twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കൃഷ്ണനെ നോക്കി വളർത്തിയത് യശോദയല്ലേ? പിന്നെ എന്തുകൊണ്ട് ‌എനിക്ക് ദത്തെടുത്തുകൂടാ..?'; സ്വര ഭാസ്കർ

    |

    ബോളിവുഡ് സിനിമ മേഖലയിൽ നിലപാടുള്ള നടിമാരിൽ ശ്രദ്ധേയയാണ് സ്വര ഭാസ്കർ. അടുത്തിടെ താരം വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് വെളിപ്പെടുത്തിയതോടെയാണ് മാധ്യമ ശ്രദ്ധ സ്വര ഭാസ്കറിലേക്ക് തിരിഞ്ഞത്. നേരത്തെ സ്വരയ്ക്ക് മുമ്പ് പെൺകുട്ടികളെ ദത്തെടുത്ത് മാധ്യമ ശ്രദ്ധ നേടിയ മറ്റൊരു താരം സുസ്മിത സെന്നായിരുന്നു. ഫ്രീ പ്രസ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് സ്വര ആദ്യമായി ദത്തെടുക്കാൻ പോകുന്നുവെന്ന വിവരം വെളിപ്പെടുത്തിയത്. ഇന്ത്യയിൽ സിം​ഗിൾ മദറിന് ദത്തെടുക്കാൻ അനുമതിയുണ്ടെന്നും അതിൽ താൻ ഭാ​ഗ്യവതിയാണെന്നുമാണ് സ്വര പറഞ്ഞത്. വിവാഹിതരാകാത്തവർ കുട്ടികളെ ദത്തെടുക്കുമ്പോൾ നേരിടുന്ന ചോദ്യങ്ങളെക്കുറിച്ചും സ്വര പറഞ്ഞിരുന്നു.

    Swara Bhaskar, Swara Bhaskar Adopt​ion, Swara Bhaskar news, Swara Bhaskar films, നടി സ്വര ഭാസ്കർ, സ്വര ഭാസ്കർ സിനിമ, സ്വര ഭാസ്കർ ദത്തെടുക്കൽ

    കുട്ടികളെ ദത്തെടുത്താൽ ആരാണ് തന്നെ വിവാഹം കഴിക്കാൻ വരിക എന്നാണ് പലരും ചോദിച്ചതെന്നും സ്വര പറയുന്നു. എന്നാൽ തനിക്ക് മാതാപിതാക്കളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടെന്നും മറ്റൊന്നും താൻ കാര്യമാക്കാനില്ലെന്നും സ്വര വ്യക്തമാക്കി. കുട്ടികളെ വളർത്താൻ കുടുംബത്തിന്റെ പിന്തുണ കൂടി തേടുന്നതിൽ തെറ്റ് തോന്നുന്നില്ലെന്നും ​ഗ്രാമങ്ങളിൽ പോലും തൊഴിലിന് പോകുന്നവർ ചെറിയ കുട്ടികളെ കുടുംബത്തെ ഏൽപിച്ചാണ് പോകാറുള്ളത്. പൂർണമായും രക്ഷിതാവ് മാത്രമായി ചടഞ്ഞിരിക്കാൻ ആർക്കും താൽപര്യമുണ്ടാകില്ലെന്നും അന്ന് സ്വര വ്യക്തമാക്കിയിരുന്നു. ദത്തെടുക്കൽ പ്രക്രിയയ്ക്ക് പിന്നിൽ ധാരാളം ചുവടുകളുണ്ടെന്നും സ്വര പറയുന്നു. നിലവിൽ താൻ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണെന്നും. ഒരു കുഞ്ഞിനെ കിട്ടാൻ എത്രകാലം കഴിയുമെന്നറിയില്ലെന്നും ചിലപ്പോൾ മൂന്നുവർഷമൊക്കെ നീണ്ടുപോയേക്കാമെന്നും പക്ഷേ ദത്തെടുത്ത കുഞ്ഞിന്റെ അമ്മയാവാൻ കാത്തിരിക്കുകയാണെന്നും സ്വര പറഞ്ഞിരുന്നു.

    'അ‍ഞ്ജു... അ‍ഞ്ജു... വിളികളുമായി വീട്ടമ്മമാർ', സാന്ത്വനം താരത്തെ പൊതിഞ്ഞ് കുടുംബപ്രേക്ഷകർ!'അ‍ഞ്ജു... അ‍ഞ്ജു... വിളികളുമായി വീട്ടമ്മമാർ', സാന്ത്വനം താരത്തെ പൊതിഞ്ഞ് കുടുംബപ്രേക്ഷകർ!

    നേരത്തേയും അനാഥക്കുഞ്ഞുങ്ങളെ ദത്തെടുക്കാൻ താൽപര്യമുള്ളതിനെക്കുറിച്ച് സ്വര തുറന്നുപറഞ്ഞിരുന്നു. അന്തിമ തീരുമാനം എടുക്കും മുമ്പ് ദത്തെടുക്കലിനെക്കുറിച്ച് പൂർണമായ വിവരങ്ങൾ തേടുകയും ദത്തെടുത്ത മാതാപിതാക്കളെ കാണുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ദീപാവലിക്ക് ഡൽഹിയിലെ പെൺകുട്ടികളുടെ അനാഥാലയത്തിൽ ആ​ഘോഷിച്ച സ്വര സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയിൽ ദത്തെടുക്കാൻ താൽപര്യം അറിയിച്ച് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വിവാഹം ചെയ്ത് സെറ്റിലായി കുഞ്ഞിനെ ജനിപ്പിക്കുന്നതിനോട് താൽപര്യമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ദത്തെടുക്കാമെന്ന് തീരുമാനിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ സ്വര ഭാസ്കർ. എല്ലാ കാര്യങ്ങളിലും തുറന്ന് സംസാരിക്കാൻ നാം ശ്രദ്ധിക്കണമെന്നും അഭിപ്രായങ്ങൾ പറയുന്നതിന് നാം ആരേയും ഭയക്കേണ്ടതില്ലെന്നും സ്വര വ്യക്തമാക്കി.

    'മാലാഖയായി ഒരാൾ സ്വർ​ഗത്തിൽ മറ്റൊൾ അമ്മയ്ക്കൊപ്പം ഭൂമിയിൽ', പാച്ചുവിനൊപ്പം ഡിംപിളിന്റെ ക്രിസ്മസ്'മാലാഖയായി ഒരാൾ സ്വർ​ഗത്തിൽ മറ്റൊൾ അമ്മയ്ക്കൊപ്പം ഭൂമിയിൽ', പാച്ചുവിനൊപ്പം ഡിംപിളിന്റെ ക്രിസ്മസ്

    'എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് എപ്പോഴും വ്യക്തമായിരുന്നു. എനിക്ക് ഒരു കുട്ടിയെ വേണം. ഇപ്പോൾ ദത്തെടുക്കൽ സമയമെടുക്കുന്ന പ്രക്രിയയാണ്. ഞാൻ ഒരു അമ്മയാകാൻ ആഗ്രഹിക്കുന്നതുപോലെയല്ല... ഒറ്റരാത്രികൊണ്ട് എനിക്ക് ഒരു കുട്ടിയെ ലഭിക്കും... പക്ഷെ ദത്തെടുക്കണമെങ്കിൽ അതിന് സമയമെടുക്കും. എനിക്ക് ഒരു കുടുംബം വേണമെന്ന് എനിക്ക് അറിയാം. എനിക്ക് ആ കുടുംബം എങ്ങനെ ലഭിക്കും? അതിനാണ് ദത്തെടുക്കൽ എന്ന വഴി ഞാൻ കണ്ടുപിടിച്ചത്. എനിക്ക് എപ്പോഴും കുട്ടികളെ ഇഷ്ടമാണ്. അപകടകരമായ ഒരു വ്യക്തിയുടെ കൂടെയല്ല കുട്ടി പോകുന്നത് എന്ന് ഉറപ്പിക്കാൻ ഏജൻസികൾ അന്വേഷണം നടത്തും. അതിനാലാണ് ഇത്രയേറെ സമയം വേണ്ടി വരുന്നത്. കുട്ടിയെ കുറ്റവാളികൾ അല്ലെങ്കിൽ കുട്ടിയെ ചൂഷണം ചെയ്യുന്ന ഒരാൾക്ക് കൊടുക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് അവർ ഇത്രയേറെ നാൾ അന്വേഷണവും പരിശോധനയും നടത്തുന്നത്. തകർന്ന കുടുംബങ്ങളിൽ വളരുന്ന ധാരാളം കുട്ടികൾ ഉണ്ട്. അതിനാൽ ഒരു രക്ഷകർത്താവ് ആയി കുഞ്ഞിനെ ആരോഗ്യകരമായ അന്തരീക്ഷത്തിൽ വളർത്തുന്നതാണ് നല്ലത്. ആൺ തുണ ആവശ്യമില്ല. ഒരൊറ്റ രക്ഷിതാവ് ദത്തെടുത്ത് കുഞ്ഞുങ്ങളെ വളർത്തിയതിന്റെ ഉദാഹരണങ്ങൾ നിരവധി നമ്മുടെ സമൂഹത്തിലുണ്ട്. ഭഗവാൻ കൃഷ്ണനെ നോക്കൂ... മാതാവ് യശോദയാണ് അവനെ വളർത്തിയത്. കൃഷ്ണനെ പ്രസവിച്ചത് യശോദയല്ല. പക്ഷെ അവർ തമ്മിൽ എല്ലാവരും അസൂയപ്പെടുന്ന ആത്മബന്ധമായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിനെതിരെ റാണി ലക്ഷ്മിഭായിയുടെ പോരാട്ടം പോലും അവരുടെ വളർത്ത് പുത്രനോടൊപ്പമായിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ പാതയിൽ സഞ്ചരിക്കാനാണ് താൽപര്യം' സ്വര ഭാസ്കർ പറയുന്നു.

    Recommended Video

    ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

    Also Read: 'കാമുകിയോ ക്ഷണിച്ചില്ല', മറ്റുള്ളവരുടെ വിവാഹം കൂടി സൽമാൻ വിഷമം തീർക്കുകയാണെന്ന് ആരാധകർ!

    Read more about: swara bhaskar
    English summary
    Swara Bhaskar Opens Up About Single Parenting, Revealed Why She Adopt A Baby
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X