്.

  കയറിപ്പിടിച്ചു

  സല്‍മാന്‍ ഖാനൊപ്പമായിരുന്നു അന്നത്തെ യാത്ര. മുംബൈ വിമാനത്താവളത്തില്‍ വച്ച് ഒരാള്‍ തന്നെ കടന്ന് പിടിയ്ക്കുകയായിരുന്നു എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. അതല്ലാതെയും പലതരത്തില്‍ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും സ്വര പറഞ്ഞു.

  ട്രെയിനില്‍ സംഭവിച്ചത്

  ഒരിക്കല്‍ മുംബൈയില്‍ നിന്ന് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. ഫസ്റ്റ് ക്ലാസ് കംബാര്‍ട്‌മെന്റില്‍, ഒരു ഉച്ചസമയത്തായിരുന്നു അത്. കംബാര്‍ട്‌മെന്റില്‍ ഞാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പെട്ടന്ന് ഒരാള്‍ കയറിവന്നു. അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. എനിക്കുനേരെ അയാള്‍ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അപ്രതീക്ഷിതമായ ആ കാഴ്ചയില്‍ ശരിക്കും ഞെട്ടിപ്പോയി. എന്താണ് സംഭവിയ്ക്കുന്നത് എന്നറിയാന്‍ കുറച്ച് സമയമെടുത്തു.

  പൊലീസില്‍ ഏല്‍പിക്കാന്‍ കഴിഞ്ഞില്ല

  കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് സംഭവിയ്ക്കുന്നതെന്താണെന്ന് തിരിച്ചറിഞ്ഞത്. കൈയ്യിലുണ്ടായിരുന്ന ഒരു കുട കൊണ്ട് അയാളെ തല്ലിയ ശേഷം ഞാന്‍ ഷര്‍ട്ടിന് കുത്തിപ്പിടിച്ചു. ട്രെയിന്‍ നിര്‍ത്തിയാല്‍ ഉടന്‍ പൊലീസിനെ ഏല്‍പിക്കണം എന്ന് കരുതിയാണ് മുറുക്കെ പിടിച്ചത്. എന്നാല്‍ വണ്ടിയുടെ വേഗത കുറഞ്ഞപ്പോള്‍ അയാള്‍ എന്റെ കൈ തെറിപ്പിച്ച് ഓടിപ്പോയി- സ്വര ഭാസ്‌കര്‍ പറഞ്ഞു

  English summary
  While talking to the leading daily DNA, actress Swara Bhaskar opened about some bitter experiences that she’s had to face for being a woman. She shared how she was groped while travelling for the promotions of Prem Ratan Dhan Payo.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more